ഷിക്കാഗോ: തുടർ വിദ്യാഭ്യാസത്തിന്റെ ഭാഗമായി മലയാളി അസോസിയേഷൻ ഓഫ് റെസ്പിരേറ്ററി കെയർ സംഘടിപ്പിക്കുന്ന ഈവർഷത്തെ അവസാന വിദ്യാഭ്യാസ സെമിനാർ ജൂലൈ 25-ന് ശനിയാഴ്ച നടത്തപ്പെടുന്നതാണ്. സെമിനാറിനു വേദിയാകുന്നത് സ്‌കോക്കിയിലുള്ള ഹോളിഡേ ഇൻ ഹോട്ടലാണ് (5300 വെസ്റ്റ് തൂഹി അവന്യൂ). രാവിവെ 7.30-ന് രജിസ്‌ട്രേഷനോടുകൂടി ആരംഭിക്കുന്ന സെമിനാർ മദ്ധ്യാഹ്നം 2.30-ന് സമാപിക്കും. ഈവർഷം ഒക്‌ടോബറിൽ പുതുക്കേണ്ടതായ ഇല്ലിനോയിയിലെ റെസ്പിരേറ്ററി കെയർ പ്രാക്ടീഷണേഴ്‌സ് ലൈസൻസിന് ആവശ്യമുള്ള 24-ൽ 6 സി.ഇ.യു ഈ സെമിനാറിൽ പങ്കെടുക്കുന്നവർക്ക് ലഭിക്കും.

അനുഭവസമ്പന്നരായ നാലു വിദഗ്ധരെയാണ് ഈ സെമിനാറിൽ ക്ലാസ് എടുക്കുവാൻ മാർക്ക് അവതരിപ്പിക്കുന്നത്. നാൻസി മാർഷൽ, ചെറിയാൻ പൈലി, സിമി ജെസ്റ്റോ ജോസഫ്, ഡാനിയേൽ മസോളിനി എന്നിവർ യഥാക്രമം നിയോനേറ്റൽ ഡിസീസ് ആൻഡ് പീഡിട്രിക് വെന്റിലേറ്റേഴ്‌സ്, ഇൻവേസീവ് ആൻഡ് നോൺ ഇൻവേസീവ് വെന്റിലേഷൻ, ക്രോണിക് കഫ് ആൻഡ് ആസ്ത്മാ, കാപ്‌നോഗ്രാഫി എന്നീ വിഷയങ്ങളെക്കുറിച്ച് സെമിനാറിൽ സംസാരിക്കും.

സെമിനാറിൽ സംബന്ധിക്കുവാൻ താത്പര്യമുള്ളവർ ംംം.ാമൃരശഹഹശിീശ.െീൃഴ  എന്ന വെബ്‌സൈറ്റ് വഴി  രജിസ്റ്റർ ചെയ്യാവുന്നതാണ്. ഫോൺവഴി രജിസ്റ്റർ ചെയ്യാൻ മാർക്കിന്റെ എഡ്യൂക്കേഷൻ കോർഡിനേറ്റേഴ്‌സായ റജിമോൻ ജേക്കബ് (847 877 6898), സനീഷ് ജോർജ് (224 616 0547) എന്നിവരുമായി ബന്ധപ്പെടുകയോ ചെയ്യുക.

സെമിനാറിനുള്ള പ്രവേശന ഫീസ് മാർക്ക് അംഗങ്ങൾക്ക് 10 ഡോളറും, അംഗത്വമില്ലാത്തവർക്ക് 35 ഡോളറുമാണ്. സെമിനാറിൽ സംബന്ധിക്കുവാൻ താത്പര്യമുള്ളവർ ജൂലൈ 17 നു മുമ്പ് രജിസ്‌ട്രേഷൻ നടത്തണമെന്ന് സംഘാടകർ അറിയിക്കുന്നു. മലയാളികളായ റെസ്പിരേറ്ററി കെയർ പ്രൊഫഷണലുകൾ തങ്ങളുടെ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമിടയിൽ സെമിനാറിന് വേണ്ടത്ര പ്രചാരണം നൽകി രജിസ്‌ട്രേഷൻ ഉറപ്പുവരുത്തണമെന്ന് മാർക്ക് പ്രസിഡന്റ് സ്‌കറിയാക്കുട്ടി തോമസ് അഭ്യർത്ഥിച്ചു. വിജയൻ വിൻസെന്റ് (സെക്രട്ടറി) അറിയിച്ചതാണിത്.