- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാലദ്വീപിലെ പ്രേത റോളുകളിലെ സ്ഥിരം നായികയായി ഫൗസിയ ഹസൻ; മകൻ സ്ഥിരമായി ഇന്ത്യയിലെത്തുന്ന ബിസിനസുകാരനും; മൂത്ത മകന്റെ ജനനത്തിന് പിന്നാലെ തേടിയെത്തിയത് മാലദ്വീപിലെ സൗന്ദര്യ റാണി പട്ടവും; 10 വർഷം മുൻപ് ഇന്ത്യയിലെത്തിയപ്പോൾ വിമാനത്താവളത്തിൽ തടഞ്ഞ് വച്ച് ചോദ്യം ചെയ്യലും; മറിയം റഷീദയും മാലദ്വീപിൽ തന്നെ; കാണാൻ ശ്രമിച്ച മലയാളി മാധ്യമപ്രവർത്തകയോട് പ്രതികരിച്ചത് ഇങ്ങനെ
തിരുവനന്തപുരം: ചാരക്കേസിലെ വിവാദ നായികമാരായ ഫൗസിയ ഹസനും മറിയം റഷീദയും ഇപ്പോഴും മാലദ്വീപിൽ തന്നെയുണ്ട്. ്.അത്യാവശ്യം തിരക്കുള്ള സിനിമാതാരമാണ് ഫൗസിയ. നൂറിലേറെ ചിത്രങ്ങളിൽ വേഷമിട്ടു കഴിഞ്ഞു. മിക്കതും പ്രേതറോളുകളാണ്. 1985 മുതൽ സിനിമയിലുണ്ട്. പതിനേഴാം വയസിൽ മൂത്തമകന്റെ ജനനശേഷം മാലദ്വീപിലെ സൗന്ദര്യറാണി പട്ടം നേടി.2008ൽ ചാരക്കേസ് ഇതിവൃത്തമാക്കിയ മലയാള സിനിമയുടെ ചിത്രീകരണത്തിന് ഫൗസിയ തിരുവനന്തപുരത്ത് എത്തിയിരുന്നു. ചിത്രാഞ്ജലിയായിരുന്നു ലൊക്കേഷൻ. ഒരുമാസം ആരുമറിയാതെ കേരളത്തിലുണ്ടായിരുന്നു. തിരിച്ചു പോകുമ്പോൾ തിരുവനന്തപുരം വിമാനത്താവളത്തിൽ എമിഗ്രേഷൻ ഉദ്യോഗസ്ഥൻ തടഞ്ഞു. ഏറെനേരം ചോദ്യംചെയ്ത ശേഷം വിട്ടയച്ചു. പിന്നീട് ഫൗസിയ എവിടെയാണ് താമസിച്ചതെന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. ഫൗസിയയെ ഫോണിൽ വിളിച്ചെങ്കിലും അവർ വിവരം നൽകിയില്ല. മകൻ നാസിഫ് ബിസിനസ് ആവശ്യത്തിനായി പലപ്പോഴും ഇന്ത്യയിലെത്താറുണ്ട്. മറിയം റഷീദയും മാലദ്വീപിൽ തന്നെയുണ്ട്. അടുത്തിടെ ദ്വീപിലെത്തിയ മലയാളി മാധ്യമപ്രവർത്തകയെ കാണാൻ മറിയം വിസമ്മ
തിരുവനന്തപുരം: ചാരക്കേസിലെ വിവാദ നായികമാരായ ഫൗസിയ ഹസനും മറിയം റഷീദയും ഇപ്പോഴും മാലദ്വീപിൽ തന്നെയുണ്ട്. ്.അത്യാവശ്യം തിരക്കുള്ള സിനിമാതാരമാണ് ഫൗസിയ. നൂറിലേറെ ചിത്രങ്ങളിൽ വേഷമിട്ടു കഴിഞ്ഞു. മിക്കതും പ്രേതറോളുകളാണ്. 1985 മുതൽ സിനിമയിലുണ്ട്. പതിനേഴാം വയസിൽ മൂത്തമകന്റെ ജനനശേഷം മാലദ്വീപിലെ സൗന്ദര്യറാണി പട്ടം നേടി.2008ൽ ചാരക്കേസ് ഇതിവൃത്തമാക്കിയ മലയാള സിനിമയുടെ ചിത്രീകരണത്തിന് ഫൗസിയ തിരുവനന്തപുരത്ത് എത്തിയിരുന്നു. ചിത്രാഞ്ജലിയായിരുന്നു ലൊക്കേഷൻ. ഒരുമാസം ആരുമറിയാതെ കേരളത്തിലുണ്ടായിരുന്നു.
