ന്യൂഡൽഹി: പെൺകുട്ടികളുടെ വിവാഹത്തിന് വ്യത്യസ്ത പ്രായപരിധി നിശ്ചയിക്കുന്നതെന്തിനാണെന്ന് സുപ്രീം കോടതി. വിവാഹത്തിനുള്ള പ്രായം 18 വയസ്സെന്നിരിക്കെ വിവിധ നിയമങ്ങളുടെ അടിസ്ഥാനത്തിൽ വിവാഹത്തിന് വ്യത്യസ്ത പ്രായപരിധി നിർണയിക്കുന്നതിനു പിന്നിലെ യുക്തി എന്താണ്.

പെൺകുട്ടിയുടെ വിവാഹത്തിന് 15 മുതൽ 18 വയസ്സുവരെ വ്യത്യസ്തമായ ശൈശവ വിവാഹ നിരോധന നിയമങ്ങളാണുള്ളത്. ഹിന്ദു വിവാഹ നിയമത്തിൽ ഇത് വ്യത്യസ്തമാണ്..ഒരു പ്രത്യേകനിയമം അനുശാസിക്കുന്നതുകൊണ്ട് രാജ്യത്ത് ശൈശവ വിവാഹം വ്യാപകമാകുന്നതിൽ ആശങ്കയുണ്ടെന്നും സുപ്രിം കോടതി. ജസ്റ്റിസുമാരായ എം.ബി. ലുക്കൂർ, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രത്തോട് ചോദിച്ചു.

15നും 18നും ഇടയിൽ പ്രായമുള്ള ഭാര്യയുമായി ശാരീരികബന്ധം പുലർത്താൻ ഭർത്താവിനെ അനുവദിക്കുന്നത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി. വാദം ബുധനാഴ്ചയും തുടരും.