പാലാ: സംസ്ഥാന സ്‌കൂൾ കായികമേളയിൽ പാലക്കാടിനെ പിന്തള്ളി എറണാകുളം കിരീടം ഉറപ്പിച്ചു. സ്‌കൂളുകളിൽ കോതമംഗലം മാർ ബേസിൽ ചാമ്പ്യൻ പട്ടം നിലനിർ്്ത്തി. പുല്ലൂരമ്പാറ സ്‌ക്കൂളാണ് രണ്ടാമത് എത്തിയത്. പാലക്കാട് പറളി സ്‌ക്ൂൾ മൂന്നാം സ്ഥാനത്തും എത്തി. സീനിയർ പെൺകുട്ടികളുടെ 200 മീറ്ററിൽ ഒന്നാമതെത്തിയ കോഴിക്കോടിന്റെ അപർണ റോയി ട്രിപ്പിൾ സ്വർണനേട്ടം കൈവരിച്ചു. ജൂനിയർ പെൺകുട്ടികളിൽ ഒന്നാമതെത്തിയ തൃശൂരിന്റെ ആൻസി സോജൻ സ്പ്രിന്റ് ഡബിളും കരസ്ഥമാക്കി.

സീനിയർ ആൺകുട്ടികളിൽ പാലക്കാടിന്റെ ടി.പി. അമലും ജൂനിയർ വിഭാഗത്തിൽ തിരുവനന്തപുരത്തിന്റെ സി. അഭിനവുമാണ് ജേതാക്കൾ.

നാലു ദിവസമായി പാലായിൽ തുടരുന്ന മേള ഇന്നു സമാപിക്കും. വൈകിട്ടു നടക്കുന്ന സമാപനസമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. പാലാ എംഎംൽഎ കെ.എം. മാണി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് സമ്മാനങ്ങൾ വിതരണം ചെയ്യും.