കുവൈത്ത്: കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിനു പൊതു പരിപാടികളും കലാമേളകളും സംഘടിപ്പിക്കുന്നതിനു പൊതുസ്ഥലം വേണമെന്ന് മാപ്പിള കലാവേദി കുവൈത്ത് ഭാരവാഹികൾ  ഇന്ത്യൻ എംബസ്സി ഡെപ്യുട്ടി ചീഫ് ഓഫ് മിഷൻ സുഭാഷിസ് ഗോൾഡറുമായി നടത്തിയ ചർച്ചയിൽ ആവശ്യപ്പെട്ടു.

ഇന്ത്യ കുവൈത്ത് സാംസ്‌കാരിക വിനിമയ പൊതു പരിപാടികളിൽ മാപ്പിള കലകളെ അവതരിപ്പിക്കുന്നതിനുള്ള സന്നദ്ധതയും ചർച്ചയിൽ മാപ്പിള കലാവേദി കുവൈത്ത് ഭാരവാഹികൾ അറിയിച്ചു.  മാപ്പിള കലാവേദി കുവൈത്ത് പ്രസിഡണ്ട് ഹബീബ് മുറ്റിചൂർ, ജനറൽ സെക്രട്ടറി റാഫി കല്ലായ്, അബ്ദുസലാം ഓലക്കോട്, റാഫി കാലികറ്റ്, അൻവർ സാദത്ത് തലശ്ശേരി എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. സെക്കൻഡ് സെക്രട്ടറി ഡോ: സുശീൽ കുമാറും ചർച്ചയിൽ പങ്കെടുത്തു.