ന്യൂഡൽഹി: ഫരീദാബാദ് ഡിവൈൻ ആശ്രമത്തിന്റെ നേതൃത്വത്തിൽ ഇന്നും നാളെയും മരിയൻ പദയാത്ര നടത്തുന്നു.

28നു (ശനി) വൈകുന്നേരം അഞ്ചു മുതൽ ഗോൾഡാക്ഖാന യൂസഫ് സദൻ ചാപ്പലിൽ വിശുദ്ധ കുർബാനയോടെ ആരംഭിച്ച് രാത്രി ഒമ്പതിന് എൻടിപിസി നോട്ടർഡാം കോൺവെന്റിൽ അവാസനിക്കും. 29നു (ഞായർ) വൈകുന്നേരം അഞ്ചിനു എൻടിപിസി നോട്ടർഡാം കോൺവെന്റിൽ വിശുദ്ധ കുർബാനയോടെ ആരംഭിച്ച് രാത്രി ഒമ്പതിന് ഡിവൈൻ ആശ്രമം ഫരീദാബാദിൽ സൗഖ്യ ശുശ്രൂഷയോടെ അവസാനിക്കും. പദയാത്രയിൽ പങ്കെടുക്കുന്നവർക്ക് ആവശ്യമെങ്കിൽ താമസസൗകര്യം ലഭ്യമാണ്.

രാജ്യത്തിനുവേണ്ടിയും കുടുംബങ്ങൾക്കുവേണ്ടിയും ലോകം മുഴുവനുവേണ്ടിയുമായി ഡൽഹി മുതൽ ഫരീദാബാദ് ഡിവൈൻ ആശ്രമം വരെ കാൽനടയായി എത്തുന്ന തീർത്ഥാടനത്തിൽ പങ്കെടുക്കാൻ ഏവരെയും റവ. ഡോ. ജോൺ പുത്തൻപുരയ്ക്കൽ വിസിയും ഫാ. ജോസഫ് ഇലവുത്തുങ്കൽ വിസിയും സ്വാഗതം ചെയ്തു.