ന്യൂയോർക്ക്: മലയാളി അസോസിയേഷൻ ഓഫ് റോക്ക്‌ലാന്റ് കൗണ്ടിയുടെ (മാർക്ക്) ഓണാഘോഷം കാക്കിയാട്ട് എലിമെന്ററി സ്‌കൂളിൽ അതിമനോഹരമായി ആഘോഷിച്ചു. പത്തുമണിക്ക് ആരംഭിച്ച വടംവലി മത്സരത്തിൽ ഒന്നാം സമ്മാനമായ 1001 ഡോളറും എവർ റോളിങ് ട്രോഫിയും 'കിങ് ക്രാബ്' നേടി. രണ്ടാം സമ്മാനമായ 750 ഡോളറും 750 ഡോളർ റോക്ക്‌ലാന്റ് സോൾജിയേഴ്‌സും, മൂന്നാം സമ്മാനമായ 500 ഡോളർ ന്യൂജേഴ്‌സി നാട്ടുക്കൂട്ടവും കരസ്ഥമാക്കി. തോമസ് അലക്‌സും, സ്റ്റീഫൻ തേവർകാട്ടും വടംവലിക്ക് നേതൃത്വം നൽകി. മാത്യു വർഗീസ് അനൗൺസ്‌മെന്റ് നടത്തി.

ജോസ് അക്കക്കാട്ടിൽ ഫുഡ് കോർഡിനേറ്ററായ 'സിത്താർ പാലസിന്റെ' വിഭവസമൃദ്ധമായ ഓണസദ്യയ്ക്കുശേഷം ചെണ്ടമേളത്തിന്റേയും താലപ്പൊലിയുടേയും അകമ്പടിയോടുകൂടി മഹാബലിയേയും വിശിഷ്ടാതിഥികളേയും വേദിയിലേക്ക് ആനയിച്ചു. മാർക്ക് സെക്രട്ടറി സിബി ജോസഫ്, അസോസിയേഷൻ പ്രസിഡന്റ് സണ്ണി കല്ലൂപ്പാറയെ സ്വാഗതപ്രസംഗത്തിനായി ക്ഷണിച്ചു. മനോഹർ തോമസ് ഭദ്രദീപം തെളിയിച്ചുകൊണ്ട് ഓണാശംസകൾ നേർന്നു. ജിലാ അക്കക്കാട്ട്, തഹ്‌സീൻ മുഹമ്മദ്, ജോൺസൺ കല്ലറ, ജോമോൻ, നേഹ ജോ, അലക്‌സ്  മുണ്ടയ്ക്കൽ എന്നിവരുടെ ഗാനങ്ങൾ ശ്രവണ മനോഹരമായിരുന്നു. അൻസ്, ജല, ലിൻസ്, ലാലി, മഞ്ജു, ജ്യോത്സന, സൈന, സീന, റീന, റീത്ത, രേഖ, റോസമി എന്നിവർ മനോഹരമായ തിരുവാതിര അവതരിപ്പിച്ചു.

ഇസബെല്ലാ ആൻഡ് ഗ്രൂപ്പ്, നികിതാ ആൻഡ് ഗ്രൂപ്പ്, മറീനാ ആൻഡ് ഗ്രൂപ്പ്, റ്റിയാറാ റോയി ആൻഡ് ഗ്രൂപ്പ് എന്നിവർ അവതരിപ്പിച്ച ഡാൻസ് പ്രോഗ്രാമിന് വർണ്ണോജ്വലമായി. റീത്ത മണലിൽ, മാത്യു വർഗീസ്, സാജൻ തോമസ് എന്നിവർ കൾച്ചറൽ പ്രോഗ്രാമിന് നേതൃത്വം നൽകി. റിന്റാ, റ്റീന എന്നിവർ എം.സിമാരായിരുന്നു.  കൃഷി ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി മാർക്ക് ഏർപ്പെടുത്തിയ കർഷകശ്രീ അവാർഡിൽ ഒന്നാം സ്ഥാനം ജോസ് അക്കക്കാട്ടിൽ കരസ്ഥമാക്കി. ഇന്ത്യൻ ബസാർ സണ്ണി ജയിംസ് രണ്ടാം സ്ഥാനവും, മത്തായി പാറക്കാട്ട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. തോമസ് ചാക്കോ, പൗലോസ് ജോൺ, വർക്കി പള്ളത്താഴത്ത്, കത്രീന തോമസ്, അലക്‌സ മണക്കാട്ട്, പോലോസ് ജോസ്, ബെന്നി ജോർജ് എന്നിവർക്ക് പ്രോത്സാഹന സമ്മാനവും നേടി. തോമസ് അലക്‌സ്, വിൻസൺ ജോസ്, സിജി ജോർജ്, മാത്യു വർഗീസ് എന്നിവർ കർഷകശ്രീ അവാർഡ് ചടങ്ങിന് നേതൃത്വം നൽകി.

സന്തോഷ് മണലിൽ നൽകിയ ശബ്ദവും വെളിച്ചവും പ്രോഗ്രാമിന് മാറ്റുകൂട്ടി. പി.റ്റി. തോമസ്, ഡൊമിനിക് സാമുവേൽ (ന്യൂയോർക്ക് ലൈഫ്) എന്നിവരായിരുന്നു സ്‌പോൺസേഴ്‌സ്. സാജൻ തോമസ് ഓണാഘോഷം വൻ വിജയമാക്കിയ ഏവർക്കും നന്ദി രേഖപ്പെടുത്തി. സണ്ണി കല്ലൂപ്പാറ അറിയിച്ചതാണിത്.