- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വായിലും മൂക്കിലും ചെവിയിലും പഞ്ഞി നിറച്ച ശേഷം മുഖത്ത് മുഴുവൻ സെല്ലൊ ടേപ്പ് ഒട്ടിച്ച് പ്ലാസ്റ്റിക് കവർ തല വഴി മൂടി മുഖം മറച്ചു; 'ഞാൻ പോകുന്നു, എന്നെ ശല്യപ്പെടുത്തരുത്' എന്ന കുറിപ്പും; പഠിക്കാൻ മിടുക്കി ഇന്റർനെറ്റിൽ തെരഞ്ഞ് കണ്ടെത്തിയതോ ഈ അപൂർവ്വ ആത്മഹത്യാ രീതി? മരടിലെ നെഹിസ്യയ്ക്ക് സംഭവിച്ചത്
കൊച്ചി: മരടിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ഏറെ. കൊലപാതക സാധ്യതയും പൊലീസ് തള്ളി കളയുന്നില്ല. എങ്കിലും സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മറ്റു സംശയങ്ങളൊന്നും നിലവിലില്ല. വളരെ വിചിത്രമായ ആത്മഹത്യാരീതിയാണ് പെൺകുട്ടി സ്വീകരിച്ചിരിക്കുന്നത്. അതിനാൽ എല്ലാവശങ്ങളും പരിശോധിക്കും. പെൺകുട്ടിയുടെ ഡയറിയിൽനിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. 'ഞാൻ പോകുന്നു, എന്നെ ശല്യപ്പെടുത്തരുത്' എന്നാണ് ഡയറിയിൽ എഴുതിയിരുന്നത്.
മരട് മുസ്ലിം പള്ളിക്ക് സമീപം മണ്ടാത്തറ റോഡിൽ നെടുംപറമ്പിൽ ജോസഫിന്റെയും ജെസിയുടെയും മകൾ നെഹിസ്യ(17)യെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് അപ്രതീക്ഷിതമാണ്. രാവിലെ ഏഴിന് എഴുന്നേൽക്കാറുള്ള കുട്ടി ഒൻപത് മണിയായിട്ടും എഴുന്നേൽക്കാതിരുന്നതിനാൽ കുട്ടിയുടെ അച്ഛനും സഹോദരിയും ചേർന്ന് അയൽക്കാരനെ വിളിച്ചുകൊണ്ടുവന്ന് വാതിൽ ചവിട്ടിപ്പൊളിച്ച് നോക്കിയപ്പോഴാണ് കുട്ടി മരിച്ചുകിടക്കുന്നതായി കണ്ടത്. വായിലും മൂക്കിലും ചെവിയിലും പഞ്ഞി നിറച്ച ശേഷം മുഖത്ത് മുഴുവൻ സെല്ലൊ ടേപ്പ് ഒട്ടിച്ച് പ്ലാസ്റ്റിക് കവർ തല വഴി മൂടി മുഖം മറച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയും ഫൊറൻസിക് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു.
സംഭവസമയത്ത് നെഹിസ്യയുടെ അച്ഛനും മൂത്ത സഹോദരിയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. അമ്മ ആയുർവേദ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച കൂട്ടുകാരെ ഉൾപ്പെടെ ക്ഷണിച്ചു വരുത്തി നെഹിസ്യയുടെ പിറന്നാൾ ആഘോഷം സംഘടിപ്പിച്ചിരുന്നു. കൊലപാതകമാണോ എന്ന സംശയമുണർന്നെങ്കിലും വീട്ടിൽ നടത്തിയ പരിശോധനയിൽ അതിന്റെ ലക്ഷണങ്ങളൊന്നുമില്ല. എന്നാലും എല്ലാം പരിശോധനയ്ക്ക് വിധേയമാക്കും. ശ്വാസം മുട്ടിയാകാം മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണത്തിൽ വ്യക്തത വരൂ. നേരത്തെ സമാന രീതിയിൽ മൂന്നു പേരെങ്കിലും മരിച്ചതായി തിരിച്ചറിഞ്ഞിട്ടുണ്ട്. കൊലപാതകമെന്നു സംശയിക്കത്തക്ക നിലയിൽ മുറിയിൽ ഒന്നുമില്ലെന്നും ആരും പുറത്തേയ്ക്ക് രക്ഷപെട്ടതിന്റെ ലക്ഷണങ്ങളില്ലെന്നും പൊലീസ് പറയുന്നു.
ഡയറി വിശദമായി പരിശോധിച്ചപ്പോൾ പെൺകുട്ടി മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നതായി മനസിലായെന്നും പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് വീട്ടിൽ വഴക്ക് പറഞ്ഞിരുന്നു. ഇതാകാം മാനസിക സമ്മർദ്ദത്തിന് കാരണമായതെന്നാണ് ഉദ്യോഗസ്ഥർ കരുതുന്നത്. പഠിക്കാൻ മിടുക്കിയായ പെൺകുട്ടി ഇന്റർനെറ്റിലും മറ്റും തിരഞ്ഞാണ് ഇത്തരമൊരു ആത്മഹത്യാരീതി തെരഞ്ഞെടുത്തതെന്ന വാദവും സജീവമുണ്ട്. ഇത്തരം വിചിത്രമായ രീതിയിൽ ജീവനൊടുക്കിയ സംഭവങ്ങൾ അപൂർവമായി നേരത്തെയും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും മരിക്കാൻ ഭയമുള്ളതിനാലാകാം പതിയെ മരണം സംഭവിക്കുന്ന രീതി പെൺകുട്ടി തിരഞ്ഞെടുത്തതെന്നും പൊലീസ് ഉദ്യോഗസ്ഥർ കരുതുന്നു.
അതേസമയം, കുട്ടിയുടെ മൊബൈൽ ഫോൺ ഉൾപ്പെടെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സൈബർ സെല്ലിന്റെ വിശദമായ പരിശോധനയിൽ മൊബൈൽ ഫോണിൽനിന്നുള്ള വിവരങ്ങളും ലഭ്യമാകുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. പഠിക്കാൻ മിടുക്കിയായ നെഹിസ്യ കഴിഞ്ഞദിവസം നടന്ന ക്ലാസ് പരീക്ഷയിൽ ഒന്നോ രണ്ടോ മാർക്കിന്റെ കുറവുണ്ടായതിനെ തുടർന്ന് സങ്കടത്തിലായിരുന്നെന്ന് പറയപ്പെടുന്നു. കൂട്ടുകാരെ വിളിച്ചു വരുത്തി വെള്ളിയാഴ്ച ജന്മദിനം ആഘോഷിച്ചതിന്റെ തൊട്ടു പിന്നാലെയുള്ള മരണം സഹപാഠികളെയാകെ സങ്കടത്തിലാഴ്‌ത്തി.
മരട് ഗ്രിഗോറിയൻ സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് നെഹിസ്യ. സാധാരണ ഏഴുമണിക്ക് എഴുന്നേറ്റു വരാറുള്ള മകൾ ഒമ്പതു മണിയായിട്ടും പുറത്തു വരാഞ്ഞതോടെ വാതിൽക്കൽ മുട്ടിവിളിച്ചു. തുറക്കാതെ വന്നതോടെ സംശയം തോന്നി അയൽവാസിയെ കൂട്ടി വാതിൽ ചവിട്ടി തുറക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