- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹ പാർട്ടിക്കിടെ വരന്റെ ഹൃദയസ്പർശിയായ പ്രസംഗം; അദ്ധ്യാപകനായ വരൻ എഴുതിപ്പഠിപ്പിച്ച പാട്ടുപാടി ജനാലയ്ക്കപ്പുറം കുരുന്നുകൾ; കൈയടിച്ച് അതിഥികളും കരഞ്ഞ് വധുവും
വിവാഹച്ചടങ്ങുകൾക്കിടെ അപ്രതീക്ഷിതമായ പല സംഭവങ്ങളും അരങ്ങേറാറുണ്ട്. എന്നാൽ, പ്രൈമറി സ്‌കൂൾ അദ്ധ്യാപകൻ ലീ മക്‌ഡൊവലിന്റെ വിവാഹവേദിയിലെ സംഭവങ്ങൾ അക്ഷരാർഥത്തിൽ അത്ഭുതപ്പെടുത്തുന്നതായി. ജൂലൈ 22-നായിരുന്നു ലീയും പങ്കാളി കാറ്റിയുമായുള്ള വിവാഹം. ഫോർഹിൽ പ്രൈമറി സ്‌കൂളിലെ അദ്ധ്യാപകനായ ലീ തന്റെ ക്ലാസ്സിലെ കുട്ടികളെ ഉപയോഗിച്ചാണ് വധുവിനെ അമ്പരപ്പിച്ചത്. വെസ്റ്റ് കിൽബ്രൈഡിലെ വാട്ടർസൈഡ് ഹോട്ടലിൽ നടന്ന വിവാഹ സൽക്കാരത്തിൽ ആദ്യം വരന്റെ ഭാഗത്തുനിന്ന് ഹൃദയസ്പർശിയായ പ്രസംഗമായിരുന്നു. പ്രിയതമന്റെ വാക്കുകളിൽ മനസ്സുനിറഞ്ഞിരിക്കെ, ജനാലക്കൽനിന്ന് കുട്ടികളുടെ ശബ്ദമുയർന്നു. മനോഹരമായൊരു പ്രണയഗാനമായിരുന്നു അത്. ലീ എഴുതിത്ത്തയ്യാറാക്കിയ ഗാനമാണ് കുട്ടികൾ ആലപിച്ചത്. തന്റെ ആദ്യ വിവാഹ സമ്മാനമെന്നാണ് ഈ ഗാനത്തെ ലീ വിശേഷിപ്പിച്ചത്.ഗാനം അവസാനിച്ചപ്പോൾ, സദസ്സിലുണ്ടായിരുന്ന അതിഥികൾ എഴുന്നേറ്റുനിന്ന് കൈയടിച്ചു. കാറ്റിയുടെ കണ്ണുകൾ അപ്പോഴേക്കും ഈറനണിഞ്ഞിരുന്നു. അതിഥികൾ കാണാതെ കരച്ചിലടക്കാൻ അവർ പാടുപെട്ടു.
വിവാഹച്ചടങ്ങുകൾക്കിടെ അപ്രതീക്ഷിതമായ പല സംഭവങ്ങളും അരങ്ങേറാറുണ്ട്. എന്നാൽ, പ്രൈമറി സ്‌കൂൾ അദ്ധ്യാപകൻ ലീ മക്‌ഡൊവലിന്റെ വിവാഹവേദിയിലെ സംഭവങ്ങൾ അക്ഷരാർഥത്തിൽ അത്ഭുതപ്പെടുത്തുന്നതായി. ജൂലൈ 22-നായിരുന്നു ലീയും പങ്കാളി കാറ്റിയുമായുള്ള വിവാഹം.
ഫോർഹിൽ പ്രൈമറി സ്‌കൂളിലെ അദ്ധ്യാപകനായ ലീ തന്റെ ക്ലാസ്സിലെ കുട്ടികളെ ഉപയോഗിച്ചാണ് വധുവിനെ അമ്പരപ്പിച്ചത്. വെസ്റ്റ് കിൽബ്രൈഡിലെ വാട്ടർസൈഡ് ഹോട്ടലിൽ നടന്ന വിവാഹ സൽക്കാരത്തിൽ ആദ്യം വരന്റെ ഭാഗത്തുനിന്ന് ഹൃദയസ്പർശിയായ പ്രസംഗമായിരുന്നു.
പ്രിയതമന്റെ വാക്കുകളിൽ മനസ്സുനിറഞ്ഞിരിക്കെ, ജനാലക്കൽനിന്ന് കുട്ടികളുടെ ശബ്ദമുയർന്നു. മനോഹരമായൊരു പ്രണയഗാനമായിരുന്നു അത്. ലീ എഴുതിത്ത്തയ്യാറാക്കിയ ഗാനമാണ് കുട്ടികൾ ആലപിച്ചത്. തന്റെ ആദ്യ വിവാഹ സമ്മാനമെന്നാണ് ഈ ഗാനത്തെ ലീ വിശേഷിപ്പിച്ചത്.
ഗാനം അവസാനിച്ചപ്പോൾ, സദസ്സിലുണ്ടായിരുന്ന അതിഥികൾ എഴുന്നേറ്റുനിന്ന് കൈയടിച്ചു. കാറ്റിയുടെ കണ്ണുകൾ അപ്പോഴേക്കും ഈറനണിഞ്ഞിരുന്നു. അതിഥികൾ കാണാതെ കരച്ചിലടക്കാൻ അവർ പാടുപെട്ടു.