ടെന്നീസ് കോർട്ടിലെ സൗന്ദര്യ റാണിയായ റഷ്യൻ താരം മരിയൻ ഷറപ്പോവയ്ക്ക് ലോകം മുഴുവനും നിരവധി ആരാധകരാണുള്ളത്. ഉത്തേജക വിവാദവും മറ്റും ഷറപ്പോവയ്ക്കുള്ള ആരാധകരുടെ എണ്ണത്തെ തെല്ലും ബാധിച്ചിട്ടില്ല. ഒരു ഇടവേളയ്ക്ക് ശേഷം താരം തിരികെ വന്നപ്പോഴും ആരാധകരും പഴയ സ്‌നേഹത്തോടെ ഒപ്പം കൂടിയിരിക്കുകയാണ്. ഷറപ്പോവയോടുള്ള പ്രേമം മൂത്ത ഒരു ആരാധകന്റെ പ്രേമാഭ്യർത്ഥനയാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

ഇസ്താംബൂളിൽ എത്തിയ ഷറപ്പോവയോട് ഒരു ആരാധകൻ നടത്തിയ വിവാഹാഭ്യർത്ഥനയും ഷറപ്പോവ നൽകിയ മറുപടിയുമാണ് ഗാലറിയിൽ കയ്യടി നേടിയത്. ഇസ്താംബൂളിൽ നടന്ന ഒരു പ്രദർശന മത്സരത്തിനിടെയായിരുന്നു ഷറപ്പോവയെപ്പോലും അമ്പരപ്പിച്ച ചോദ്യം ആരാധകർ ഉയർത്തിയത്.

ഷറപ്പോവ സെർവ് ചെയ്യാനായി നിൽക്കുമ്പോഴായിരുന്നു ആരാധകന്റെ ചോദ്യം. മരിയ നീ എന്നെ വിവാഹം ചെയ്യാമോ.? ഇതുകേട്ട് ഗാലറിയിൽ ചിരി ഉയർന്നു. ചിലപ്പോൾ താങ്കളെ വിവാഹം ചെയ്യുമായിരിക്കും..എന്നുത്തരം നൽകി ഷറപ്പോവ കളി തുടർന്നു. ഷറപ്പോവയുടെ മറുപടി ഗാലറിയെ ഒരു നിമിഷത്തേക്ക് നിശ്ശബ്ദമാക്കുകയും ചെയ്തു. പിന്നാലെ ഇതു കൈയടിയോടെയാണ് ഷറപ്പോവയുടെ മറുപടിയെ ഗാലറി സ്വീകരിക്കുന്നത്.

സിനാൻ എർദേം ഹാളിലായിരുന്നു മത്സരം നടന്നത്. മത്സരത്തിൽ കാ ബുയുകാകസിയെ ഷറപ്പോവ നേരിട്ടു തോൽപ്പിക്കുകയും ചെയ്തു. സ്‌കോർ: 6-7,0-6.