- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരണത്തിലും വിവാദം വിട്ടൊഴിയാതെ ഡീഗോ മറഡോണ; മരണകാരണം ഡോക്‌ടറുടെ അനാസ്ഥയെന്നും സമഗ്ര അന്വേഷണം വേണമെന്നും ബന്ധുക്കൾ; കുടുംബഡോക്ടറുടെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തിയതായും റിപ്പോർട്ടുകൾ; പിതൃത്വം സ്ഥാപിച്ചെടുക്കാനും നിയമപോരാട്ടം
ബ്യൂണസ് ഐറിസ്: ഡീഗോ മറഡോണയുടെ മരണത്തിൽ സമഗ്ര അന്വേഷണം അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മക്കൾ രംഗത്തെത്തിയതിന് പിന്നാലെ ഡോക്‌ടറുടെ ആശുപത്രിയിലും വീട്ടിലും പൊലീസ് റെയ്‌ഡ് നടന്നതായി അർജൻറൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മറഡോണയെ ആശുപത്രിയിലേക്ക് മാറ്റുന്നത് മനഃപൂർവം വൈകിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം. പൊലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. മറഡോണയുടെ കുടുംബഡോക്ടറുടെ വീട്ടിൽ റെയ്ഡ് നടത്തിയതാണ് റിപ്പോർട്ടുകൾ. ഡോക്ടർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസ് എടുത്തിരിക്കുന്നത്.
ഹൃദയാഘാതത്തെ തുടർന്ന് നവംബർ 25നാണ് 60 വയസുകാരനായ മറഡോണ അന്തരിച്ചത്. രണ്ടാഴ്‌ച്ചയ്ക്ക് മുമ്പ് അദ്ദേഹം തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ടിരുന്നു. ഇതിഹാസ താരം സുഖംപ്രാപിച്ചുവരുന്നു എന്ന റിപ്പോർട്ടുകൾക്കിടെയാണ് ഫുട്ബോൾ ലോകത്തെ കണ്ണീരിലാഴ്‌ത്തി മരണ വാർത്ത അപ്രതീക്ഷിതമായി പുറത്തുവന്നത്. അതിനിടെ മറഡോണയുടെ മകൻ എന്നവകാശപ്പെട്ട് രംഗത്തെത്തിയ കൗമാരക്കാരൻ, മറഡോണയുടെ മൃതശരീരം പുറത്തെടുത്ത് ഡിഎൻഎ ടെസ്റ്റിന് വിധേയമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
സാന്റിയാഗോ ലാറ എന്ന 19കാരനാണ് തന്റെ പിതാവ് മറഡോണയാണെന്ന് അവകാശവാദവുമായി എത്തിയത്. തന്റെ പിതൃത്വം തെളിയിക്കാൻ ഫുട്ബോൾ ഇതിഹാസത്തിന്റെ ശരീരം പുറത്തെടുത്ത് ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കണം എന്നാണ് ഇയാളുടെ ആവശ്യം. ഡീഗോ മറഡോണയുടെ സംസ്‌കരത്തിന് പിന്നാലെ, 24 മണിക്കൂറിനുള്ളിൽ അപ്പീൽ നൽകാൻ സാന്റിയാഗോ ലാറ തന്റെ അഭിഭാഷകനോട് നിർദ്ദേശിച്ചു.
