- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വത്തിക്കാനിലെ കന്യാസ്ത്രീമഠത്തിൽ കണ്ടുമുട്ടി; അടുപ്പം ഇഷ്ടപ്പെടാത്ത മേലധികാരികൾ നെറ്റി ചുളിച്ചപ്പോൾ സഭാവസ്ത്രം ഉപേക്ഷിച്ചു; ഇറ്റലിയിലെ ആദ്യ സ്വവർഗ വിവാഹത്തിനൊരുങ്ങി രണ്ട് കന്യാസ്ത്രീകൾ
ഇറ്റലിയിലെ ഫെഡറിക്ക, സൗത്ത് അമേരിക്കയിലെ ഇസബെൽ എന്നീ രണ്ട് കന്യാസ്ത്രീകൾ സ്വവർഗ വിവാഹത്തിനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. വത്തിക്കാനിലെ കന്യാസ്ത്രീ മഠത്തിൽ വച്ച് കണ്ട് പരിചയപ്പെട്ട ഇവരുടെ അടുപ്പം വളർന്ന് വിവാഹം വരെയെത്തുകയായിരുന്നു. ഇവരുടെ വഴിവിട്ട അടുപ്പത്തോട് മേലധികാരികൾ അസംതൃപ്തി രേഖപ്പെടുത്തിയതിനെ തുടർന്ന് ഇരുവരും സഭാവസ്ത്രം ഉപേക്ഷിച്ച് ഒരുമിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇത്തരത്തിൽ ഇറ്റലിയിലെ ആദ്യ സ്വവർഗ വിവാഹത്തിനൊരുങ്ങുകയാണീ കന്യാസ്ത്രീകൾ. മൂന്ന് വർഷമായി ഇരുവരും നല്ല അടുപ്പത്തിലാണെന്നാണ് റിപ്പോർട്ട്. ഇരുവരും ഫ്രാൻസിസ്‌കൻ ഓർഡറിൽ പ്രവർത്തിക്കവെയാണ് അടുക്കാൻ തുടങ്ങിയിരുന്നത്. സ്വവർഗ വിവാഹത്തിലേർപ്പെടുന്നതിനായി വത്തിക്കാനുമായും കത്തോലിക്ക് ചർച്ചുമായുള്ള ബന്ധം വേർപെടുത്തുന്നതിനുള്ള ഔപചാരിക നടപടികൾ അനുവർത്തിക്കുയായിരുന്നു.നോർത്തേൺ ഇറ്റലിയിലെ പിഡ്മണ്ടിൽ വച്ച് നടക്കുന്ന ചടങ്ങിൽ വച്ചാണ് ഇരുവരും ഒന്നിക്കുന്നത്. ലൂക സാൽവയ് മേയറാണിതിന് നേതൃത്വം നൽകുന്നത്. മുൻ പുരോഹിതനായ ഫ്രാൻകോ ബാർബെറോയുടെ ആശീ
ഇറ്റലിയിലെ ഫെഡറിക്ക, സൗത്ത് അമേരിക്കയിലെ ഇസബെൽ എന്നീ രണ്ട് കന്യാസ്ത്രീകൾ സ്വവർഗ വിവാഹത്തിനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. വത്തിക്കാനിലെ കന്യാസ്ത്രീ മഠത്തിൽ വച്ച് കണ്ട് പരിചയപ്പെട്ട ഇവരുടെ അടുപ്പം വളർന്ന് വിവാഹം വരെയെത്തുകയായിരുന്നു. ഇവരുടെ വഴിവിട്ട അടുപ്പത്തോട് മേലധികാരികൾ അസംതൃപ്തി രേഖപ്പെടുത്തിയതിനെ തുടർന്ന് ഇരുവരും സഭാവസ്ത്രം ഉപേക്ഷിച്ച് ഒരുമിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇത്തരത്തിൽ ഇറ്റലിയിലെ ആദ്യ സ്വവർഗ വിവാഹത്തിനൊരുങ്ങുകയാണീ കന്യാസ്ത്രീകൾ.
