ലണ്ടൻ: വനിതാ ടെന്നിസ് താരം മരിയ ഷറപ്പോവയ്ക്ക് വിലക്ക് കിട്ടിയതിൽ മലയാളികൾ എന്തെങ്കിലും പങ്കുണ്ടോ? സച്ചിനെ അറിയാത്തതിന് മലയാളികളുടെ സൈബർ രോഷത്തിന് ഇരയായ മറിയ ഷറപ്പോവയ്ക്ക് വിലക്ക് കിട്ടിയപ്പോൾ ആഘോഷിക്കുന്ന സൈബർ ലോകത്തെ മലയാളികളാണ്. ഉത്തേജക മരുന്ന് ഉപയോഗത്തെത്തുടർന്നാണ് അഞ്ചുതവണ ഗ്രാൻസ്ലാം കിരീടം നേടിയ മുൻ ലോക ഒന്നാം നമ്പർ ടെന്നീസ് താരം റഷ്യയുടെ മരിയ ഷറപ്പോവയ്ക്ക് രണ്ടു വർഷത്തെ വിലക്കേർപ്പെടുത്തിയത്. ഷറപ്പോവ നിരോധിക്കപ്പെട്ട മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞതിനെ തുടർന്ന് അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷനാണ് വിലക്കേർപ്പെടുത്തിയത്.

എന്നാൽ വിലക്ക് അംഗീകരിക്കുന്നില്ലെന്നും അപ്പീൽ പോകുകുമെന്നും ഷറപ്പോവ ഫെയസ്ബുക്കിൽ കുറിച്ചു. മാർച്ചിലാണ് 29 കാരിയായ ഷറപ്പോവ ലോക ഉത്തേജക വിരുദ്ധ ഏജൻസി വിലക്കിയ മൽഡോനി എന്ന മരുന്ന് 2006 മുതൽ താൻ ഉപയോഗിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയത്. തുടർന്ന് ഷെറപ്പോവയെ മാർച്ച് 12 മുതൽ താൽക്കാലികമായി സസ്‌പെൻഡ് ചെയ്തിരുന്നു.

ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി ഷറപ്പോവ തന്നെ വെളിപ്പെടുത്തിയിരുന്നു. ലോക ഉത്തേജക വിരുദ്ധ ഏജൻസി വിലക്കിയ മെൽഡോനി എന്ന മരുന്നാണ് ഷറപ്പോവ ഉപയോഗിച്ചത്. എന്നാൽ അന്ന് ഈ മരുന്ന് നിരോധിച്ചിരുന്നില്ല ഈ വർഷം മുതലാണ് നിരോധിക്കപ്പെട്ട മരുന്നുകളുടെ പട്ടികയിൽ സ്ഥാനം പിടിച്ചതെന്നുമാണ് ഷരപ്പോവ പറഞ്ഞിരുന്നത്.