മറഡോണയുടെ പോസ്റ്റ്‌മോർട്ടം, ഡിഎൻഎ ഫലങ്ങൾ, മൃതദേഹം പുറത്തെടുക്കൽ എന്നിവ ആവശ്യപ്പെട്ട് സാന്റിയാഗോയുടെ ജന്മനഗരമായ ലാ പ്ലാറ്റയിലെ ഒരു കുടുംബ കോടതിയിൽ രേഖാമൂലം അപേക്ഷ നൽകിയിരിക്കുകയാണ്. അർജന്റീനിയൻ ടിവിയിൽ തന്റെ ആവശ്യം ഉന്നയിച്ച വാർത്ത വന്നതിന് പിന്നാലെയാണ് 19കാരൻ കോടതിയെ സമീപിച്ചത്. തന്റെ യഥാർത്ഥ പിതാവിനെ കണ്ടെത്താൻ 2014 ൽ വെറും 13 വയസ്സുള്ളപ്പോൾ സാന്റിയാഗോ ആരംഭിച്ച ശ്രമങ്ങളുടെ തുടർച്ചയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ഈ കൗമാരക്കാരന്റെ മാതാവ് ഒരു ഹോട്ടലിൽ വെയ്ട്രസ് ആയിരുന്നു. അവർ തന്റെ ഇരുപത്തിമൂന്നാം വയസ്സിൽ അർബുദം ബാധിച്ച് മരിച്ചതോടെ, അവരുടെ കാമുകനായിരുന്നു ലാറയെ വളർത്തിയിരുന്നത്. മറഡോണയുമായുള്ള രൂപ സാദൃശ്യമാണ് ഇക്കാര്യത്തിന് ഏറ്റവും വലിയ തെളിവായി ഇയാൾ പറയുന്നത്. ഒരു ഡി എൻ എ പരിശോധനക്ക് ശ്രമിച്ചെങ്കിലും അത് നടത്താനായില്ല എന്നും ഈ കൗമാരക്കാരൻ പറഞ്ഞു. രക്തപരിശോധനയിൽ പിതൃത്വം തെളിയിച്ചാൽ ലാറയുടെ പിതൃത്വം മറഡോണ ഏറ്റെടുക്കുമെന്ന് മറഡോണയുടെ വക്കീൽ മാസങ്ങൾക്ക് മുൻപ് വ്യക്തമാക്കിയിരുന്നു.
ഫുട്ബോൾ ഇതിഹാസത്തിന്റെ മരണത്തോടെ മറ്റൊരു മറഡോണ ഇലവൻ യുദ്ധം ആരംഭിക്കുകയാണ്. നിയമപരമായി അംഗീകരിച്ച അഞ്ച് മക്കളും അതല്ലാതുള്ള മറ്റ് ആറുപേരും തമ്മിൽ തമ്മിൽ സ്വത്തം തർക്കം ഉയർന്ന് വരികയാണ്. അടുത്തയിടെ 23 വയസ്സുള്ള ഒരു അർജന്റീനിയൻ യുവതി, മറഡോണയാണ് തന്റെ പിതാവെന്ന് അവകാശപ്പെട്ടുവന്നപ്പോൾ, മറഡോണയുടെ തന്നെ മറ്റൊരു പുത്രി പറഞ്ഞത്, ഇനി മറഡോണയ്ക്ക് സ്വന്തമായി ഒരു ഫുട്ബോൾ ടീം ഉണ്ടാക്കാമെന്നായിരുന്നു. ആ യുവതിയോടെ, മറഡോണയുടെ മക്കൾ എന്ന് അവകാശവാദം ഉന്നയിക്കുന്നവരുടെ എണ്ണം 11 ആയിരുന്നു.
മുൻഭാര്യയായ ക്ലോഡിയ വില്ലാഫെനെ, ദീർഘകാലം ഒരുമിച്ചു കഴിഞ്ഞ വെറോണിക്ക ഒജേഡ എന്നിവർ ഉൾപ്പടെ നാല് വ്യത്യസ്ത സ്ത്രീകളിൽ ജനിച്ച രണ്ട് പുത്രന്മാരേയും മൂന്ന് പുത്രിമാരേയും മറഡോണ അംഗീകരിച്ചിരുന്നു. ക്യുബയിലെ ഒരു സ്ത്രീ, തന്റെ മൂന്നു മക്കളുടെ പിതാവ് മറഡോണയാണെന്ന അവകാശവാദം ഉയർത്തി മുന്നോട്ട് വന്നിരുന്നു. അതിനുശേഷമാണ് അർജന്റീനിയൻ യുവതിയായ മഗാലി ഗിൽ താൻ മറഡോണയുടെ പുത്രിയാണെന്ന അവകാശവാദവുമായി മുന്നോട്ടുവന്നത്. മറഡോണ തന്നെ അംഗീകരിക്കുകയാണെങ്കിൽ, തന്റെ കുഞ്ഞു മകൾക്ക് ഒരു അപ്പൂപ്പനെ ലഭിക്കും എന്നാൺ' ഒരു ടി വി താരം കൂടിയായ ഈ യുവതി അന്നുപറഞ്ഞത്.