മൂന്ന് വർഷമായി ഇരുവരും നല്ല അടുപ്പത്തിലാണെന്നാണ് റിപ്പോർട്ട്. ഇരുവരും ഫ്രാൻസിസ്‌കൻ ഓർഡറിൽ പ്രവർത്തിക്കവെയാണ് അടുക്കാൻ തുടങ്ങിയിരുന്നത്. സ്വവർഗ വിവാഹത്തിലേർപ്പെടുന്നതിനായി വത്തിക്കാനുമായും കത്തോലിക്ക് ചർച്ചുമായുള്ള ബന്ധം വേർപെടുത്തുന്നതിനുള്ള ഔപചാരിക നടപടികൾ അനുവർത്തിക്കുയായിരുന്നു.നോർത്തേൺ ഇറ്റലിയിലെ പിഡ്മണ്ടിൽ വച്ച് നടക്കുന്ന ചടങ്ങിൽ വച്ചാണ് ഇരുവരും ഒന്നിക്കുന്നത്. ലൂക സാൽവയ് മേയറാണിതിന് നേതൃത്വം നൽകുന്നത്. മുൻ പുരോഹിതനായ ഫ്രാൻകോ ബാർബെറോയുടെ ആശീർവാദം ഇക്കാര്യത്തിൽ ഇരുവർക്കും ലഭിച്ചിരുന്നു. സ്വവർഗ വിവാഹത്തെ പിന്തുണച്ചതിന്റെ പേരിൽ സഭയിൽ നിന്നും പുറത്താക്കപ്പെട്ട വ്യക്തിയാണ് അദ്ദേഹം. തുടർന്നാണ് ഇത്തരക്കാരെ പിന്തുണയ്ക്കുന്നതിനായി അദ്ദേഹം നെറ്റ് വർക്കിങ് ഗ്രൂപ്പ് തുടങ്ങിയത്. ഇവിടെ വച്ചാണ് അദ്ദേഹം ഈ രണ്ട് മുൻ കന്യാസ്ത്രീകളെയും കണ്ടുമുട്ടിയിരിക്കുന്നത്.
ലോകമെമ്പാടുമുള്ള ഏത് പ്രണയകഥയെപ്പോലെയുമാണ് ഇസബെല്ലിന്റെയും ഫെഡറിക്കയുടെയും കഥയെന്നാണ് ഫ്രാൻകോ പറയുന്നത്. അവർ ഇരുവരും സാവധാനം പരസ്പരം തിരിച്ചറിയുകയും പരസ്പരം അകലാനാവാത്ത വിധം അടുക്കുകയുമായിരുന്നു. ആഴത്തിൽ പരസ്പരം വേർപിരിക്കാനാവാത്ത അടുപ്പമുള്ള രണ്ട് നല്ല വ്യക്തികളാണ് ഇരു കന്യാസ്ത്രീകളുമെന്നാണ് ഫ്രാൻകോ വ്യക്തമാക്കുന്നത്. മെയ്‌മാസത്തിലായിരുന്നു സ്വവർഗ വിവാഹത്തെ അനുകൂലിച്ച് ഇറ്റലിയിലെ പാർലിമെന്റ് തീരുമാനമെടുത്തത്. ഇതിലൂടെ സ്വവർഗവിവാഹത്തെ അംഗീകരിച്ച് ഏറ്റവും പുതിയ പാശ്ചാത്യ രാജ്യമായി ഇറ്റലി മാറുകയും ചെയ്തു. കത്തോലിക്ക് ചർച്ച് ഇതിനെ ശക്തമായി എതിർക്കുകയും ജനുവരിയിൽ ഇതിനെതിരെ പതിനായിരക്കണക്കിന് പേർ സെൻട്രൽ റോം സ്‌ക്വയറിൽ നിയമത്തിനെതിരെ കൂടിച്ചേർന്ന് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത് സമത്വത്തിന്റെ പ്രശ്നമാണെന്ന് പറഞ്ഞ് ഇറ്റലിയിലെ ഇടതുപക്ഷ പ്രധാനമന്ത്രി മറ്റെയോ റെൻസി ഇതിനെ തുറന്ന് പിന്തുണയ്ക്കുയും നിയമത്തിന് അംഗീകാരം നൽകുകയുമായിരുന്നു.