- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരടിൽ കാലങ്ങളായി പാടമായിരുന്നയിടം സുപ്രഭാതത്തിൽ 'നികത്തുഭൂമി'യായി; മുത്തൂറ്റുകാർ ഫ്‌ളാറ്റ് നിർമ്മാണവും തുടങ്ങി; ആം ആദ്മിക്കാർ കൊടിനാട്ടി
കൊച്ചി: ദേശീയപാതയോരത്തെ കണ്ണായ നിലം സർക്കാർ ഒത്താശയോടെ വൻകിട ബിസിനസ്ഗ്രൂപ്പ് നികത്തിയെടുക്കുന്നതായി ആക്ഷേപം. കേരളത്തിലെ പ്രമുഖ ബിസിനസ് കുടുംബമായ മുത്തൂറ്റ് ഗ്രൂപ്പാണ് ഫ്‌ളാറ്റ് നിർമ്മാണത്തിനായി മരടു കുണ്ടന്നൂരിൽ മുൻപ് പാടമായിരുന്ന ഭൂമി നികത്തുന്നത്. ഇതാകട്ടെ കളക്ടറുടെ ഉത്തരവിന്റെ മറവിലും. ഭൂവിനിയോഗ നിയമത്തിന്റെ കൂട്ടു പിട
കൊച്ചി: ദേശീയപാതയോരത്തെ കണ്ണായ നിലം സർക്കാർ ഒത്താശയോടെ വൻകിട ബിസിനസ്ഗ്രൂപ്പ് നികത്തിയെടുക്കുന്നതായി ആക്ഷേപം. കേരളത്തിലെ പ്രമുഖ ബിസിനസ് കുടുംബമായ മുത്തൂറ്റ് ഗ്രൂപ്പാണ് ഫ്‌ളാറ്റ് നിർമ്മാണത്തിനായി മരടു കുണ്ടന്നൂരിൽ മുൻപ് പാടമായിരുന്ന ഭൂമി നികത്തുന്നത്. ഇതാകട്ടെ കളക്ടറുടെ ഉത്തരവിന്റെ മറവിലും.
ഭൂവിനിയോഗ നിയമത്തിന്റെ കൂട്ടു പിടിച്ച് സ്ഥലത്തിന്റെ ബിടിആറിലുൾപ്പെടെ മാറ്റം വരുത്തിയാണ് ഇവരുടെ നിയമലംഘനം എന്നാരോപിച്ച് സ്ഥലത്തെത്തിയ ആം ആദ്മി പാർട്ടി പ്രവർത്തകർ ഭൂമി നികത്തിയെടുക്കാനുള്ള നീക്കം തടഞ്ഞു. കളക്ടറുടെ ഉത്തരവിന്റെ പശ്ചാത്തലത്തിൽ തങ്ങൾക്ക് ഭൂമിയിൽ നിർമ്മാണം നടത്താനുള്ള അവകാശമുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം.
എന്നാൽ കാലാകാലങ്ങളായി പാടമായിരുന്ന സ്ഥലം ഒരു സുപ്രഭാതത്തിൽ 'നികത്തപ്പെട്ട' ഭൂമിയായത് വൻഅട്ടിമറിയുടെ ഭാഗമാണെന്നാണ് പ്രതിഷേധക്കാരുടെ പക്ഷം. പൊലീസിനെ ഉൾപ്പെടെ മുൻപു തന്നെ വിവരമറിയിച്ചിട്ടും ഉത്തരവുള്ളതിനാൽ അവർക്ക് യാതൊരു നടപടിയും എടുക്കാനാകില്ലെന്നാണ് അറിയിച്ചതെന്ന് ആംആദ്മി പാർട്ടി തൃപ്പൂണിത്തുറ നിയോജകമണ്ഡലം സെക്രട്ടറി അബ്ദുൾ ഫാരി മറുനാടൻ മലയാളിയോട് പറഞ്ഞു.ഇതോടെയാണ് നികത്തൽ തടയാൻ പാർട്ടി നിർബന്ധിതമായത്.