തിരിച്ചു പോകുമ്പോൾ തിരുവനന്തപുരം വിമാനത്താവളത്തിൽ എമിഗ്രേഷൻ ഉദ്യോഗസ്ഥൻ തടഞ്ഞു. ഏറെനേരം ചോദ്യംചെയ്ത ശേഷം വിട്ടയച്ചു. പിന്നീട് ഫൗസിയ എവിടെയാണ് താമസിച്ചതെന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. ഫൗസിയയെ ഫോണിൽ വിളിച്ചെങ്കിലും അവർ വിവരം നൽകിയില്ല. മകൻ നാസിഫ് ബിസിനസ് ആവശ്യത്തിനായി പലപ്പോഴും ഇന്ത്യയിലെത്താറുണ്ട്.
മറിയം റഷീദയും മാലദ്വീപിൽ തന്നെയുണ്ട്. അടുത്തിടെ ദ്വീപിലെത്തിയ മലയാളി മാധ്യമപ്രവർത്തകയെ കാണാൻ മറിയം വിസമ്മതിച്ചിരുന്നു. കേരള പൊലീസിനും ഐ.ബിക്കും സിബി മാത്യൂസിനും വിജയനുമെതിരെ അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മിഷനിൽ കേസ് നൽകുമെന്നാണ് മറിയത്തിന്റെ നിലപാട്. ഇക്കാര്യം തന്നോടും മറിയം പറഞ്ഞിട്ടുണ്ടെന്ന് ഫൗസിയയും വ്യക്തമാക്കി.
നമ്പിനാരായണൻ ആരെന്ന് അറിയില്ലെന്നും ആ പേരു പോലും കേട്ടിട്ടില്ലെന്നും ഐഎസ്ആർഒ ചാരക്കേസിൽ ശിക്ഷിക്കപ്പെട്ട ഫൗസിയ ഹസൻ തന്നെ വ്യക്തമാക്കിയിരുന്നു. ക്രരൂരമായ പൊലീസ് മുറയിൽ പിടിച്ച് നിൽക്കാനാവാതെ താൻ ആ പേര് പറയുകയായിരുന്നെന്നും ഫൗസിയാ ഹസന്റെ വെളിപ്പെടുത്തലുണ്ടായി. ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥരും കേരള പൊലീസും ചേർന്നു ഭീഷണിപ്പെടുത്തി പറയിക്കുകയായിരുന്നെന്നും ഫൗസിയ പറഞ്ഞിരുന്നു. ഐഎസ്ആർഒ ചാരവൃത്തിക്കേസിൽ ജയിൽ ശിക്ഷയനുഭവിച്ച മാലദ്വീപ് സ്വദേശികളായ മറിയം റഷീദയും ഫൗസിയ ഹസനും ഇന്നും മലയാളികളുടെ മനസിലെ നിറസാന്നിധ്യമാണ്
പൊലീസ് പറയുന്നതെല്ലാം സമ്മതിച്ചില്ലെങ്കിൽ 14 വയസ്സുള്ള മകളെ മുന്നിൽക്കൊണ്ടു വന്ന് മാന ഭംഗം ചെയ്യുമെന്നും പൊലീസ് ഭീഷണിപ്പെടുത്തി. ഇതോടെയാണ് പൊലീസ് പറഞ്ഞ കള്ളക്കഥകളെല്ലാം സമ്മതിക്കേണ്ടി വന്നതെന്നും ഫൗസിയ വെളിപ്പെടുത്തിയിരുന്നു. നമ്പി നാരായണനെ ആദ്യമായി കണ്ടതു സിബിഐ കസ്റ്റഡിയിലായിരുന്നുവെന്നും രമൺ ശ്രീവാസ്തവയെ ഒരിക്കൽപോലും നേരിട്ടു കണ്ടിട്ടില്ലെന്നും ഫൗസിയ പറഞ്ഞു. നമ്പി നാരായണൻ എന്ന പേരു വ്യക്തമായി പറയാൻ പോലും കഴിഞ്ഞില്ലെന്നും കുറ്റസമ്മത വിഡിയോ പകർത്തുന്നതിനിടെ പേര് എഴുതിക്കാണിച്ചു വായിപ്പിക്കുകയായിരുന്നെന്നും മറിയം വെളിപ്പെടുത്തിയിരുന്നു.
