- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർഷിക മേഖലയിൽ സമ്പൂർണ്ണമാറ്റം അനിവാര്യം: മാർ മാത്യു അറയ്ക്കൽ
കാഞ്ഞിരപ്പള്ളി: ആധുനിക കാലഘട്ടത്തിനനുസരിച്ച് കേരളത്തിന്റെ കാർഷികമേഖലയിൽ സമ്പൂർണ്ണമാറ്റങ്ങൾ അടിയന്തിര മായിട്ടുണ്ടാകണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ. രൂപത പാസ്റ്ററൽ കൗൺസിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാർ അറയ്ക്കൽ ആഗോള വിപണിയുടെ സമയമാണിത്. ഉല്പാദനവർദ്ധനവിലൂടെ മാത്രമേ നമുക്ക് പിടിച
കാഞ്ഞിരപ്പള്ളി: ആധുനിക കാലഘട്ടത്തിനനുസരിച്ച് കേരളത്തിന്റെ കാർഷികമേഖലയിൽ സമ്പൂർണ്ണമാറ്റങ്ങൾ അടിയന്തിര മായിട്ടുണ്ടാകണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ. രൂപത പാസ്റ്ററൽ കൗൺസിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാർ അറയ്ക്കൽ ആഗോള വിപണിയുടെ സമയമാണിത്. ഉല്പാദനവർദ്ധനവിലൂടെ മാത്രമേ നമുക്ക് പിടിച്ചുനിൽക്കാനാവൂ.
ഇതിന് ആധുനിക സാങ്കേതിക പരിജ്ഞാനം നമുക്കുണ്ടാകണം. കാർഷിക ഗവേഷണ കേന്ദ്രങ്ങൾ സ്ഥാപിച്ചതുകൊണ്ടുമാത്രം ഇതിന് പരിഹാരമാവില്ല. ഇതരരാജ്യങ്ങളിലെ കാർഷിക വളർച്ചയുടെ പാഠങ്ങൾ നാം പഠിക്കണം. കാർഷിക മേഖലയിലെ ഏറ്റവും നല്ല ഗവേഷകർ കർഷകരാണെന്ന് കാലം തെളിയിച്ചിട്ടുണ്ട്. കർഷകർ അസംഘടിതരാണ്. ഇതാണ് നമ്മുടെ പരാജയം. സംഘടിതശക്തിയെ മാത്രമേ ഭരണരാഷ്ട്രീയ സംവിധാനങ്ങൾ പരിഗണിക്കുകയുള്ളൂ. ഇൻഫാം പോലുള്ള പ്രസ്ഥാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെന്നും മാർ അറയ്ക്കൽ സൂചിപ്പിച്ചു.
മലയോര മേഖലയിലേയും കാർഷിക രംഗത്തേയും ആനുകാലിക പ്രശ്‌നങ്ങൾ, കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ വെല്ലുവിളികൾ എന്നീ വിഷയങ്ങളിൽ പി.സി.ജോസഫ് എക്‌സ് എംഎൽഎ, രൂപതാ കോർപ്പറേറ്റ് മാനേജർ ഫാ.സഖറിയാസ് ഇല്ലിക്കമുറിയിൽ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഷെവലിയർ വി സി.സെബാസ്റ്റ്യൻ റിപ്പോർട്ട് അവതരിപ്പിച്ചു.
രൂപതാ പ്രോട്ടോസിഞ്ചെല്ലൂസ് റവ.ഡോ.മാത്യു പായിക്കാട്ട്, സിഞ്ചെല്ലൂസ്മാരായ റവ.ഡോ. ജോസ് പുളിക്കൽ, റവ.ഫാ.ജസ്റ്റിൻ പഴേപറമ്പിൽ, ചാൻസിലർ റവ.ഡോ.കുര്യൻ താമരശേരി, പ്രൊക്യുറേറ്റർ റവ.ഫാ.മാർട്ടിൻ വെള്ളിയാംകുളം, വൈസ് ചാൻസിലർ റവ.ഡോ.മാത്യു കല്ലറയ്ക്കൽ, വിവിധ കമ്മീഷനുകളുടെ ചെയർമാന്മാർ, സെക്രട്ടറിമാർ എന്നിവർ കൗൺസിൽ സമ്മേളനത്തിന് നേതൃത്വം നൽകി. ഫാ.സെബാസ്റ്റ്യൻ കൈപ്പൻപ്ലാക്കൽ പ്രാർത്ഥനാശുശ്രൂഷ നയിച്ചു.