- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹത്തിന് ദിവസങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്തെ സൈനിക ഉദ്യോഗസ്ഥന്റെ മകളെ കാണാതെ പോയി; മതം മാറിയ മകൾ പോയത് ഐസിസിലേക്കെന്ന് സംശയിക്കുന്നതായി പരാതിപ്പെട്ട് അമ്മ
തിരുവനന്തപുരം: തിരുവനന്തപുരത്തെ കരസേനാ ഉദ്യോഗസ്ഥയുടെ മകളെ മതപരിവർത്തനത്തിനു ശേഷം ദുരൂഹ സാഹചര്യത്തിൽ കാണാതിൽ ഐസിസ് ബന്ധം ആരോപിച്ച് പരാതി. എയ്‌റോനോട്ടിക്കൽ എൻജിനിയറിങ് വിദ്യാർത്ഥിയായ മകൾ അപർണ വിജയൻ (21) വിവാഹത്തിന് 15 ദിവസം മുൻപ് വീട്ടിൽനിന്നു പോയെന്നാണ് പരാതി. തുടർന്ന് മതം മാറിയെന്നും മലയാളികളെ കാണാതായ വിവരം പുറത്തായ ശേഷം മകളുമായി ബന്ധപ്പെടാനാകുന്നില്ലെന്നും ചൂണ്ടിക്കാട്ടി മാതാവ് മിനി വിജയൻ മനുഷ്യാവകാശ കമ്മിഷനിൽ പരാതി നൽകി. അന്വേഷണം നടത്തി ഓഗസ്റ്റ് 29ന് റിപ്പോർട്ട് നൽകാൻ ഡി.ജി.പിക്ക് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവു നൽകി. മകളെ തീവ്രവാദത്തിന് ഇരയാക്കി വിദേശത്തേക്ക് കടത്തുമെന്നും ഐസിസിൽ ചേർക്കുമെന്നും ഭയപ്പെടുന്നതായും പരാതിയിലുണ്ട്. മിനിയുടെ ഭർത്താവ് വിജയകുമാർ നേരത്തേ മരണമടഞ്ഞതാണ്. തിരുവനന്തപുരം ആറ്റുകാൽ സ്വദേശി നിമിഷയെ കടത്തിക്കൊണ്ടുപോയി മതം മാറ്റിയവരാണ് തന്റെ മകളെയും മതം മാറ്റിയതെന്ന് മിനിയുടെ പരാതിയിലുണ്ട്. എറണാകുളം ജുവൽ എജ്യൂക്കേഷണൽ ട്രസ്റ്റിൽ എയ്‌റോനോട്ടിക്കൽ എൻജിനിയറി
തിരുവനന്തപുരം: തിരുവനന്തപുരത്തെ കരസേനാ ഉദ്യോഗസ്ഥയുടെ മകളെ മതപരിവർത്തനത്തിനു ശേഷം ദുരൂഹ സാഹചര്യത്തിൽ കാണാതിൽ ഐസിസ് ബന്ധം ആരോപിച്ച് പരാതി.
എയ്‌റോനോട്ടിക്കൽ എൻജിനിയറിങ് വിദ്യാർത്ഥിയായ മകൾ അപർണ വിജയൻ (21) വിവാഹത്തിന് 15 ദിവസം മുൻപ് വീട്ടിൽനിന്നു പോയെന്നാണ് പരാതി. തുടർന്ന് മതം മാറിയെന്നും മലയാളികളെ കാണാതായ വിവരം പുറത്തായ ശേഷം മകളുമായി ബന്ധപ്പെടാനാകുന്നില്ലെന്നും ചൂണ്ടിക്കാട്ടി മാതാവ് മിനി വിജയൻ മനുഷ്യാവകാശ കമ്മിഷനിൽ പരാതി നൽകി. അന്വേഷണം നടത്തി ഓഗസ്റ്റ് 29ന് റിപ്പോർട്ട് നൽകാൻ ഡി.ജി.പിക്ക് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവു നൽകി. മകളെ തീവ്രവാദത്തിന് ഇരയാക്കി വിദേശത്തേക്ക് കടത്തുമെന്നും ഐസിസിൽ ചേർക്കുമെന്നും ഭയപ്പെടുന്നതായും പരാതിയിലുണ്ട്. മിനിയുടെ ഭർത്താവ് വിജയകുമാർ നേരത്തേ മരണമടഞ്ഞതാണ്.
