- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വസ്ത്രധാരണത്തിൽ അലംഭാവം തുടർന്നാണ് കല്ല്യാണമില്ലെന്ന് കാമുകൻ; അക്ഷരംപ്രതി അനുസരിച്ച് അഴകളവുകൾ പ്രദർശിപ്പിച്ച് അതിസുന്ദരിയായി അയിഷ; വിവാഹവേദിയിൽ കാമുകന്റെ ഡിമാൻഡുകൾക്ക് ചെലവാക്കിയത് 25ലക്ഷം രൂപ; ബ്രിട്ടണിൽ നിന്നൊരു വിവാഹക്കഥ ഇങ്ങനെ
ലണ്ടൻ: ഏഴുവർഷം മുമ്പ് പതിനാറാം വയസ്സിലാണ് അയിഷ അസീസ് ആദ്യമായി ടോം എല്ലിസിനെ കാണുന്നത്. പഠനത്തിനുശേഷം അയിഷ മാർക്കറ്റിങ് മാനേജറായി. ടോം നാവികസേനയിലും ചേർന്നു. ഇതിനിടെ ഇരുവരുടെയും പ്രണയം വളർന്നു. വിവാഹാഭ്യർഥനയുമായെത്തിയ ടോം അയിഷക്ക് മുന്നിൽ കുറേ നിർദേശങ്ങൾവെച്ചു. വസ്ത്രധാരണത്തിൽ അയിഷ പുലർത്തുന്ന അലംഭാവമാണ് ടോമിനെ ചൊടിപ്പിച്ചത്. തന്റെ അഴകളവുകൾ പ്രദർശിപ്പിക്കുന്ന തരത്തിൽ ഇറുകിയതാവണം വിവാഹ വസ്ത്രമെന്ന് ടോം നിർദേശിച്ചു. മാത്രമല്ല, നഖങ്ങൾ വെട്ടിയൊതുക്കി ഭംഗിവരുത്തണമെന്നും ആവശ്യപ്പെട്ടു. ഇതെല്ലാം പറയുന്നതിന് ടോമിന് വ്യക്തമായ ന്യായീകരണമുണ്ട്. വിവാഹനിശ്ചയവേദിയിൽ എല്ലാവരും വരുന്നത് വധുവിനെ കാണാനാണ്. അപ്പോൾ അതിന് അതിന്റേതായ പ്രധാന്യവുമുണ്ട്. ഇന്ത്യൻ വംശജയായ അയിഷ ആ നിർദേശങ്ങൾ അപ്പാടെ പാലിച്ചു. ഒരുവട്ടമല്ല, രണ്ടുവട്ടം. ഇംഗ്ലീഷ് രീതിയിലുള്ള വിവാഹച്ചടങ്ങുകൾക്ക് പിന്നാലെ, ഇന്ത്യൻ രീതിയിലും ചടങ്ങുകളുണ്ടായി. രണ്ട് ചടങ്ങുകൾക്കും കൂടി അയിഷ ചെലവാക്കിയത് 30,000 പൗണ്ടിലേറെ(25 ലക്ഷം). മുഴുവൻ ചെലവുകളും വഹിച്ചത് അയ
ലണ്ടൻ: ഏഴുവർഷം മുമ്പ് പതിനാറാം വയസ്സിലാണ് അയിഷ അസീസ് ആദ്യമായി ടോം എല്ലിസിനെ കാണുന്നത്. പഠനത്തിനുശേഷം അയിഷ മാർക്കറ്റിങ് മാനേജറായി. ടോം നാവികസേനയിലും ചേർന്നു. ഇതിനിടെ ഇരുവരുടെയും പ്രണയം വളർന്നു. വിവാഹാഭ്യർഥനയുമായെത്തിയ ടോം അയിഷക്ക് മുന്നിൽ കുറേ നിർദേശങ്ങൾവെച്ചു.
വസ്ത്രധാരണത്തിൽ അയിഷ പുലർത്തുന്ന അലംഭാവമാണ് ടോമിനെ ചൊടിപ്പിച്ചത്. തന്റെ അഴകളവുകൾ പ്രദർശിപ്പിക്കുന്ന തരത്തിൽ ഇറുകിയതാവണം വിവാഹ വസ്ത്രമെന്ന് ടോം നിർദേശിച്ചു. മാത്രമല്ല, നഖങ്ങൾ വെട്ടിയൊതുക്കി ഭംഗിവരുത്തണമെന്നും ആവശ്യപ്പെട്ടു. ഇതെല്ലാം പറയുന്നതിന് ടോമിന് വ്യക്തമായ ന്യായീകരണമുണ്ട്. വിവാഹനിശ്ചയവേദിയിൽ എല്ലാവരും വരുന്നത് വധുവിനെ കാണാനാണ്. അപ്പോൾ അതിന് അതിന്റേതായ പ്രധാന്യവുമുണ്ട്.
ഇന്ത്യൻ വംശജയായ അയിഷ ആ നിർദേശങ്ങൾ അപ്പാടെ പാലിച്ചു. ഒരുവട്ടമല്ല, രണ്ടുവട്ടം. ഇംഗ്ലീഷ് രീതിയിലുള്ള വിവാഹച്ചടങ്ങുകൾക്ക് പിന്നാലെ, ഇന്ത്യൻ രീതിയിലും ചടങ്ങുകളുണ്ടായി. രണ്ട് ചടങ്ങുകൾക്കും കൂടി അയിഷ ചെലവാക്കിയത് 30,000 പൗണ്ടിലേറെ(25 ലക്ഷം). മുഴുവൻ ചെലവുകളും വഹിച്ചത് അയിഷയുടെ പിതാവും.
ഏഴുവർഷത്തോളമായി നീളുന്ന പ്രണയം എങ്ങുമെത്താതെ നീങ്ങിയപ്പോഴാണ് അയിഷ ടോമിന് അന്ത്യശാസനം നൽകിയത്. 2016-നുള്ളിൽ വിവാഹം കഴിച്ചില്ലെങ്കിൽ താൻ തന്റെ പണിക്കുപോകുമെന്ന് അവൾ ഭീഷണിപ്പെടുത്തി. അപ്പോഴാണ് തന്റേതായ നിർദേശങ്ങളുമായി ടോം രംഗത്തെത്തിയത്.
രണ്ട് വിവാഹത്തിനും തീർത്തും വ്യത്യസ്തമായ രീതിയിലാണ് അയിഷ അണിഞ്ഞൊരുങ്ങിയത്. വ്യത്യസ്തമായ ആഭരണങ്ങൾ, ചെരുപ്പുകൾ, വിവാഹ വസ്ത്രങ്ങൾ എന്നിവയൊക്കെ വേണ്ടിവന്നു. എല്ലാത്തിന്റെയും ചെലവ് പിതാവിനെക്കൊണ്ട് മുടക്കിക്കാനും അവർ മടിച്ചില്ല. ബംഗാളി വംശജനാണ് അയിഷയുടെ പിതാവ്. ബ്രിട്ടനിൽ വ്യവസായിയാണ് അദ്ദേഹം.