ഫിലാഡൽഫിയ: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സുവിശേഷത്തിന്റെ സദ്‌വാർത്ത പകർന്നു നൽകിക്കൊണ്ടിരിക്കുന്ന മരിയൻ ടിവി നാലു ഭൂഖണ്ഡങ്ങളിലായി അനേക ലക്ഷം ഭവനങ്ങളിൽ ഇതിനോടകം തന്നെ സാന്നിധ്യം ഉറപ്പിച്ചുകഴിഞ്ഞു. നിരീശ്വരത്വവും, ലൗകീകതയും ആധിപത്യം ഉറപ്പിച്ചുകൊണ്ടിരിക്കുന്ന ആധുനിക ലോകത്തിന്റെ ചരിത്രഗതിയെ ആത്മീയമായി നയിക്കുവാൻ ദൈവം തെരഞ്ഞെടുത്ത ദൈവത്തിന്റെ സ്വന്തം ചാനലായ മരിയൻ ടിവി, കത്തോലിക്കാ സഭയോടും, സഭാ പ്രബോധനങ്ങളോടും വിധേയപ്പെട്ട് ലോക സുവിശേഷവത്കരണത്തിൽ നിർണ്ണായക പങ്കുവഹിക്കാൻ കഴിഞ്ഞുകൊണ്ടിരിക്കുന്ന മരിയൻ ടിവി 24 മണിക്കൂർ സമയവും പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ ദൈവത്തിന്റെ കരസ്പർശനവുമായി ലോകത്തെ ആദ്യത്തെ മുഴുവൻ സമയ വചനപ്രഘോഷണ കത്തോലിക്കാ ചാനലാണ് ഇന്ന്.

സഭാ പിതാക്കന്മാരുടെ ആത്മീയ നേതൃത്വത്തിൽ സഭയോട് ചേർന്നു നിന്നുകൊണ്ട് ദൈവവചന പ്രഘോഷണ ശുശ്രൂഷകൾ മാത്രം സംപ്രേഷണം ചെയ്തുകൊണ്ട് എല്ലാ മിനിസ്ട്രികളുടേയും ശുശ്രൂഷകൾ ഏകോപിപ്പിച്ചുകൊണ്ട് പ്രേക്ഷകലക്ഷങ്ങൾക്ക് അനുഗ്രഹമായി മാറിയ മരിയൻ ടിവിയുടെ പുതിയ ഡൈനാമിക് വെബ്‌സൈറ്റ് ഷിക്കാഗോ സീറോ മലബാർ ഓക്‌സിലറി ബിഷപ്പ് മാർ ജോയി ആലപ്പാട്ട് ഷിക്കാഗോ സീറോ മലബാർ കത്തീഡ്രൽ പള്ളി അങ്കണത്തിൽ വച്ച് നിർവഹിക്കുകയുണ്ടായി. പുതിയ വെബ്‌സൈറ്റ് എല്ലാവിധത്തിലും പ്രേക്ഷകർക്ക് ഒരു അനുഗ്രഹം തന്നെയാകുമെന്ന് ചെയർമാൻ ബ്രദർ. പി.ഡി. ഡൊമിനിക് അറിയിച്ചു. പുതിയ വെബ്‌സൈറ്റ് അഡ്രസ്: www.mariantvworld.org