ജിദ്ദ: 2018 ജനുവരി 5,6,7 തിയതികളിലായി കോഴിക്കോട് കാരന്തൂരിൽ നടക്കുന്ന രാജ്യത്തെ പ്രമുഖവിദ്യാഭ്യാസ സ്ഥാപനമായ മർകസു സ്സഖാഫത്തി സ്സുന്നിയ്യയുടെ റുബി ജുബിലി സമ്മേളന പ്രചരണത്തിന്റെഭാഗമായി ജിദ്ദയിലും വിവിധ പരിപാടികൾ സംഘടിക്കപ്പെട്ടു.

പ്രതിസന്ധികളിലും സുസ്ഥിരജീവിത സാഹചര്യങ്ങളെ സൃഷ്ടി ച്ചെടുക്കാൻ പ്രവാസ കുടുംബങ്ങൾക്കായി ഹാപ്പിഫാമിലി സംഗമം നടത്തി. നിരവധി കുടുംബങ്ങൾ പങ്കെടുത്ത പരിപാടി പ്രമുഖ ഫാമിലി ട്രൈനർഡോക്ടർ ബി. മുഹ്‌സിൻ ഫാമിലി ട്രൈനിങ് സംഗമം നയിച്ചു.
സൗദി അറേബ്യയിൽ ജനുവരി മാസം മുതൽ നടപ്പിൽ വരുത്തുന്ന മൂല്യ വർദ്ധ്യുത നികുതി (വാറ്റ്)സംബന്ധിച്ച് സാധാരണക്കാരുടെയും കച്ചവട സംരംഭകരുടെയും ആശങ്കകൾ അകറ്റുന്നതിനു ശറഫിയ്യയിലെഇംബാല ഗാർഡനിൽ വാറ്റ് അവേർണസ് മീറ്റ് സംഘടിപ്പിച്ചു. പ്രമുഖ ടാക്‌സ് കൺസൾട്ടന്റ് മുഹമ്മദ്ഹുസൈൻ ക്ലാസിനു നേതൃത്വം നൽകി.

റുബി ജുബിലി പ്രചരണത്തിന്റെ ഭാഗമായി ശറഫിയ്യ മർഹബയിൽ നടന്ന ആരോഗ്യ ബോധവൽകരണസെമിനാറിനു ജിദ്ദാ നാഷണൽ ഹോസ്പിറ്റലിലെ പ്രമുഖ ന്യുറോളജിസ്റ്റ് ഡോക്ടർ സൈഫുദ്ധീൻചെമ്മാട്, ഡോക്ടർ ശമീർ എന്നിവർ നേതൃത്വം നൽകി.ആരോഗ്യമെന്നത് ഒരു സംസ്‌കാരമായി ശീലിക്കണമെന്നും വരും തലമുറക്കുംകൂടി ഉപയുക്തമാവുംവിധം പകർന്നും പകത്തും നൽകാൻ സാധിക്കും വിധം ആരോഗ്യ ശീലങ്ങളെ ജീവിതക്രമമാക്കി മാറ്റുവാൻ പ്രവാസികൾ തെയ്യാറാവണമെന്നും ആരോഗ്യ സെമിനാർ അഭിപ്രായപ്പെട്ടു.

കൂടാതെ, അടുത്ത ദിവസങ്ങളിൽ മർകസ് റുബി ജൂബിലിയുടെ ഭാഗമായി യൂണിറ്റ് സംഗമം,ലഘുലേഖ വിതരണം, പണ്ഡിത സംഗമം, സ്മൃതി സായാഹ്‌നം, ഐക്യദാർഢ്യ സമ്മേളനം തുടങ്ങിയവയുംനടക്കും.റുബി ജൂബിലി സംഘാടക സമിതി ചെയർമാൻ സയ്യിദ് ഹബീബ് അൽ ബുഖാരി, കൺവീനർ അബ്ദുന്നാസിർ അൻവരി, ശാഫി മുസ്‌ലിയാർ, മുജീബ് റഹ്മാൻ എ.ആർ നഗർ, അബ്ദുറബ്ബ് ചെമ്മാട്,ഗഫൂർ വാഴക്കാട്, അശ്‌റഫ് കൊടിയത്തൂർ, യൂസുഫ് ചേലേമ്പ്ര, നൗഫൽ മുസ്‌ലിയാർ തുടങ്ങിയവർപ്രചരണ പരിപാടികൾക്ക് നേതൃത്വം നൽകിവരുന്നു.