ഫിലാഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തിൽ നടത്തുന്ന ഈവർഷത്തെ പിക്‌നിക്ക് വിപുലമായ പരിപാടികളോടുകൂടി ജൂലൈ 30നു (ശനി) നടക്കും. സൗത്താംപ്ടണിലെ ടമന്റ് പാർക്കിൽ (1255, 2nt Street Pike, Southampton, PA 18966) രാവിലെ ഒമ്പതു മുതൽ വൈകുന്നേരം നാലു വരെയാണ് പിക്‌നിക്ക്.

പിക്‌നിക്കിന്റെ വിജയത്തിനായി എല്ലാ കമ്മിറ്റി മെംബേഴ്‌സും വിവിധ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തു പ്രവർത്തിച്ചുവരുന്നു. ഫുഡ് കോഓർഡിനേറ്ററായി ജോൺസൺ മാത്യു, സ്പോർട്സ് കോഓർഡിനേറ്ററായി അനു സക്കറിയ എന്നിവർ വിപുലമായ കമ്മിറ്റി രൂപീകരിച്ചു പ്രവർത്തിച്ചുവരുന്നു. ട്രൈസ്റ്റേറ്റ് ഏരിയയിൽ നിന്നും വിശിഷ്ടാതിഥികളും ഈ പിക്‌നിക്കിൽ പങ്കെടുക്കും.

മാപ്പിന്റെ എല്ലാ അംഗങ്ങളേയും സുഹൃത്തുക്കളേയും പിക്‌നിക്കിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ഏലിയാസ് പോൾ, വൈസ് പ്രസിഡന്റ് ഡാനിയേൽ പി. തോമസ്, ജനറൽ സെക്രട്ടറി ചെറിയാൻ കോശി, സെക്രട്ടറി സിജു ജോൺ, ട്രഷറർ യോഹന്നാൻ ശങ്കരത്തിൽ എന്നിവർ അറിയിച്ചു.