- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വരൻ മിന്നുകെട്ടാൻ ഒരുങ്ങവെ വിവാഹ പന്തലിലേക്ക് കല്യാണ വസ്ത്രമണിഞ്ഞ് കാമുകിയും എത്തി; മൈക്ക് തട്ടിപ്പറിച്ച് വരന്റെ വീരകൃത്യങ്ങൾ വിശദമാക്കി; എല്ലാം കേട്ട് നിശബ്ദയായി വധു
മിന്നുകൈയിലെടുത്ത് വധുവിന്റെ കഴുത്തിലണിയിക്കാൻ തയ്യാറെടുത്തുനിൽക്കവെയാണ് വരനെ ഞെട്ടിച്ചുകൊണ്ട് കാമുകിയുടെ രംഗപ്രവേശം. അതും വധുവണിഞ്ഞ അതേ വിവാഹ വസ്ത്രമണിഞ്ഞ്. വധുവും വിവാഹത്തിനെത്തിയ ബന്ധുക്കളും അതിഥികളും ഞെട്ടിത്തരിച്ചുനിൽക്കെ, മൈക്ക് തട്ടിപ്പറിച്ചെടുത്ത് അതിലൂടെ വരന്റെ വീരസ്യങ്ങളെല്ലാം വിളമ്പുകയും ചെയ്തു. വിവാഹത്തിനെത്തിയ ബന്ധുക്കൾ കാമുകിയെ ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും അവർ വഴങ്ങിയില്ല. തന്നെ വഞ്ചിച്ച കാമുകനോടുള്ള പക അടങ്ങുന്നതുവരെ അവർ കാര്യങ്ങൾ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. പറയുന്ന കാര്യങ്ങളിലൊന്നും ഇടപെടാതെ വരനും വധുവും നിശബ്ദമായി ഇതൊക്കെ കേട്ടുനിന്നു. ഘാനയിലാണ് സംഭവം നടന്നത്. ഘാന ഓഡിയോ വിഷ്വൽ ന്യൂസ് പുറത്തുവിട്ട വീഡിയോ ഇതിനകം വമ്പൻ ഹിറ്റായി മാറിക്കഴിഞ്ഞു. സംഭവത്തിനുശേഷം വധുവും വരനും മിന്നുകെട്ടിയോ എന്ന കാര്യം വ്യക്തമല്ല. കാമുകിയെ വെളിപ്പെടുത്തലിനെത്തുടർന്ന് അതിഥികൾ തമ്മിൽ തർക്കിക്കുകയും ചെറിയ തോതിൽ ഉന്തും തള്ളുമുണ്ടാവുകയും ചെയ്തതായി റിപ്പോർട്ടുണ്ട്.
മിന്നുകൈയിലെടുത്ത് വധുവിന്റെ കഴുത്തിലണിയിക്കാൻ തയ്യാറെടുത്തുനിൽക്കവെയാണ് വരനെ ഞെട്ടിച്ചുകൊണ്ട് കാമുകിയുടെ രംഗപ്രവേശം. അതും വധുവണിഞ്ഞ അതേ വിവാഹ വസ്ത്രമണിഞ്ഞ്. വധുവും വിവാഹത്തിനെത്തിയ ബന്ധുക്കളും അതിഥികളും ഞെട്ടിത്തരിച്ചുനിൽക്കെ, മൈക്ക് തട്ടിപ്പറിച്ചെടുത്ത് അതിലൂടെ വരന്റെ വീരസ്യങ്ങളെല്ലാം വിളമ്പുകയും ചെയ്തു.
വിവാഹത്തിനെത്തിയ ബന്ധുക്കൾ കാമുകിയെ ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും അവർ വഴങ്ങിയില്ല. തന്നെ വഞ്ചിച്ച കാമുകനോടുള്ള പക അടങ്ങുന്നതുവരെ അവർ കാര്യങ്ങൾ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. പറയുന്ന കാര്യങ്ങളിലൊന്നും ഇടപെടാതെ വരനും വധുവും നിശബ്ദമായി ഇതൊക്കെ കേട്ടുനിന്നു.
ഘാനയിലാണ് സംഭവം നടന്നത്. ഘാന ഓഡിയോ വിഷ്വൽ ന്യൂസ് പുറത്തുവിട്ട വീഡിയോ ഇതിനകം വമ്പൻ ഹിറ്റായി മാറിക്കഴിഞ്ഞു. സംഭവത്തിനുശേഷം വധുവും വരനും മിന്നുകെട്ടിയോ എന്ന കാര്യം വ്യക്തമല്ല. കാമുകിയെ വെളിപ്പെടുത്തലിനെത്തുടർന്ന് അതിഥികൾ തമ്മിൽ തർക്കിക്കുകയും ചെറിയ തോതിൽ ഉന്തും തള്ളുമുണ്ടാവുകയും ചെയ്തതായി റിപ്പോർട്ടുണ്ട്.