മറഡോണയുമായുള്ള ബന്ധം തെളിയിക്കുന്നതിനായി അവർ ഒരു നിയമ പോരാട്ടം കഴിഞ്ഞ ഏപ്രിലിൽ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്. പ്രസവിച്ച ഉടനെ മാതാവ് ഉപേക്ഷിച്ച ഈ യുവതിയെ ആരോ ദത്തെടുത്തു വളർത്തുകയായിരുന്നു. പ്രായപൂർത്തിയായതിനു ശേഷമാണ് തന്നെ വളർത്തുന്നവർ തന്റെ യഥാർത്ഥ മാതാപിതാക്കളല്ലെന്ന് തിരിച്ചറിഞ്ഞതും, മറഡോണയാണ് തന്റെ പിതാവെന്ന് മനസ്സിലാക്കുന്നതും എന്നാണ് ഇവരെ കുറിച്ച് ഫീച്ചർ തയ്യാറാക്കിയ ഒരു മാധ്യമ പ്രവർത്തകൻ പറഞ്ഞത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ഈ യുവതി നിശബ്ദത ഭേദിച്ച് പുറത്തുവന്നതും പിതൃത്വം തെളിയിക്കാൻ ഡി എൻ എ ടെസ്റ്റുൾപ്പടെയുള്ള കാര്യങ്ങൾക്ക് തയ്യാറാകണമെന്ന് മറഡോണയോട് ആവശ്യപ്പെട്ടതും. തന്നെ ഉപേക്ഷിച്ചു പോയ അമ്മ, 2019 ലാണ് പിന്നീട് താനുമായി ബന്ധപ്പെടുന്നതെന്നും അപ്പോഴാണ് തന്റെ പിതാവ് ആരെന്ന് വെളിപ്പെടുത്തിയത് എന്നുമായിരുന്നു ആ യുവതി പറഞ്ഞത്.
ഒരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ക്യുബയിൽ എത്തിയ സമയത്താണ് മറഡോണ അവിടെയുള്ള മൂന്ന് കുട്ടികൾക്ക് ജന്മം നൽകുന്നത്. 2000 ൽ ആയിരുന്നു ഇത്. പിന്നീട് ഫിഡൽ കാസ്ട്രോയുടെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ മറഡോണ ക്യുബയിൽ എത്തിയപ്പോൾ ഈ മൂന്ന് മക്കളും വന്ന് മറഡോണയെ കണ്ടിരുന്നതായി മറഡോണയുടെ അഭിഭാഷകൻ പറഞ്ഞു. ഒരു ഇറ്റാലിയൻ മോഡലുമായുള്ള അവിഹിതത്തിൽ ജനിച്ച മകൻ ഡീഗോ ജൂനിയറിനേയും മറ്റൊരു മകളായ ക്രിസ്റ്റിന സിനാഗ്രയേയും മറഡോണ അംഗീകരിച്ചത് ഏതാനും വർഷങ്ങൾക്ക് മുൻപ് മാത്രമാണ്. തന്റെ മുൻ ഭാര്യയിൽ മറഡോണയ്ക്ക് 32 ഉം 30 വയസ്സുള്ള രണ്ട് പെൺമക്കളുണ്ട്. കൂടാതെ മുൻ കാമുകിയായ വെറോണിക്ക ഒജേഡയിൽ ഏഴുവയസ്സുകാരനായ ഒരു മകനും.
മറുനാടന് ഡെസ്ക്