സ്ഥലത്തെത്തിയ പാർട്ടി പ്രവർത്തകർ നികത്തുഭൂമിയിൽ കൊടിനാട്ടിയാണ് പ്രവർത്തനം തടഞ്ഞത്. മരടിലെ പ്രമുഖമായ ഹോട്ടൽ ക്രൗൺ പ്ലാസയോടു ചേർന്ന ഭൂമികൾക്കെല്ലം തണ്ണീർത്തട സംരക്ഷണ നിയമമുൾപ്പെടെ ബാധകമാണെന്നിരിക്കെയാണ് നിലമായി കിടക്കുന്ന ഭൂമിയിൽ മുത്തൂറ്റിന്റെ നിർമ്മാണ പ്രവർത്തനം. സംഗതി വിവാദമായപ്പോൾ പൊലീസെത്തി നികത്തൽ താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്. തൊട്ടടുത്ത സ്ഥലങ്ങൾക്കെല്ലാം ബാധകമായ തണ്ണീർത്തട സംരക്ഷണ നിയമം ഈ രണ്ടര ഏക്കർ സ്ഥലത്തിന്റെ കാര്യത്തിൽ മാത്രം ലംഘിക്കപ്പെട്ടതെങ്ങനെയെന്ന് അന്വേഷിക്കണമെന്ന് ആം ആദ്മി പാർട്ടി ഉൾപ്പെടെ ആവശ്യപ്പെട്ടിട്ടുണ്ട്.
മരട് നഗരസഭയിൽ വ്യാപകമായി നടന്നുവരുന്ന തീരദേശപരിപാലന നിയമലംഘനങ്ങളെയും, ദൂമികൈയേറ്റത്തേയും കുറിച്ച് വ്യാപക പരാതിയാണുള്ളത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ സി.ആർ.ഇഡെസ് നിയമം കൊച്ചി കോർപ്പറേഷൻ, മരട്, നഗരസഭ, കുമ്പളം ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ വൻതോതിൽ ലംഘിച്ചുവരുന്നതായി നേരത്തെ പരാതിഉയർന്നിരുന്നു. ഇതിനിടെയാണ് ദേശീയപാതക്ക് അരികിലായി കായൽതീരത്തെ നക്ഷത്രഹോട്ടൽ നിർമ്മാണത്തിനായി തീരദേശനിയമം ലംഘിച്ചതായും കൈയേറ്റം നടത്തിയതായും വിവരം പുറത്തുവന്നത്.
കൊച്ചി കോർപ്പറേഷൻ പരിധിയിലും മരട് നഗരസഭയിലുമായി 10 വൻകിട കെട്ടിടനിർമ്മാതാക്കൾ കേന്ദ്രപരിസ്ഥിതി നിയമമായ സിആർഇസെഡ് ലംഘിച്ചതായി കേരളാ കോസ്റ്റൽ സോൺ മാനേജുമെന്റ് അഥോറിറ്റി കണ്ടെത്തിയിരുന്നു. കൊച്ചിയിലെ അറിയപ്പെടുന്ന കെട്ടിടനിർമ്മാതാക്കൾ വരെ തീരനിയമം ലംഘിച്ചുകൊണ്ട് വൻകിട ഫ്‌ലാറ്റുകളും, റിസോട്ടുകളും നിർമ്മിച്ചിരിക്കുന്നതായും, വേമ്പനാട്ടുകായലിന്റെ ഭാഗമായ പരിസ്ഥിതി പ്രാധാന്യമുള്ള ചിലവന്നൂർ കായൽ കൈയേറിയും, തീരദേശപരിപാലന നിയമത്തിലെ ദുരപരിധി ലംഘിച്ച് നിർമ്മാണപ്രവർത്തനങ്ങൾ നടത്തിയതായും അധികൃതർ പരിശോധനയിൽ കണ്ടെത്തിയിരുന്നു.