- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടുവിൽ മാപ്പുപറഞ്ഞ് തലയൂരാൻ ശ്രമിച്ച് സുക്കർബർഗ്; ശതകോടികൾ നഷ്ടം ഈടാക്കാൻ ഉറച്ച് ബ്രിട്ടൻ; അമേരിക്കൻ നിയമങ്ങൾക്ക് വഴങ്ങി ബ്രിട്ടൻ
ലണ്ടൻ: അഞ്ചുകോടി ഉപയോക്താക്കളുടെ വ്യക്തിഗതവിവരങ്ങൾ ചോർത്തി കേംബ്രിഡ്ജ് അനലിറ്റിക്ക വിവിധ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി ഉപയോഗിച്ചുവെന്ന വെളിപ്പെടുത്തലിൽ കുടുങ്ങിയ ഫേസ്‌ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ് മാപ്പുചോദിച്ചു. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേംബ്രിഡ്ജ് അനലിറ്റിക്ക, 2016-ലെ യു.എസ്.പ്രസിഡന്റ് തിരഞ്ഞെടുപ്പിലുൾപ്പെടെ ഫേസ്‌ബുക്ക് അക്കൗണ്ടുകൾ ചോർത്തിയതായാണ് വിവരം. ഇന്ത്യയിലുൾപ്പെടെ വിവിധ രാജ്യങ്ങളിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഈ സംഭവം ഫേസ്‌ബുക്കിന്റെ സുരക്ഷയെയും ഉപയോക്താക്കളുടെ സ്വകാര്യതയെയും ബാധിക്കുന്നതാണെന്ന വിലയിരുത്തൽ പലഭാഗങ്ങളിൽനിന്നുണ്ടായതോടെയാണ് വിവാദത്തിൽനിന്ന് തലയൂരാൻ സുക്കർബർഗ് മാപ്പുചോദിച്ചത്. ഗുരുതരമായ വിശ്വാസലംഘനമാണ് സംഭവിച്ചിരിക്കുന്നതെന്നും ഇതിൽ അതിയായ ഖേദമുണ്ടെന്നും സുക്കർബർഗ് പറഞ്ഞു. ഉപയോക്താക്കളുടെ വിവരങ്ങൾ സംരക്ഷിക്കുകയെന്നത് പ്രാഥമിക ഉത്തരവാദിത്തമാണെന്നും സി.എൻ.എന്നിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. വിവരങ്ങൾ സൂക്ഷിക്കുന്നതിൽ വീഴ്ചപറ്റിയതാ
ലണ്ടൻ: അഞ്ചുകോടി ഉപയോക്താക്കളുടെ വ്യക്തിഗതവിവരങ്ങൾ ചോർത്തി കേംബ്രിഡ്ജ് അനലിറ്റിക്ക വിവിധ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി ഉപയോഗിച്ചുവെന്ന വെളിപ്പെടുത്തലിൽ കുടുങ്ങിയ ഫേസ്‌ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ് മാപ്പുചോദിച്ചു.
ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേംബ്രിഡ്ജ് അനലിറ്റിക്ക, 2016-ലെ യു.എസ്.പ്രസിഡന്റ് തിരഞ്ഞെടുപ്പിലുൾപ്പെടെ ഫേസ്‌ബുക്ക് അക്കൗണ്ടുകൾ ചോർത്തിയതായാണ് വിവരം. ഇന്ത്യയിലുൾപ്പെടെ വിവിധ രാജ്യങ്ങളിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഈ സംഭവം ഫേസ്‌ബുക്കിന്റെ സുരക്ഷയെയും ഉപയോക്താക്കളുടെ സ്വകാര്യതയെയും ബാധിക്കുന്നതാണെന്ന വിലയിരുത്തൽ പലഭാഗങ്ങളിൽനിന്നുണ്ടായതോടെയാണ് വിവാദത്തിൽനിന്ന് തലയൂരാൻ സുക്കർബർഗ് മാപ്പുചോദിച്ചത്.
ഗുരുതരമായ വിശ്വാസലംഘനമാണ് സംഭവിച്ചിരിക്കുന്നതെന്നും ഇതിൽ അതിയായ ഖേദമുണ്ടെന്നും സുക്കർബർഗ് പറഞ്ഞു. ഉപയോക്താക്കളുടെ വിവരങ്ങൾ സംരക്ഷിക്കുകയെന്നത് പ്രാഥമിക ഉത്തരവാദിത്തമാണെന്നും സി.എൻ.എന്നിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. വിവരങ്ങൾ സൂക്ഷിക്കുന്നതിൽ വീഴ്ചപറ്റിയതായി ഫേസ്‌ബുക്ക് പോസ്റ്റിലും സുക്കർബർഗ് വ്യക്തമാക്കി. വ്യക്തിഗത വിരങ്ങൾ സുരക്ഷിതമായിരിക്കാൻ എല്ലാ സുരക്ഷാക്രമീകരങ്ങളും ഏർപ്പെടുത്തുമെന്നും ഇക്കാര്യങ്ങൾ യു.എസ്. കോൺഗ്രസ്സിനുമുന്നിൽ വിവരിക്കുന്നതിൽ സന്തോഷമേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാജ അക്കൗണ്ടുകളിലൂടെ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്ന രീതി കണ്ടെത്താനായി പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്നും സുക്കർബർഗ് ഉറപ്പ് നൽകിയിട്ടുണ്ട്.
