- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസെത്തിയാൽ അയൽവക്കത്തെ രാഷ്ട്രീയ പ്രമുഖൻ ഓടിയെത്തും; മകന് എല്ലാ മാസവും മുതലാളി കൈമടക്കായി നൽകുന്നത് അഞ്ച് ലക്ഷം; അമോണിയം നൈട്രേറ്റ് ഉപയോഗിച്ചുള്ള അശാസ്ത്രീയ ഖനനം ആരും കാണാത്തതിന് കാരണം കൈക്കൂലി തന്നെ; അംഗീകാരമുള്ള ക്വാറികൾ 10എണ്ണം; ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നത് ഇരുപത്തിയഞ്ചും; മരായമുട്ടത്തെ ദുരന്തം ചോദിച്ചു വാങ്ങിയത്
തിരുവനന്തപുരം: പാറശ്ശാല മാരായമുട്ടത്തുണ്ടായ പാറമട അപകടമുണ്ടാക്കിയ ക്വാറി പ്രവർത്തിച്ചത് ലൈസൻസും മാനദണ്ഡങ്ങളുമില്ലാതെ. തമിഴ്‌നാട്ടിൽ നിന്ന് ജോലിക്കാരെ കൊണ്ടു വന്ന് അതിരാവിലെ പാറപൊട്ടിക്കുന്നതായിരുന്നു ഇവിടുത്തെ രീതി. രാഷ്ട്രീയക്കാരുടെ ഒത്താശയുടെ കരുത്തിലായിരുന്നു എല്ലാം. വിഴിഞ്ഞം തുറമുഖമെത്തിയതോടെ പാറയ്ക്ക് തിരുവനന്തപുരത്ത് ഡിമാൻഡ് കൂടി. ഈ സാഹചര്യമുതലെടുത്താണ് നെയ്യാറ്റിൻകര-പാറശ്ശാല മേഖലയിൽ ക്വാറികൾ സജീവമായതും അനധികൃത ഖനനം തുടങ്ങിയതും. ഇവിടെ നിന്നുള്ള ശക്തനായ രാഷ്ട്രീയക്കാരനായിരുന്നു ക്വാറി മാഫിയയുടെ കരുത്ത്. പൊലീസും ജില്ലാ ഭരണകൂടവുമെല്ലാം ഭയക്കുന്ന ഈ നേതാവിന് മാസം ഓരോ ക്വാറിയും നൽകിയിരുന്നത് നാല് ലക്ഷം രൂപയായിരുന്നു. ലൈസൻസ് ഇല്ലാതെയാണ് പാറമട പ്രവർത്തിക്കുന്നതെന്നും കോടതിയിൽ പലതവണ പരാതി നൽകിയിട്ടും ഉത്തരവ് നടപ്പാക്കാൻ പൊലീസ് തയ്യാറാകുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. അമോണിയം നൈട്രേറ്റ് ഉപയോഗിച്ച് അശാസ്ത്രീയമായാണ് പാറമട പൊട്ടിച്ചിരുന്നത്. ഈ പ്രദേശം മുഴുവൻ അതിന്റെ പ്രകമ്പനം ഉണ്ടായിരുന്നുവ
തിരുവനന്തപുരം: പാറശ്ശാല മാരായമുട്ടത്തുണ്ടായ പാറമട അപകടമുണ്ടാക്കിയ ക്വാറി പ്രവർത്തിച്ചത് ലൈസൻസും മാനദണ്ഡങ്ങളുമില്ലാതെ. തമിഴ്‌നാട്ടിൽ നിന്ന് ജോലിക്കാരെ കൊണ്ടു വന്ന് അതിരാവിലെ പാറപൊട്ടിക്കുന്നതായിരുന്നു ഇവിടുത്തെ രീതി. രാഷ്ട്രീയക്കാരുടെ ഒത്താശയുടെ കരുത്തിലായിരുന്നു എല്ലാം. വിഴിഞ്ഞം തുറമുഖമെത്തിയതോടെ പാറയ്ക്ക് തിരുവനന്തപുരത്ത് ഡിമാൻഡ് കൂടി. ഈ സാഹചര്യമുതലെടുത്താണ് നെയ്യാറ്റിൻകര-പാറശ്ശാല മേഖലയിൽ ക്വാറികൾ സജീവമായതും അനധികൃത ഖനനം തുടങ്ങിയതും. ഇവിടെ നിന്നുള്ള ശക്തനായ രാഷ്ട്രീയക്കാരനായിരുന്നു ക്വാറി മാഫിയയുടെ കരുത്ത്. പൊലീസും ജില്ലാ ഭരണകൂടവുമെല്ലാം ഭയക്കുന്ന ഈ നേതാവിന് മാസം ഓരോ ക്വാറിയും നൽകിയിരുന്നത് നാല് ലക്ഷം രൂപയായിരുന്നു.
