- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക്കിസ്ഥാനിൽ ഇപ്പോഴും ഇങ്ങനെയൊക്കെയാണ്; ബധിരനും മൂകനും ഭിന്നശേഷിക്കാരനുമായ 35-കാരന് 13-കാരിയായ മകളെ കെട്ടിച്ചുകൊടുത്ത് വരന്റെ സഹോദരിയെ രണ്ടാം ഭാര്യയാക്കി ഒരു പിതാവ്
സ്വന്തം മകൾ നരകിച്ചാലും വേണ്ട, തനിക്ക് സുഖമായി ജീവിച്ചാൽ മതിയെന്നായിരുന്നു വസീർ അഹമ്മദിന്റെ പക്ഷം. ബധിരനും മൂകനും ഭിന്നശേഷിക്കാരനുമായ 36-കാരന് 13 വയസ്സുള്ള തന്റെ മകളെ കല്യാണം കഴിച്ചുകൊടുക്കുമ്പോൽ, വസീറിന്റെ കണ്ണിൽ മരുമകന്റെ സഹോദരി മാത്രമാണുണ്ടായിരുന്നത്. എന്നാൽ, സംഭവം പൊലീസ് അറിഞ്ഞതോടെ വസീറിന്റെ മോഹം നടന്നില്ല. എന്നാൽ,, അകത്തുപോയ ഭർത്താവിനെയും അച്ഛനെയും മകൾ കോടതിയിൽ പ്രായം തെറ്റിച്ചുപറഞ്ഞ് രക്ഷപ്പെടുത്തുകയും ചെയ്തു. പാക്കിസ്ഥാനിലെ ജാംപുരിലാണ് സംഭവം. 13-കാരിയായ സൈമയെ 36--കാരനായ മുഹമ്മദ് റംസാനാണ് വിവാഹം കഴിച്ചത്. റംസാന് മകളെക്കൊടുക്കുമ്പോൾ, റംസാന്റെ സഹോദരിയെ തനിക്ക് തരണമെന്ന് വസീർ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം റംസാൻ സമ്മതിക്കുകയും ചെയ്തു. ഇതേക്കുറിച്ച് പൊലീസ് അറിഞ്ഞതോടെ, പ്രായപൂർത്തിയാകാത്ത മകളെ കല്യാണം കഴിപ്പിച്ചതിന് വസീറും കല്യാണം കഴിച്ചതിന് റംസാനും ജയിലിലായി. എന്നാൽ, തനിക്ക് 16 വയസ്സായെന്ന് കോടതിയിൽ കള്ളം പറഞ്ഞ് സൈമ ഇരുവരെയും മോചിപ്പിച്ചു. തനിക്കൊരു ആൺകുട്ടിയെ വേണമെന്ന മോഹം കൊണ്ടാണ് ഇത
സ്വന്തം മകൾ നരകിച്ചാലും വേണ്ട, തനിക്ക് സുഖമായി ജീവിച്ചാൽ മതിയെന്നായിരുന്നു വസീർ അഹമ്മദിന്റെ പക്ഷം. ബധിരനും മൂകനും ഭിന്നശേഷിക്കാരനുമായ 36-കാരന് 13 വയസ്സുള്ള തന്റെ മകളെ കല്യാണം കഴിച്ചുകൊടുക്കുമ്പോൽ, വസീറിന്റെ കണ്ണിൽ മരുമകന്റെ സഹോദരി മാത്രമാണുണ്ടായിരുന്നത്. എന്നാൽ, സംഭവം പൊലീസ് അറിഞ്ഞതോടെ വസീറിന്റെ മോഹം നടന്നില്ല. എന്നാൽ,, അകത്തുപോയ ഭർത്താവിനെയും അച്ഛനെയും മകൾ കോടതിയിൽ പ്രായം തെറ്റിച്ചുപറഞ്ഞ് രക്ഷപ്പെടുത്തുകയും ചെയ്തു.
പാക്കിസ്ഥാനിലെ ജാംപുരിലാണ് സംഭവം. 13-കാരിയായ സൈമയെ 36--കാരനായ മുഹമ്മദ് റംസാനാണ് വിവാഹം കഴിച്ചത്. റംസാന് മകളെക്കൊടുക്കുമ്പോൾ, റംസാന്റെ സഹോദരിയെ തനിക്ക് തരണമെന്ന് വസീർ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം റംസാൻ സമ്മതിക്കുകയും ചെയ്തു. ഇതേക്കുറിച്ച് പൊലീസ് അറിഞ്ഞതോടെ, പ്രായപൂർത്തിയാകാത്ത മകളെ കല്യാണം കഴിപ്പിച്ചതിന് വസീറും കല്യാണം കഴിച്ചതിന് റംസാനും ജയിലിലായി. എന്നാൽ, തനിക്ക് 16 വയസ്സായെന്ന് കോടതിയിൽ കള്ളം പറഞ്ഞ് സൈമ ഇരുവരെയും മോചിപ്പിച്ചു.
തനിക്കൊരു ആൺകുട്ടിയെ വേണമെന്ന മോഹം കൊണ്ടാണ് ഇത്തരമൊരു ഇടപാടിന് തയ്യാറായതെന്ന് വസീർ പറഞ്ഞു. ആദ്യഭാര്യയിൽ സൈമയടക്കം പെൺമക്കൾ മാത്രമാണുള്ളത്. അതുകൊണ്ടാണ് പുനർവിവാഹത്തെക്കുറിച്ച് ചിന്തിച്ചത്. വിവാഹം വേഗം നടക്കുന്നതിനുവേണ്ടിയാണ് റംസാന്റെ സഹാദരിയെത്തന്നെ ആലോചിച്ചതെന്നും വസീർ പറഞ്ഞു.
ബധിരനും മൂകനും വൈകല്യമുള്ളയാളുമായ റംസാനെ പരിചരിക്കുന്നതിനുവേണ്ടി വിവാഹം പോലും കഴിക്കാതെ നിൽക്കുകയായിരുന്നു അയാളുടെ സഹോദരി സബീൽ. തന്റെ സഹോദരന് ഒരു ജീവിതമുണ്ടായശേഷം മാത്രം വിവാഹം മതിയെന്നായിരുന്നു അവരുടെ നിലപാട്. പെൺകുട്ടികളെ അന്യോന്യം കൈമാറി വിവാഹം കഴിക്കുന്നതും തർക്കം തീർക്കാനും കടം വീട്ടാനും പെൺകുട്ടികളെ കൈമാറുന്നതും പതിവായ പാക്കിസ്ഥാനിലെ ഉൾനാടൻ ഗ്രാമങ്ങളിൽ ഈ സംഭവം ഒരു വാർത്തയേയല്ല. മാറ്റക്കല്യാണം അവകാശമാണെന്ന മട്ടിലാണ് ഗ്രാമവാസികൾ പ്രതികരിച്ചത്.