2016-ലെ യു.എസ്. തിരഞ്ഞെടുപ്പിൽ വ്യക്തിഗത വിവരങ്ങൾ ചോർത്തപ്പെട്ടുവെന്ന് ഉറപ്പായതിനെത്തുടർന്നാണ് നിർമ്മിതബുദ്ധിയുപയോഗിച്ചുള്ള സുരക്ഷാക്രമീകരണങ്ങളിലൂടെ വ്യാജ അക്കൗണ്ടുകൾ കണ്ടെത്താൻ ഫേസ്‌ബുക്ക് ശ്രമം ആരംഭിച്ചത്. 2017-ലെ ഫ്രഞ്ച് തിരഞ്ഞെടുപ്പിൽ മുപ്പതിനായിരത്തോളം വ്യാജ അക്കൗണ്ടുകൾ ഇതിനായി ഉപയോഗിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. 2017-ൽ അമേരിക്കയിലെ അലബാമ സംസ്ഥാനത്തുനടന്ന തിരഞ്ഞെടുപ്പിലും ഇത്തരം വ്യാജ അക്കൗണ്ടുകൾ പ്രചാരണത്തിന് ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയെന്ന് സുക്കർബർക്ക് ന്യുയോർക്ക് ടൈംസിനോട് പറഞ്ഞു.
കർശനമായ സുരക്ഷാ മാനദണ്ഡങ്ങളാണ് കേംബ്രിഡ്ജ് അനലിറ്റിക്ക പോലുള്ള കമ്പനികളെ നിയന്ത്രിക്കാനായി ഫേസ്‌ബുക്ക് കൊണ്ടുവരാനുദ്ദേശിക്കുന്നത്. ഉപയോക്താക്കളുടെ വിവരങ്ങൾ തേടുന്ന ആപ്ലിക്കേഷനുകളെ കർശനമായി നിരീക്ഷിക്കുകയും സംശയകരമെന്ന് തോന്നുന്നവയെ ഫൊറൻസിക് ഓഡിറ്റിങ്ങിന് വിധേയമാക്കുകയും ചെയ്യും. വ്യക്തിഗത വിവരങ്ങൾ ദുരുപയോഗം ചെയ്യുന്ന ആപ്ലിക്കേഷൻ ഡവലപ്പർമാരുടെ പ്രവർത്തനം നിരോധിക്കും. വ്യക്തിഗത വിവരങ്ങൾ തേടുന്നതിന് ഡവലപ്പർമാർക്ക് ഉപയോക്താക്കളുടെ മുൻകൂർ അനുമതി തേടേണ്ടതായും വരുമെന്നും സുക്കർബർഗ് പറഞ്ഞു.
കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദമുണ്ടായതോടെ ഫേസ്‌ബുക്കിന്റെ വിശ്വാസ്യതയിലുണ്ടായ തകർച്ച പരിഹരിക്കുന്നതിന് സുക്കർബർഗ് നേരിട്ട് രംഗത്തിറങ്ങുകയായിരുന്നു. അമേരിക്കയിലെ ഒട്ടുമിക്ക പ്രധാന മാധ്യമങ്ങളിലും അദ്ദേഹം നേരിട്ട് അഭിമുഖം നൽകുകയും ഖേദപ്രകടനം നടത്തുകയും ചെയ്തു. മേലിൽ ഇത്തരം സംഭവങ്ങളുണ്ടാകാതിരിക്കുന്നതിന് പൂർണമായ മുൻകരുതൽ സ്വീകരിക്കുമെന്ന ഉറപ്പ് നൽകിയാണ് സുക്കർബർഗ് ഈ വിവാദത്തിൽനിന്ന് തലയൂരാൻ ശ്രമിക്കുന്നത്.
ഇത്തരം വിവദങ്ങൾ ഇനിയുമുണ്ടായാൽ കടുത്ത ഫൈൻ ഈടാക്കുമെന്ന മുന്നറിയിപ്പുമായി ബ്രിട്ടൻ രംഗത്തെത്തിയത് ഫേസ്‌ബുക്കിനെ കൂടുതൽ സമ്മർദത്തിലാഴ്‌ത്തിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളുടെ പ്രവർത്തനം ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് പൂർണമായ സംരക്ഷണം നൽകുന്ന തരത്തിലായിരിക്കണമെന്ന് കൾച്ചറൽ സെക്രട്ടറി മാറ്റ് ഹാനോക്ക് പറഞ്ഞു. ഇനിയും വീഴ്ചകളുണ്ടായാൽ ഒരു ബില്യൺ പൗണ്ട് നഷ്ടപരിഹാരം ഫേസ്‌ബുക്കിൽനിന്ന് ഈടാക്കുമെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. വ്യക്തിഗത വിവരങ്ങൾ ചോർന്ന സംഭവത്തെ ബ്രിട്ടൻ കടുത്ത ആശങ്കയോടെയാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.