- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എട്ടാം വയസ്സിൽ വിവാഹം; ഭർത്താവിന്റെ വീട്ടുകാർ പിന്തുണ നൽകിയപ്പോൾ പഠനം പൂർത്തിയാക്കി; ഇരുപതാം വയസിൽ ഡോക്ടറാകാൻ ഒരുങ്ങുന്ന രൂപയുടെ കഥ
കഠിന പ്രയത്നവും തീവ്രമായയ ആഗ്രഹവും ഒത്തു ചേർന്നപ്പോഴാണ് രൂപ എന്ന ഇരുപതുകാരിക്ക് ഡോക്ടർ ആവാനുള്ള വഴി ഒരുങ്ങുന്നത്. എട്ടാം വയസ്സിലായിരുന്നു രൂപയുടെ വിവാഹം. ഭർത്താവിന്റെ കൈ പിടിച്ച് ഭർതൃ ഗൃഹത്തിൽ എത്തുമ്പോൾ പഠിക്കണമെന്ന മോഹം മാത്രമാണ് രൂപയെ മുമ്പോട്ട് നടത്തിയത്. പഠിക്കാൻ മിഠുക്കിയായ കൊച്ചു മരുമകളെ വീട്ടുകാർക്കും നന്നേ പഠിച്ചു. ഇക്കഴിഞ്ഞ നീറ്റ് പരീക്ഷയിൽ 603 മാർക്ക് നേടിയ രൂപ അഡ്‌മിഷന് മുമ്പുള്ള കൗൺസിലിങ്ങും കഴിഞ്ഞ് ഡോക്ടറാകാൻ കാത്തിരിക്കുകയാണ്. സർക്കാരിന്റെ തന്നെ ഏതെങ്കിലും കോളേജിൽ അഡ്‌മിഷൻ കിട്ടുമെന്ന പ്രതീക്ഷയും രൂപയ്ക്കുണ്ട്. പ്ലസ്ടു പഠനം 84 ശതമാനം മാർക്കോടെ പൂർത്തിയാക്കിയ രൂപയുടെ അടുത്ത ലക്ഷ്യം മെഡിക്കൽ എൻട്രൻസ് തന്നെയായിരുന്നു. തന്റെ ആഗ്രഹം ഭർത്താവിനോടും വീട്ടുകാരോടും പങ്കുവെച്ചപ്പോൾ തെല്ല് ആശങ്കയോടെ ആണെങ്കിലും അവരും രൂപയ്ക്കൊപ്പം നിന്നു. തന്റെ അമ്മാവൻ കാർഡിയാക് അറസ്റ്റിനെ തുടർന്ന് വേണ്ടത്ര ചികിത്സ ലഭിക്കാതെ മരിച്ചതോടെയാണ് ഡോക്ടറാവണമെന്ന് രൂപ തീരുമാനിച്ചത്. ആദ്യ ശ്രമത്തിൽ 415 മാർക്ക് ന
കഠിന പ്രയത്നവും തീവ്രമായയ ആഗ്രഹവും ഒത്തു ചേർന്നപ്പോഴാണ് രൂപ എന്ന ഇരുപതുകാരിക്ക് ഡോക്ടർ ആവാനുള്ള വഴി ഒരുങ്ങുന്നത്. എട്ടാം വയസ്സിലായിരുന്നു രൂപയുടെ വിവാഹം. ഭർത്താവിന്റെ കൈ പിടിച്ച് ഭർതൃ ഗൃഹത്തിൽ എത്തുമ്പോൾ പഠിക്കണമെന്ന മോഹം മാത്രമാണ് രൂപയെ മുമ്പോട്ട് നടത്തിയത്. പഠിക്കാൻ മിഠുക്കിയായ കൊച്ചു മരുമകളെ വീട്ടുകാർക്കും നന്നേ പഠിച്ചു.
ഇക്കഴിഞ്ഞ നീറ്റ് പരീക്ഷയിൽ 603 മാർക്ക് നേടിയ രൂപ അഡ്‌മിഷന് മുമ്പുള്ള കൗൺസിലിങ്ങും കഴിഞ്ഞ് ഡോക്ടറാകാൻ കാത്തിരിക്കുകയാണ്. സർക്കാരിന്റെ തന്നെ ഏതെങ്കിലും കോളേജിൽ അഡ്‌മിഷൻ കിട്ടുമെന്ന പ്രതീക്ഷയും രൂപയ്ക്കുണ്ട്. പ്ലസ്ടു പഠനം 84 ശതമാനം മാർക്കോടെ പൂർത്തിയാക്കിയ രൂപയുടെ അടുത്ത ലക്ഷ്യം മെഡിക്കൽ എൻട്രൻസ് തന്നെയായിരുന്നു. തന്റെ ആഗ്രഹം ഭർത്താവിനോടും വീട്ടുകാരോടും പങ്കുവെച്ചപ്പോൾ തെല്ല് ആശങ്കയോടെ ആണെങ്കിലും അവരും രൂപയ്ക്കൊപ്പം നിന്നു.
തന്റെ അമ്മാവൻ കാർഡിയാക് അറസ്റ്റിനെ തുടർന്ന് വേണ്ടത്ര ചികിത്സ ലഭിക്കാതെ മരിച്ചതോടെയാണ് ഡോക്ടറാവണമെന്ന് രൂപ തീരുമാനിച്ചത്. ആദ്യ ശ്രമത്തിൽ 415 മാർക്ക് നേടാനെ രൂപയ്ക്കായുള്ളൂ. പിന്നീട് കോച്ചിങിന് പോയതോടെ അടുത്ത ചാൻസിൽ 503 മാർക്കായി ഉയർന്നു. എന്നാൽ ഡോക്ടറായെ പറ്റൂ എന്ന് വാശിപിടിച്ച രൂപയ്ക്ക് മുന്നിൽ അതിനു വേണ്ടി വരുന്ന വൻ പണച്ചെലവാണ് പ്രതിസന്ധിയായത്. ഒടുവിൽ ഒരു കോച്ചിങ് സെന്റർ പഠനത്തിനുള്ള 75ശതമാനം പണവും നൽകാമെന്ന് ഏറ്റു. ഇതോടെയാണ് രൂപയുടെ മോഹം പൂവണിഞ്ഞത്.
ഒരു സാധാരണ കർഷക കുടുംബമാണ് രൂപയുടേത്. ഭർത്താവും കൃഷിക്കാരനാണ്. രൂപ കോച്ചിങ്ങിനായി കോട്ടയിലേക്ക് പോയതോടെ പണം കണ്ടെത്താനായി കൃഷിക്ക് പുറമേ ടാക്സി ഓടിര്രാനും ഭർത്താവ് ശങ്കർ ലാൽ തയ്യാറായി. മിടുക്കിയായ രൂപയുടെ എംബിബിഎസ് പഠനം പൂർത്തിയാകും വരെ ഒരു സ്‌കോളർഷിപ്പ് നൽകാൻ അലൻ എന്ന കോച്ചിങ് സെന്റർ തീരുമാനിച്ചിട്ടുണ്ട്.
രാജസ്ഥാനിലെ നിർധന കുടുംബത്തിലെ അഞ്ചു മക്കളിൽ ഇളയ ആളായ രൂപ മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് വിവാഹിതയായത്. വിവാഹ സമയത്ത് ഭർത്താവ് ശങ്കർ ലാലിന് 12 വയസ്സായിരുന്നു. പത്താം ക്ലാസിൽ 84 ശതമാനം മാർക്ക് നേടിയാണ് രൂപ വിജയിച്ചത്.