- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഭാക്കേസിൽ തോറ്റാൽ സ്വത്തുകൾ പോവാതിരിക്കാൻ മെത്രാന്മാർ സ്വന്തം പേരിൽ എഴുതിയ സ്വത്തുക്കൾ തലവേദനയായതോടെ അന്ത്യോക്യയുടെ ഇടപെടൽ; സഭയുടെ പേരിലേക്ക് സ്വത്തുക്കൾ എഴുതി ജോസഫ് മാർ ഗ്രിഗോറിയോസ് തുടക്കമിട്ടു
കൊച്ചി : സഭാ തർക്കെല്ലാം പല കോടതികളുടെ പരിഗണനയിലാണ്. സ്വത്ത് തർക്കത്തിൽ കോടതി വിധിയെന്താകുമെന്ന് ആർക്കും അറിയില്ല. ഈ സാഹചര്യത്തിലാണ് സ്വത്തു പോകാതിരിക്കാൻ മെത്രാന്മാർ സ്വന്തം പേരിൽ വസ്തുക്കൾ വാങ്ങുക പതിവായത്. എന്നാൽ ഇത് പലയിടത്തും വിവാദത്തിന് ഇടയാക്കിയ ഇതോടെ ഇടപെടലുകളുമെത്തി. ഇതിന്റെ ഭാഗമായി യാക്കോബായ സഭയുടെ കൊച്ചി ഭദ്രാസന മെത്രാപ്പൊലീത്തയും സുന്നഹദോസ് സെക്രട്ടറിയുമായ ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ് സ്വന്തം പേരിലുള്ളതും ട്രസ്റ്റുകളുടെ ഉടമസ്ഥതയിലുള്ളതുമായ വസ്തുവകകൾ ഭദ്രാസന കൗൺസിലിന്റെ പേരിലേക്കു മാറ്റി. മെത്രാപ്പൊലീത്തമാർ സ്വന്തം പേരിലോ ബന്ധുക്കളുടെ പേരിലോ ട്രസ്റ്റിന്റെ പേരിലോ സഭയ്ക്ക് അവകാശപ്പെട്ട സ്വത്തു കൈവശം വയ്ക്കരുതെന്നു പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ കൽപന പുറപ്പെടുവിച്ചിരുന്നു. ഇത് അനുസരിച്ചാണ് നടപടി. കൊച്ചി ഭദ്രാസന മെത്രാപ്പൊലീത്ത എന്ന നിലയിൽ സ്വന്തം പേരിലുള്ള 26 വസ്തുവകകളുടെ പിന്തുടർച്ചാവകാശം പിൻഗാമികൾക്കും ഭദ്രാസന കൗൺസിലിനുമായിരിക്കുമെന്ന വിൽപത്രം മുളന്തു
കൊച്ചി : സഭാ തർക്കെല്ലാം പല കോടതികളുടെ പരിഗണനയിലാണ്. സ്വത്ത് തർക്കത്തിൽ കോടതി വിധിയെന്താകുമെന്ന് ആർക്കും അറിയില്ല. ഈ സാഹചര്യത്തിലാണ് സ്വത്തു പോകാതിരിക്കാൻ മെത്രാന്മാർ സ്വന്തം പേരിൽ വസ്തുക്കൾ വാങ്ങുക പതിവായത്. എന്നാൽ ഇത് പലയിടത്തും വിവാദത്തിന് ഇടയാക്കിയ ഇതോടെ ഇടപെടലുകളുമെത്തി. ഇതിന്റെ ഭാഗമായി യാക്കോബായ സഭയുടെ കൊച്ചി ഭദ്രാസന മെത്രാപ്പൊലീത്തയും സുന്നഹദോസ് സെക്രട്ടറിയുമായ ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ് സ്വന്തം പേരിലുള്ളതും ട്രസ്റ്റുകളുടെ ഉടമസ്ഥതയിലുള്ളതുമായ വസ്തുവകകൾ ഭദ്രാസന കൗൺസിലിന്റെ പേരിലേക്കു മാറ്റി.
