- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിസ്ഥിതിയുടെ വീണ്ടെടുപ്പ് വിശ്വാസ സമൂഹം ഏറ്റെടുക്കണം; പുതിയ കാലത്തെ ദൗത്യങ്ങൾ ഓർമിപ്പിച്ച് പമ്പാതീരത്ത് മാരാമൺ കൺവൻഷന് തുടക്കം
മാരാമൺ: പരിസ്ഥിതിയുടെ വീണ്ടെടുപ്പ് ദൗത്യമായി ഏറ്റെടുക്കാനുള്ള വിശ്വാസ സമൂഹത്തോടുള്ള ആഹ്വാനത്തോടെ 123 ാമത് മാരാമൺ കൺവൻഷന് തുടക്കമായി.പമ്പാതീരത്ത് പതിനായിരങ്ങളെ സാക്ഷിനിർത്തി മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത കൺവൻഷൻ ഉദ്ഘാടനം ചെയ്തു. പത്മഭൂഷൺ പുരസ്‌കാരം നേടിയ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത മുതൽ സഭയുടെ നേതൃനിരയിലെ ബിഷപ്പുമാരും സഹോദര സഭയിലെ ബിഷപ്പും വിശ്വാസികളും ജനപ്രതിനിധികളും സാംസ്‌കാരിക നായകന്മാരും ഉദ്ഘാടന യോഗത്തെ വിശ്വാസത്തിന്റെ ഉത്സവവേദിയാക്കി. മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. യുയാക്കിം മാർ കൂറിലോസ് അധ്യക്ഷത വഹിച്ചു. ഡോ. തോമസ് മാർ തീത്തോസ്, തോമസ് മാർ തിമോത്തിയോസ്, ഗ്രിഗോറിയോസ് മാർ സ്‌തേഫാനോസ്, ഡോ. മാത്യൂസ് മാർ മക്കാറിയോസ്, ഡോ. ഏബ്രഹാം മാർ പൗലോസ്, ജോസഫ് മാർ ബർണബാസ്, ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ്, ഡോ. ഗീവർഗീസ് മാർ കൂറിലോസ്, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, മന്ത്രി മാത്യു ടി. തോമസ്, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എംപിമാരായ ആന്റോ
മാരാമൺ: പരിസ്ഥിതിയുടെ വീണ്ടെടുപ്പ് ദൗത്യമായി ഏറ്റെടുക്കാനുള്ള വിശ്വാസ സമൂഹത്തോടുള്ള ആഹ്വാനത്തോടെ 123 ാമത് മാരാമൺ കൺവൻഷന് തുടക്കമായി.പമ്പാതീരത്ത് പതിനായിരങ്ങളെ സാക്ഷിനിർത്തി മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത കൺവൻഷൻ ഉദ്ഘാടനം ചെയ്തു.
പത്മഭൂഷൺ പുരസ്‌കാരം നേടിയ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത മുതൽ സഭയുടെ നേതൃനിരയിലെ ബിഷപ്പുമാരും സഹോദര സഭയിലെ ബിഷപ്പും വിശ്വാസികളും ജനപ്രതിനിധികളും സാംസ്‌കാരിക നായകന്മാരും ഉദ്ഘാടന യോഗത്തെ വിശ്വാസത്തിന്റെ ഉത്സവവേദിയാക്കി. മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. യുയാക്കിം മാർ കൂറിലോസ് അധ്യക്ഷത വഹിച്ചു.
ഡോ. തോമസ് മാർ തീത്തോസ്, തോമസ് മാർ തിമോത്തിയോസ്, ഗ്രിഗോറിയോസ് മാർ സ്‌തേഫാനോസ്, ഡോ. മാത്യൂസ് മാർ മക്കാറിയോസ്, ഡോ. ഏബ്രഹാം മാർ പൗലോസ്, ജോസഫ് മാർ ബർണബാസ്, ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ്, ഡോ. ഗീവർഗീസ് മാർ കൂറിലോസ്, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, മന്ത്രി മാത്യു ടി. തോമസ്, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എംപിമാരായ ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, എൻ.കെ. പ്രേമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. സുവിശേഷ പ്രസംഗ സംഘം ജനറൽ സെക്രട്ടറി റവ. ജോർജ് ഏബ്രഹാം കൊറ്റനാട് പ്രാരംഭ പ്രസ്താവന നടത്തി.സഭയുടെ ഭക്തിഗാന വിഭാഗത്തിന്റെ നേതൃത്വത്തിൽ 101 അംഗ ഗായകസംഘമാണ് ഗാനങ്ങൾ ആലപിക്കുന്നത്.