ന്യൂയോർക്ക്: ഷിക്കാഗോ രൂപത ക്‌നാനായ റീജണിന്റെ കീഴിൽ നടത്തുന്ന വിവാഹ ഒരുക്ക സെമിനാർ ന്യൂയോർക്കിലെ സെന്റ് സ്റ്റീഫൻ ക്‌നാനായ കത്തോലിക്കാ ദേവാലയത്തിൽ ഏപ്രിൽ 29, 30, മെയ്‌ ഒന്ന് തീയതികളിൽ നടത്തുന്നു.

ക്‌നാനായ റീജൺ ഫാമിലി കമ്മീഷൻ ചെയർമാൻ ടോൺ ജോൺ പുല്ലാപ്പള്ളിയുടെ നേതൃത്വത്തിലാണു സെമിനാർ.

29നു വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന സെമിനാറിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.

വിവരങ്ങൾക്ക്: ഫാ. ജോസ് തറയ്ക്കൽ (ഫൊറോന വികാരി) 847 322 9503, സാബു തടിപ്പു (പിആർഒ) 917 843 4762.