- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സദ്യയ്ക്ക് സസ്യാഹാരം മാത്രം; മത്സ്യ മാംസാദികൾ വിളമ്പാത്തതിലെ വരന്റെ പ്രതിഷേധം കല്ല്യാണം മുടക്കി; വിവാഹം കൂടാനെത്തിയ യുവാവ് വധുവിന് മിന്നുചാർത്തി; യുപിയിൽ യോഗിയുടെ ബീഫ് നിരോധനം 'വരനെ' അപ്രത്യക്ഷമാക്കിയ കഥ ഇങ്ങനെ
ലഖ്നൗ: വിവാഹ സദ്യയ്ക്ക് മത്സ്യ മാംസാദികൾ വിളമ്പാത്തതിൽ പ്രതിഷേധിച്ച് വരൻ വിവാഹത്തിൽ നിന്നും പിന്മാറി. യു.പിയിലെ മുസഫർനഗറിലാണ് ഭക്ഷണത്തിന്റെ പേരിലെ കല്ല്യാണം മുടങ്ങൽ. സദ്യയ്ക്ക് ഇരുന്നപ്പോഴാണ് നോൺ വെജ് വിഭവങ്ങൾ ഇല്ലെന്ന് വരന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് താൻ വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്ന് വരൻ വ്യക്തമാക്കി. വരന്റെ പ്രഖ്യാപനം ഏവരേയും ഞെട്ടിച്ചു. വിവാഹ സദ്യയ്ക്ക് നോൺ വെജ് വിഭവങ്ങൾ ഇല്ലത്രേ. വരനും കൂട്ടരും വിവാഹം ഉപേക്ഷിച്ച് പോയതോടെ കല്യാണത്തിന് എത്തിയ ഒരു യുവാവ് തനിക്ക് യുവതിയെ വിവാഹം കഴിക്കാൻ താൽപ്പര്യമുണ്ടെന്ന് അറിയിച്ചു. തുടർന്ന് ഇയാൾക്ക് വിവാഹം കഴിച്ചു നൽകി. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി ചുമതലയേറ്റതോടെ യു.പിയിൽ മാംസത്തിന് വില കുതിച്ചുയർന്നിരിക്കുകയാണ്. ബീഫിനും ചിക്കനുമെല്ലാം വില ഇരട്ടിയായി. അറവുശാലകൾ സർക്കാർ അടച്ചുപൂട്ടിയതിനെ തുടർന്നാണ് മാംസത്തിന് വില വർധിച്ചത്. മാംസം കിട്ടാനില്ലാത്തതിനാൽ യു.പിയിൽ പല വിവാഹങ്ങളും മാറ്റി വച്ചതായി റിപ്പോർട്ടുകളുണ്ട്. 150-200 രൂപയായിരുന്ന മാട്ടിറച്
ലഖ്നൗ: വിവാഹ സദ്യയ്ക്ക് മത്സ്യ മാംസാദികൾ വിളമ്പാത്തതിൽ പ്രതിഷേധിച്ച് വരൻ വിവാഹത്തിൽ നിന്നും പിന്മാറി. യു.പിയിലെ മുസഫർനഗറിലാണ് ഭക്ഷണത്തിന്റെ പേരിലെ കല്ല്യാണം മുടങ്ങൽ.
സദ്യയ്ക്ക് ഇരുന്നപ്പോഴാണ് നോൺ വെജ് വിഭവങ്ങൾ ഇല്ലെന്ന് വരന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് താൻ വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്ന് വരൻ വ്യക്തമാക്കി. വരന്റെ പ്രഖ്യാപനം ഏവരേയും ഞെട്ടിച്ചു. വിവാഹ സദ്യയ്ക്ക് നോൺ വെജ് വിഭവങ്ങൾ ഇല്ലത്രേ. വരനും കൂട്ടരും വിവാഹം ഉപേക്ഷിച്ച് പോയതോടെ കല്യാണത്തിന് എത്തിയ ഒരു യുവാവ് തനിക്ക് യുവതിയെ വിവാഹം കഴിക്കാൻ താൽപ്പര്യമുണ്ടെന്ന് അറിയിച്ചു. തുടർന്ന് ഇയാൾക്ക് വിവാഹം കഴിച്ചു നൽകി.
യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി ചുമതലയേറ്റതോടെ യു.പിയിൽ മാംസത്തിന് വില കുതിച്ചുയർന്നിരിക്കുകയാണ്. ബീഫിനും ചിക്കനുമെല്ലാം വില ഇരട്ടിയായി. അറവുശാലകൾ സർക്കാർ അടച്ചുപൂട്ടിയതിനെ തുടർന്നാണ് മാംസത്തിന് വില വർധിച്ചത്.
മാംസം കിട്ടാനില്ലാത്തതിനാൽ യു.പിയിൽ പല വിവാഹങ്ങളും മാറ്റി വച്ചതായി റിപ്പോർട്ടുകളുണ്ട്. 150-200 രൂപയായിരുന്ന മാട്ടിറച്ചിക്ക് 400 മുതൽ 600 രൂപ വരെയാണ് വില. ചിക്കന് വില 260 രൂപയ്ക്ക് മുകളിലായി.