മെത്രാപ്പൊലീത്തമാർ സ്വന്തം പേരിലോ ബന്ധുക്കളുടെ പേരിലോ ട്രസ്റ്റിന്റെ പേരിലോ സഭയ്ക്ക് അവകാശപ്പെട്ട സ്വത്തു കൈവശം വയ്ക്കരുതെന്നു പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ കൽപന പുറപ്പെടുവിച്ചിരുന്നു. ഇത് അനുസരിച്ചാണ് നടപടി. കൊച്ചി ഭദ്രാസന മെത്രാപ്പൊലീത്ത എന്ന നിലയിൽ സ്വന്തം പേരിലുള്ള 26 വസ്തുവകകളുടെ പിന്തുടർച്ചാവകാശം പിൻഗാമികൾക്കും ഭദ്രാസന കൗൺസിലിനുമായിരിക്കുമെന്ന വിൽപത്രം മുളന്തുരുത്തി സബ് രജിസ്റ്റ്രാർ ഓഫിസിൽ രജിസ്റ്റർ ചെയ്ത ശേഷമാണു ഭദ്രാസന സമിതികൾ വിളിച്ചു കൈമാറിയത്.
ഈ സ്വത്തുക്കളിൽ മെത്രാപ്പൊലീത്തയുടെ കുടുംബാംഗങ്ങൾക്കോ, മറ്റാർക്കെങ്കിലുമോ അവകാശം ഉണ്ടാവില്ല. സ്വത്തുക്കൾ കൈമാറിയെങ്കിലും ഭദ്രാസനാധിപൻ എന്ന നിലയിൽ മരട് ഗ്രിഗോറിയൻ ട്രസ്റ്റ് സ്‌കൂൾ, താബോർ ഹൈറ്റ്‌സ് ട്രസ്റ്റ് എന്നിവയുടെ മാനേജിങ് ട്രസ്റ്റിയായി അദ്ദേഹം തുടരും. രണ്ടു ട്രസ്റ്റുകളുടെ കീഴിൽ നഗരത്തിലെ ഏഴ് ഏക്കർ സ്ഥലവും സ്വന്തം പേരിൽ വിവിധ സ്ഥലങ്ങളിലായുള്ള ആറ് ഏക്കർ സ്ഥലവും കൈമാറ്റം ചെയ്തവയിൽ ഉൾപ്പെടും. സഭാ തർക്കത്തിന്റെ പേരിൽ സ്വത്തുക്കൾ നഷ്ടമാകാതിരിക്കാനാണ് മെത്രാന്മാരുടെ പേരിൽ സ്വത്തുക്കൾ വാങ്ങിയത്. എന്നാൽ ഇവയുടെ അവകാശം മെത്രാന്മാരുടെ കാലശേഷം അവരുടെ അടുത്ത ബന്ധുക്കൾക്ക് നിയമപരമായി കിട്ടും. ഇത് ഭാവിയിൽ പ്രശ്‌നമാകും. അത് മനസ്സിലാക്കിയാണ് സഭയിലേക്ക് സ്വത്തുക്കൾ ചേർക്കുന്നത്.
മെത്രാപ്പൊലീത്ത എന്ന നിലയിൽ 22 വർഷമായി ഭദ്രാസനത്തിനു വേണ്ടി വാങ്ങിയ വസ്തുവകകളുടെ പിന്തുടർച്ചാവകാശം സംബന്ധിച്ചു തർക്കമുണ്ടാവാതിരിക്കാനാണു വിൽപത്രം രജിസ്റ്റർ ചെയ്തതെന്നു ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞു. പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ കൽപനയെത്തുടർന്നു ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായും ചില മെത്രാപ്പൊലീത്തമാരും സ്വന്തം പേരിലുള്ള ഏതാനും വസ്തുവകകൾ സഭയ്ക്കു കൈമാറിയിരുന്നു.
സഭാ കേസുകളെ തുടർന്നു യാക്കോബായ സഭയുടെ വസ്തുവകകൾ നഷ്ടമായ സാഹചര്യത്തിൽ ബിഷപ്പുമാർക്കു സ്വന്തം നിലയിലും ട്രസ്റ്റുകളുടെ പേരിലും വസ്തുവകകൾ വാങ്ങാൻ സഭ അനുമതി നൽകിയിരുന്നു. ഇതു ദുരുപയോഗം ചെയ്യുന്നതായി ചില കേന്ദ്രങ്ങളിൽ നിന്നു പരിശുദ്ധ പാത്രിയർക്കീസ് ബാവായ്ക്കു പരാതി ലഭിച്ച സാഹചര്യത്തിലാണ് അദ്ദേഹം വസ്തുവകകൾ സഭയുടെ പേരിലാക്കാൻ കൽപന പുറപ്പെടുവിച്ചത്.