വിസ കാലാവധി തീർന്നെന്ന് അറിയിക്കാനായി പാസ്‌പോർട്ടുമായി പൊലീസ് സ്റ്റേഷനിൽ വന്നതായിരുന്നു മറിയം റഷീദ. ചാരന്മാർ സ്വന്തം പാസ്‌പോർട്ടുമായി വരില്ലെന്ന സാമാന്യധാരണപോലും പൊലീസുകാർക്ക് ഉണ്ടായില്ലമാലി സ്വദേശിയായ മറിയം റഷീദ എന്ന യുവസുന്ദരി ഇന്ത്യയുടെ ക്രയോജനിക് സാങ്കേതികവിദ്യ പാക്കിസ്ഥാനു കടത്താൻവേണ്ടി ചാരപ്പണിചെയ്തു. ഐ.എസ്.ആർ.ഒയിലെ മുതിർന്ന ശാസ്ത്രജ്ഞരെ അതിനായി അവർ വശത്താക്കി. ഇതനുരിച്ച് ഇന്ത്യൻ ഔദ്യോഗിക രഹസ്യനിയമത്തിന്റെ 3, 4, 5, വകുപ്പുകൾപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പിന്നെ, പത്രങ്ങളുടെ വായിലേക്കു വാർത്തകളുടെവലിയ വലിയ ഉരുളകൾ എറിഞ്ഞുകൊടുത്തു. 1994 ഒക്ടോബർ 14 നു തിരുവനന്തപുരത്തെ പൊലീസ് കമ്മിഷണർ ഓഫീസിൽ തന്റെ വിസ കാലാവധി കഴിഞ്ഞു എന്നറിയിച്ച് എത്തിയതായിരുന്നു മറിയം റഷീദ. ഒരു രാജ്യത്തെ ചാരവനിത സ്വന്തം പാസ്‌പോർട്ടുമായി ഒരിക്കലും ഈ പണിക്കിറങ്ങില്ല എന്ന സമാന്യധാരണപോലും ഇല്ലാതിരുന്ന പൊലീസുകാർ അവരെ നിരീക്ഷണത്തിൽവച്ചു.
ഇതിനിടയിൽ മറിയം താമസിച്ചിരുന്ന ഹോട്ടലിൽനിന്ന് ശാസ്ത്രജ്ഞനായ ശശികുമാരന്റെ വീട്ടിലേക്കു ഫോൺകോൾ പോയി എന്നും ആ ഫോൺകോളിന്റെ വെളിച്ചത്തിൽ നടത്തിയ അന്വേഷണത്തിൽ എത്തിയ നിഗമനത്തിന്റെ അടിസ്ഥാനത്തിൽ ശശികുമാരനെ അറസ്റ്റ് ചെയ്തു എന്നുമാണു പൊലീസ് ഭാഷ്യം. തുടർന്ന്, മറിയത്തെ കൊണ്ടുവന്ന സുഹൃത്തായ മാലിക്കാരി ഫൗസിയ ഹസൻ, ഐഎസ്ആർഒ സീനിയർ ശാസ്ത്രജ്ഞനായ ഞാൻ, റഷ്യൻ കമ്പനിയായ ഗ്ലവ്‌കോസ് മോസിന്റെ ലെയ്‌സൺ ഏജന്റ്. കെ. ചന്ദ്രശേഖർ, സുഹൃത്ത് ശർമ അങ്ങനെ ഒരുനിര ആളുകൾ കേരള പൊലീസിന്റെ അനധികൃത അറസ്റ്റിന് വിധേയരായി. അവരെ അപ്പപ്പോൾതന്നെ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർക്കു കൈമാറുകയും ചെയ്തു.