- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡാൻസ് ബാറിലെ നിത്യസന്ദർശനത്തിൽ കണ്ടുമുട്ടിയ യുവതിയുമായി പ്രണയം മൂത്തു; ബാർ നർത്തകിയായ കാമുകിക്ക് വേണ്ടി മുടക്കിയത് രണ്ട് കോടി രൂപയും! അവിഹിത ബന്ധം വളർന്നപ്പോൾ ഭാര്യ പിണങ്ങിപ്പോയി; കാമുകിക്ക് മറ്റൊരാളുമായി പ്രണയമുണ്ടെന്ന സംശയം മൂത്തപ്പോൾ അരിവാൾ കൊണ്ട് കഴുത്തറുത്തുകൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
മുംബൈ: കാമുകിക്ക് താനല്ലാതെ മറ്റൊരു ബോയ്ഫ്രണ്ട് ഉണ്ടെന്ന സംശയത്തിൽ വിവാഹിതനായ യുവാവ് യുവതിയെ വെട്ടിക്കൊലപ്പെടുത്തി. മുംബൈയിൽ ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച്ചയാണ് സംഭവം അരങ്ങേറിയത്. ബാർ ഡാൻസർ കൂടിയായ യുവതിയാണ് കൊല്ലപ്പെട്ടത്.പഞ്ചാബിലെ ഭട്ടിൻഡ സ്വദേശിനിയായ ജ്യോതി സുർജീത് സിംഗാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ജ്യോതിയുടെ കാമുകൻ പ്രിതേഷ് പട്ടേലിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. മുംബൈയിലെ ഡാൻസ് ബാറുകൾ സന്ദർശിക്കാറുള്ള പ്രിതേഷ്, അവിടങ്ങളിൽ നർത്തകിയായി പ്രവർത്തിക്കുന്ന ജ്യോതിയുമായി അടുപ്പത്തിലായി. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു. ഡിസംബർ അവസാന ആഴ്ച പ്രിതേഷിനെ കാണാനായി ജ്യോതി ടിമ്പയിലെത്തി. ഡിസംബർ 27 ന് പ്രിതേഷിന്റെ ജന്മദിനാഘോഷത്തിൽ പങ്കാളിയാകാനാണ് യുവതി എത്തിയത്. തുടർന്ന് ഡിസംബർ 28 ന് ഇരുവരും മുംബൈയിലേക്ക് പോയി. പുതുവർഷപ്പിറവി ആഘോഷിക്കാനായിരുന്നു യാത്ര. തുടർന്ന് തിങ്കളാഴ്ച രാവിലെ ഇരുവരും ടിമ്പയിലേക്ക് മടങ്ങുകയും ചെയ്തു. തുടർന്ന് ചൊവ്വാഴ്ച രാവിലെ ജ്യോതിയുമായി പ്ര
മുംബൈ: കാമുകിക്ക് താനല്ലാതെ മറ്റൊരു ബോയ്ഫ്രണ്ട് ഉണ്ടെന്ന സംശയത്തിൽ വിവാഹിതനായ യുവാവ് യുവതിയെ വെട്ടിക്കൊലപ്പെടുത്തി. മുംബൈയിൽ ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച്ചയാണ് സംഭവം അരങ്ങേറിയത്. ബാർ ഡാൻസർ കൂടിയായ യുവതിയാണ് കൊല്ലപ്പെട്ടത്.പഞ്ചാബിലെ ഭട്ടിൻഡ സ്വദേശിനിയായ ജ്യോതി സുർജീത് സിംഗാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ ജ്യോതിയുടെ കാമുകൻ പ്രിതേഷ് പട്ടേലിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. മുംബൈയിലെ ഡാൻസ് ബാറുകൾ സന്ദർശിക്കാറുള്ള പ്രിതേഷ്, അവിടങ്ങളിൽ നർത്തകിയായി പ്രവർത്തിക്കുന്ന ജ്യോതിയുമായി അടുപ്പത്തിലായി. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു.
ഡിസംബർ അവസാന ആഴ്ച പ്രിതേഷിനെ കാണാനായി ജ്യോതി ടിമ്പയിലെത്തി. ഡിസംബർ 27 ന് പ്രിതേഷിന്റെ ജന്മദിനാഘോഷത്തിൽ പങ്കാളിയാകാനാണ് യുവതി എത്തിയത്. തുടർന്ന് ഡിസംബർ 28 ന് ഇരുവരും മുംബൈയിലേക്ക് പോയി. പുതുവർഷപ്പിറവി ആഘോഷിക്കാനായിരുന്നു യാത്ര. തുടർന്ന് തിങ്കളാഴ്ച രാവിലെ ഇരുവരും ടിമ്പയിലേക്ക് മടങ്ങുകയും ചെയ്തു.
തുടർന്ന് ചൊവ്വാഴ്ച രാവിലെ ജ്യോതിയുമായി പ്രിതേഷ് തന്റെ ഫാമിലെത്തി. ഇവിടേക്ക് ജ്യോതിയുടെ ഡ്രൈവർ സന്ദീപ് സിങ്ങും അയാളുടെ ഭാര്യയും വന്നിരുന്നു. എന്നാൽ ഫാമിൽ വെച്ച് പ്രിതേഷ് ജ്യോതിയുമായി വഴക്കിടുകയും അരിവാൾ ഉപയോഗിച്ച് കഴുത്തറുക്കുകയുമായിരുന്നു.അയാൾ തങ്ങളെയും ആക്രമിച്ചേക്കുമോയെന്ന ഭയത്താൽ സന്ദീപും ഭാര്യയും സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പ്രിതേഷും വൈകാതെ സ്ഥലം കാലിയാക്കി. തുടർന്ന് സന്ദീപും ഭാര്യയും പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
ചോദ്യം ചെയ്യലിൽ കൊലപാതക കാരണം പ്രിതേഷ് വെളിപ്പെടുത്തി. താൻ രണ്ട് കോടി രൂപ ജ്യോതിക്കായി ചെലവഴിച്ചിട്ടുണ്ടെന്നും എന്നാൽ യുവതി മറ്റൊരാളുമായി പ്രണയത്തിലായിരുന്നുവെന്നും പ്രിതേഷ് പറഞ്ഞു. ജ്യോതിയുമായുള്ള അടുപ്പം പ്രിതേഷിന്റെ ദാമ്പത്യബന്ധം തകർക്കുകയും ചെയ്തിരുന്നു. ജ്യോതിയുമായുള്ള അടുപ്പമാണ് പ്രിതേഷിന്റെ വിവാഹമോചനത്തിൽ കാലശിച്ചത്. ഇതെല്ലാം സംബന്ധിച്ചുള്ള വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്.