- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിന്ദു പെൺകുട്ടി അയൽപക്കക്കാരനായ മുസ്ലിം യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചു; കൊലവിളിയുമായി സംഘപരിവാർ പ്രവർത്തകർ; ജീവനിൽ ഭയന്ന് യുവാവിന്റെ വീട്ടുകാർ നാടുവിട്ടു
അയൽക്കാനരായ മുസ്ലിം യുവാവിനെ ഹിന്ദു പെൺകുട്ടി പ്രണയിച്ച് വിവാഹം കഴിച്ചതിനെത്തുടർന്ന് ഉത്തർപ്രദേശിലെ ഭാഗ്പട്ടിലെ പിച്ച്കൗറ ഗ്രാമത്തിൽ സംഘർഷം രൂക്ഷമായി. സംഘപരിവാർ പ്രവർത്തകരുടെ ഭീഷണി മുറുകിയതോടെ, യുവാവിന്റെ കുടുംബം നാടുവിട്ടു. സൽമാനും കോമളും തമ്മിലുള്ള പ്രണയവും വിവാഹവുമാണ് പിച്ച്കൗരയെ സംഘർഷഭൂമിയാക്കിയത്. ഇരുവരുടെയും ജീവന് ഭീഷണിയുള്ളതിനാൽ, പൊലീസ് ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരിക്കുകയാണ്. വിവാഹം അസാധുവാക്കി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ കോടതിക്ക് മുന്നിൽ സംഘപരിവാർ പ്രവർത്തകർ പ്രതിഷേധമുയർത്തി. കോമളിനെ കണ്ടെത്തി പറഞ്ഞ് മനസ്സിലാക്കി വിവാഹത്തിൽനിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകർ. ഈ ആവശ്യം മുൻനിർത്തി അവർ മഹാപഞ്ചായത്ത് വിളിച്ചുകൂട്ടുകയും ചെയ്തു. എന്നാൽ, കോമളിനെ നിർബന്ധിച്ച് മതപരിവർത്തനം ചെയ്യിച്ചതായി ബജ്‌രംഗ് ദൾ പ്രവർത്തകർ ആരോപിക്കുന്നു. സംഘർഷം രൂക്ഷമായതോടെയാണ് യുവാവിന്റെ കുടുംബം നാടുവിട്ടത്. ബിരുദ വിദ്യാർത്ഥിയാ കോമളും അയൽക്കാരനും കൂലിപ്പണിക്
അയൽക്കാനരായ മുസ്ലിം യുവാവിനെ ഹിന്ദു പെൺകുട്ടി പ്രണയിച്ച് വിവാഹം കഴിച്ചതിനെത്തുടർന്ന് ഉത്തർപ്രദേശിലെ ഭാഗ്പട്ടിലെ പിച്ച്കൗറ ഗ്രാമത്തിൽ സംഘർഷം രൂക്ഷമായി. സംഘപരിവാർ പ്രവർത്തകരുടെ ഭീഷണി മുറുകിയതോടെ, യുവാവിന്റെ കുടുംബം നാടുവിട്ടു.
സൽമാനും കോമളും തമ്മിലുള്ള പ്രണയവും വിവാഹവുമാണ് പിച്ച്കൗരയെ സംഘർഷഭൂമിയാക്കിയത്. ഇരുവരുടെയും ജീവന് ഭീഷണിയുള്ളതിനാൽ, പൊലീസ് ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരിക്കുകയാണ്. വിവാഹം അസാധുവാക്കി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ കോടതിക്ക് മുന്നിൽ സംഘപരിവാർ പ്രവർത്തകർ പ്രതിഷേധമുയർത്തി.
കോമളിനെ കണ്ടെത്തി പറഞ്ഞ് മനസ്സിലാക്കി വിവാഹത്തിൽനിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകർ. ഈ ആവശ്യം മുൻനിർത്തി അവർ മഹാപഞ്ചായത്ത് വിളിച്ചുകൂട്ടുകയും ചെയ്തു. എന്നാൽ, കോമളിനെ നിർബന്ധിച്ച് മതപരിവർത്തനം ചെയ്യിച്ചതായി ബജ്‌രംഗ് ദൾ പ്രവർത്തകർ ആരോപിക്കുന്നു. സംഘർഷം രൂക്ഷമായതോടെയാണ് യുവാവിന്റെ കുടുംബം നാടുവിട്ടത്.
ബിരുദ വിദ്യാർത്ഥിയാ കോമളും അയൽക്കാരനും കൂലിപ്പണിക്കാരനുമായ സൽമാനും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ജൂൺ 25-നാണ് ഇവർ വിവാഹിതരായത്. മാതാപിതാക്കൾ നിശ്ചയിച്ച വിവാഹത്തിന് ഒരാഴ്ച മാത്രം ശേഷിക്കെയാണ് കോമൺ സൽമാനെ രജിസ്റ്റർ വിവാഹം ചെയ്തത്.
യുവതിയുടെ വീട്ടുകാർ ഭീഷണിയുമായി രംഗത്തെത്തിയതോടെ, സൽമാന്റെ പിതാവ് സാബിർ അലിയും കുടുംബത്തിലെ നാലംഗങ്ങളും ചൊവ്വാഴ്ച രാവിലെ നാടുവിട്ടു. സൽമാന്റെ ബന്ധുക്കളുൾപ്പെടെ കുടുംബത്തിലെ 24 പേർ ഇതുവരെ ഗ്രാമം വിട്ടതായി റിപ്പോർട്ടുണ്ട്. കോടതിയിൽ ഹാജരാകുന്നതിനായി ഇന്നലെ കോമൾ ഗ്രാമത്തിൽ തിരിച്ചെത്തിയതോടെയാണ് സംഘപരിവാർ സംഘടനകൾ ഗ്രാമത്തിൽ തമ്പടിച്ച് സംഘർഷത്തിന് ശ്രമം തുടങ്ങിയതെന്നും റിപ്പോർട്ടുണ്ട്.