- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെലങ്കാനയിലെ ഷംഷാബാദ് രൂപതയുടെ ആദ്യ മെത്രാനായി മാർ റാഫേൽ തട്ടിൽ അഭിഷിക്തനായി; അഖിലേന്ത്യ കത്തോലിക്കാ മെത്രാൻ സഭ പ്രസിഡന്റ് മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെയും കാർമികത്വത്തിൽ സ്ഥാനാരോഹണം
ഹൈദരാബാദ്: തെലങ്കാനയുൾപ്പടെ 23 സംസ്ഥാനങ്ങളും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളും രണ്ട് ദ്വീപുകളും ഉൾപ്പെട്ട ഷംഷാബാദ് രൂപതയുടെ ആദ്യ മെത്രാനായി മാർ റാഫേൽ തട്ടിൽ അഭിഷിക്തനായി. മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ആലഞ്ചേരിയുടെയും അഖിലേന്ത്യ കത്തോലിക്കാ മെത്രാൻ സഭ (സി.ബി.സി.ഐ) പ്രസിഡന്റ് മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെയും കാർമികത്വത്തിലായിരുന്നു സ്ഥാനാരോഹണം നടന്നത്. സിറോ മലബാർ സഭയുടെ രാജ്യത്തെ ഏറ്റവും വലിയ രൂപതയായാണ് തെലങ്കാനയിലെ ഷംഷാബാദ് രൂപത. വത്തിക്കാൻ പ്രതിനിധി റവ.ഡോ.സിറിൽ വാസിൽ, ഹൈദരാബാദ് ആർച്ച് ബിഷപ് ഡോ. തുമ്മാ ബാല, മോൺസിഞ്ഞോർ ലോറൻസോ ലൊറുസോ തുടങ്ങിയവർ ദിവ്യബലിക്കു നേതൃത്വം നൽകി. തൃശ്ശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഉൾപ്പെടെ അറുപതോളം മെത്രാന്മാർ ചടങ്ങിൽ പങ്കെടുത്തു. സിറോ മലബാർ സഭയുടെ മുപ്പത്തൊന്നാം രൂപതയാണ് ഷംഷാബാദ്. തൃശ്ശൂർ ബസിലിക്ക ഇടവകാംഗമാണ് മാർ റാഫേൽ തട്ടിൽ. തട്ടിൽ തോമ ഔസേഫിന്റെയും ഏനാമാവ് കാഞ്ഞിരത്തിങ്കൽ ത്രേസ്യയുടെയും പത്താമത്തെ മകനാണ്.
ഹൈദരാബാദ്: തെലങ്കാനയുൾപ്പടെ 23 സംസ്ഥാനങ്ങളും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളും രണ്ട് ദ്വീപുകളും ഉൾപ്പെട്ട ഷംഷാബാദ് രൂപതയുടെ ആദ്യ മെത്രാനായി മാർ റാഫേൽ തട്ടിൽ അഭിഷിക്തനായി. മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ആലഞ്ചേരിയുടെയും അഖിലേന്ത്യ കത്തോലിക്കാ മെത്രാൻ സഭ (സി.ബി.സി.ഐ) പ്രസിഡന്റ് മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെയും കാർമികത്വത്തിലായിരുന്നു സ്ഥാനാരോഹണം നടന്നത്.
സിറോ മലബാർ സഭയുടെ രാജ്യത്തെ ഏറ്റവും വലിയ രൂപതയായാണ് തെലങ്കാനയിലെ ഷംഷാബാദ് രൂപത. വത്തിക്കാൻ പ്രതിനിധി റവ.ഡോ.സിറിൽ വാസിൽ, ഹൈദരാബാദ് ആർച്ച് ബിഷപ് ഡോ. തുമ്മാ ബാല, മോൺസിഞ്ഞോർ ലോറൻസോ ലൊറുസോ തുടങ്ങിയവർ ദിവ്യബലിക്കു നേതൃത്വം നൽകി. തൃശ്ശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഉൾപ്പെടെ അറുപതോളം മെത്രാന്മാർ ചടങ്ങിൽ പങ്കെടുത്തു.
സിറോ മലബാർ സഭയുടെ മുപ്പത്തൊന്നാം രൂപതയാണ് ഷംഷാബാദ്. തൃശ്ശൂർ ബസിലിക്ക ഇടവകാംഗമാണ് മാർ റാഫേൽ തട്ടിൽ. തട്ടിൽ തോമ ഔസേഫിന്റെയും ഏനാമാവ് കാഞ്ഞിരത്തിങ്കൽ ത്രേസ്യയുടെയും പത്താമത്തെ മകനാണ്.