ലൈസൻസ് ഇല്ലാതെയാണ് പാറമട പ്രവർത്തിക്കുന്നതെന്നും കോടതിയിൽ പലതവണ പരാതി നൽകിയിട്ടും ഉത്തരവ് നടപ്പാക്കാൻ പൊലീസ് തയ്യാറാകുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. അമോണിയം നൈട്രേറ്റ് ഉപയോഗിച്ച് അശാസ്ത്രീയമായാണ് പാറമട പൊട്ടിച്ചിരുന്നത്. ഈ പ്രദേശം മുഴുവൻ അതിന്റെ പ്രകമ്പനം ഉണ്ടായിരുന്നുവെന്നും വീടുകൾക്കും കുടിവെള്ള പൈപ്പുകളും തകർന്നിട്ടുണ്ടെന്നും പ്രദേശവാസികൾ പരാതിപ്പെട്ടു. മാരായമുട്ടത്ത് ഒരു ലൈസൻസുമില്ലാതെ ക്വാറി പ്രവർത്തിച്ചതും പ്രമുഖ നേതാവിന്റെ സംരക്ഷണയിലാണ്. മകനെ വിട്ട് എല്ലാ മാസവും കൃത്യമായി പണം വാങ്ങിയ നേതാവ് ക്വാറികൾക്ക് എല്ലാ സുരക്ഷയും ഒരുക്കി.
നാട്ടുകാരുടെ ഭാഗത്ത് നിന്ന് പരാതി ഉയർന്നാൽ പൊലീസ് ഇടപെടില്ല. മൈനിംങ് ആൻഡ് ജിയോളിജി വകുപ്പിലെ ഉദ്യോഗസ്ഥരും ഈ നേതാവിന്റെ ചൊൽപ്പടിയിലായിരുന്നു. പ്രതിപക്ഷത്തെ തലസ്ഥാനത്തെ പ്രമുഖനും ഈ നേതാവുമായി ബന്ധമുണ്ട്. നിർമ്മലൻ ചിട്ടി തട്ടിപ്പ് കേസിൽ ഈ രണ്ട് നേതാക്കൾക്കെതിരേയും പ്രാദേശിക തലത്തിൽ വികാരം ഉയർന്നിരുന്നു. സിപിഎമ്മിന്റെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ നിർമ്മലനെ രക്ഷിക്കുന്ന ഈ ഇടത് നേതാവാണെന്ന് പോലും ചർച്ചകളെത്തി. എന്നാൽ നിർമ്മലൻ വിഷയത്തിൽ എല്ലാ രാഷ്ട്രീയക്കാരും ഒറ്റക്കെട്ടായി. പ്രതിഷേധങ്ങൾ നാമമാത്രമായി. ഇതിന് സമാനമായ സാഹചര്യം തന്നെയാണ് ഈ മേഖലയിലെ ക്വാറി മാഫിയയ്ക്കും നടക്കുന്നത്. അതുകൊണ്ട് തന്നെ പാറമടകൾ തഴച്ചു വളർന്നു.
തദ്ദേശ സ്ഥാപനത്തിന്റെ ലൈൻസസ് പാറമടകൾക്ക് അനിവാര്യതയാണ്. ഇതിന് പുറമേ പൊലീസ്, എക്‌സ്‌പ്ലോസീവ് വകുപ്പ്, പരിസ്ഥിതി വകുപ്പ്, ഫയർഫോഴ്‌സ് എന്നിവരുടേയും ലൈസൻസ് വേണം. നെയ്യാറ്റിൻകര മേഖലയിൽ പ്രവർത്തിക്കുന്ന ക്വാറികളിൽ ബഹുഭൂരിപക്ഷത്തിനും ഇതൊന്നും ഇല്ല. എന്നാൽ ആരും ചെറുവിരൽ അനക്കാൻ എത്തുകയുമില്ല. തിരുവനന്തപുരത്ത് പത്തോളം ക്വാറികൾ മാത്രമാണ് ലൈസൻസോടെ പ്രവർത്തിക്കുന്നത്. ബാക്കിയൊന്നിനും ഒരു അനുമതിയും ഇല്ല. ഇത്തരത്തിൽ ഇരുപത്തിയഞ്ചോളം ക്വാറികൾ തിരുവനന്തപുരം ജില്ലയിൽ സജീവാണ്. ഇത്തരത്തിലൊന്നാണ് അപകടമുണ്ടാക്കിയ മാരയാമുട്ടത്തേയും. ഇതരസംസ്ഥാന തൊഴിലാളികളെ എത്തിച്ച് തോന്നും പടിയാണ് പ്രവർത്തനം. നാട്ടുകാർ പ്രതിഷേധവുമായെത്തിയാൽ ചെറിയ നഷ്ടപരിഹാരം കൊടുത്ത് ഒതുക്കും. രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്തുണയാണ് ഇതിന് കാരണം.
വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് പാറയുടെ ആവശ്യം കൂടിയതും മാഫിയകളെ ശക്തരാക്കി. ഓരോ ക്വാറിയും പ്രതിമാസം അഞ്ച് ലക്ഷത്തിൽ അധികം കൈക്കൂലി തന്നെ നേതാക്കൾക്ക് കൊടുക്കുന്നുണ്ട്. ഇതിനൊപ്പം ഉദ്യോഗസ്ഥരേയും തൃപതിപ്പെടുത്തണം. അത്രയേറെ ലാഭമുണ്ടാകുന്ന മേഖലയാണ് ഇതെന്നാണ് വ്യക്തമാകുന്നത്. മാരായമുട്ടത്തെ അപകടത്തിൽ രണ്ട് പേരാണ് മരിച്ചത്. സേലം സ്വദേശിയും ഹിറ്റാച്ചി ഡ്രൈവറുമായ സതീഷ്, മാലകുളങ്ങര സ്വദേശിയും പാറമടയിലെ തൊഴിലാളിയുമായ ബിനിൽകുമാർ എന്നിവരാണ് മരിച്ചത്.
സതീഷ് സംഭവ സ്ഥലത്തുവച്ചും ബിനിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച മൂന്നു പേരിൽ ഒരാളാണ് ബിനിൽ. ഇയാളുടെ തലയ്ക്കും ശരീരമാകെയും മാരകമായി പരുക്കുകൾ ഉണ്ടായിരുന്നു. അത്യാഹിത വിഭാഗത്തിലെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചയുടൻ മരണം സംഭവിക്കുകയായിരുന്നു. രാവിലെ ഒൻപതരയോടെ പാറമടയുടെ അടിയിൽ നിന്ന് ഹിറ്റാച്ചികൊണ്ട് മണ്ണ് നീക്കുന്നതിനിടെയാണ് 500 അടി ഉയരത്തിൽ നിന്ന് പാറക്കഷ്ണം അടർന്നുവീണത്. പാറ പതിച്ച് ഹിറ്റാച്ചി ഡ്രൈവർ ചതഞ്ഞരച്ച് മരിച്ചു.
അപകടത്തിൽപെട്ടവർക്കെല്ലം അംഗഭംഗം വന്നിട്ടുണ്ട്. ഒരാളുടെ കാലുകൾ അറ്റുപോയ നിലയിലാണ്. ഏഴു പേർക്കാണ് പരുക്കേറ്റത്. മുപ്പതോളം പേരാണ് സംഭവസമയം പാറമടയിൽ ഉണ്ടായിരുന്നത്. 11.30 ഓടെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ച് പൊലീസ് മടങ്ങി. കോട്ടയ്ക്കൽ സ്വദേശി അലോഷ്യസ് എന്നയാളുടെ പാറമടയിലാണ് അപകടം. ഈ പാറമടയെ കുറിച്ച് നേരത്തെ മുതൽ പരാതി ഉണ്ടായിരുന്നു. എന്നാൽ രാഷ്ട്രീയ നേതൃത്വം ഇടപെട്ട് എല്ലാം പറഞ്ഞു തീർത്തും. ഈ പാറമടയുടെ തൊട്ടടുത്ത് താമസിക്കുന്ന സംസ്ഥാന നേതാവാണ് വിവാദ പുരുഷൻ.
അതിനിടെ മാരായിമുട്ടത്തെ പാറമടകൾക്ക് സ്റ്റോപ്പ് മെമോ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. സ്റ്റോപ്പ് മെമോ നൽകാൻ കളക്ടർക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർദ്ദേശം നൽകി. സുരക്ഷാ ക്രമീകരണങ്ങളിൽ വന്ന വീഴ്ച പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.