തിരുവനന്തപുരം ആറ്റുകാൽ സ്വദേശി നിമിഷയെ കടത്തിക്കൊണ്ടുപോയി മതം മാറ്റിയവരാണ് തന്റെ മകളെയും മതം മാറ്റിയതെന്ന് മിനിയുടെ പരാതിയിലുണ്ട്. എറണാകുളം ജുവൽ എജ്യൂക്കേഷണൽ ട്രസ്റ്റിൽ എയ്‌റോനോട്ടിക്കൽ എൻജിനിയറിങ് വിദ്യാർത്ഥിയായിരുന്നു അപർണ. ചില കൂട്ടുകാരികളുടെ നിർബന്ധത്തിന് വഴങ്ങി ഹാസ്മിൻ എന്ന സ്ത്രീ നടത്തുന്ന ഹോസ്റ്റലിലേക്ക് താമസം മാറിയിരുന്നു. അപർണയുടെ വിവാഹം കഴിഞ്ഞ ഏപ്രിൽ 11ന് നിശ്ചയിച്ചിരുന്നു. കോഴ്‌സ് കഴിഞ്ഞ മാർച്ച് 30ന് മകളെ വിളിക്കാൻ ഹോസ്റ്റലിൽ ചെന്നപ്പോൾ അപർണ എന്ന പേരിൽ ആരും അവിടെ താമസിച്ചിട്ടില്ലെന്നറിഞ്ഞു. തുടർന്ന് സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അയിഷ എന്ന കൂട്ടുകാരിയോടൊപ്പം അപർണ പോയെന്നാണ് പൊലീസിന് ലഭിച്ച വിവരം. അപർണയുടെ ഫോൺ സ്വിച്ച് ഓഫായിരുന്നു.
പിന്നീടുള്ള അന്വേഷണത്തിൽ അപർണ കോഴിക്കോട്ടെ ഒരു പള്ളിയിലുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. തെർബിയത്ത് ഇസ്ലാംസഭ മുക്താർ എന്ന പള്ളിയിലെ സി.സി ടിവി ദൃശ്യത്തിൽ അപർണയുടെ ചിത്രമുണ്ടെന്ന് കണ്ടെത്തിയതായും പരാതിയിൽ പറയുന്നു. ഹൈക്കോടതിയിൽ ഹർജി നൽകിയപ്പോൾ സുമയ്യ എന്ന സ്ത്രീയാണ് അപർണയെ എത്തിച്ചത്. കുട്ടിക്ക് പ്രായപൂർത്തിയായതിനാൽ കോടതി അവളുടെ ഇഷ്ടപ്രകാരം സുമയ്യയ്‌ക്കൊപ്പം വിട്ടയച്ചു. അപർണ ഇപ്പോൾ മഞ്ചേരിയിലെ സത്യസരണി ചാരിറ്റബിൾ ട്രസ്റ്റിലുണ്ടെന്നാണ് പരാതിയിൽ പറയുന്നത്.
കാണാതാകുന്നതിന് ഒരാഴ്ച മുമ്പ് ഇസ്ലാം മതവിശ്വാസിയായ ഒരാളുടെ അക്കൗണ്ടിൽ 75,000 രൂപ താൻ നിക്ഷേപിച്ചിരുന്നു. ജോലിക്ക് ചേരാൻ മകൾ ആവശ്യപ്പെട്ടതനുസരിച്ചാണ് പണം നൽകിയത്. സത്യസരണി എന്ന മതപരിവർത്തന കേന്ദ്രത്തിൽ നിന്ന് മകളെ രക്ഷിക്കണമെന്നും മിനി വിജയൻ പരാതിയിൽ ആവശ്യപ്പെട്ടു.