- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സത്യത്തിൽ ഞാൻ വിദ്യാർത്ഥിയെ വശീകരിക്കുകയായിരുന്നില്ല; അവൻ എന്നെ പ്രേമിക്കുകയും ലൈംഗികബന്ധത്തിന് പ്രേരിപ്പിക്കുകയുമായിരുന്നു; പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയുമായുമായുള്ള ബന്ധത്തെക്കുറിച്ച് അദ്ധ്യാപികയ്ക്ക് പറയാനുള്ളത്
ന്യൂയോർക്ക്: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട അദ്ധ്യാപിക ഇപ്പോൾ കളംമാറ്റി ചവിട്ടുന്നു. താൻ വിദ്യാർത്ഥിയായ ആൺകുട്ടിയെ ലൈംഗിക ബന്ധത്തിന് ഉപയോഗിച്ചിട്ടില്ല എന്നാണ് ഇവർ പറയുന്നത്. യൂട്യൂബിലെ ഡോക്ടർ ഫിൽ എന്ന ഷോയിലാണ് സബ്സ്റ്റിറ്റിയൂട്ട് ടീച്ചറായിരുന്ന മേരി ബേത്ത് ഹാഗ്ലിൻ നടന്ന കാര്യങ്ങൾ തുറന്ന് പറയുന്നത്. സത്യത്തിൽ താൻ വിദ്യാർത്ഥിയെ വശീകരിക്കുകയായിരുന്നില്ല. അവൻ എന്നെ പ്രേമിക്കുകയും ലൈംഗികബന്ധത്തിന് പ്രേരിപ്പിക്കുകയുമായിരുന്നു. മേരി ബേത്ത് പറയുന്നു.. സോഷ്യൽ മീഡിയ വെബ്സൈറ്റായ ഫേസ്‌ബുക്കിലൂടെ കുട്ടിയാണ് തനിക്ക് ആദ്യമായി മെസേജ് അയച്ചത്. ആദ്യമൊന്നും താൻ മറുപടി അയച്ചില്ല. എന്നാൽ തന്റെ ബോയ് ഫ്രണ്ടുമായി പിണങ്ങിനിൽക്കുന്ന കാലത്തായിരുന്നു ഈ സംഭവം. അതുകൊണ്ട് ക്രമേണ താൻ കുട്ടിയുമായി അടുത്തു. നിയമപരമായി നോക്കുകയാണെങ്കിൽ കാര്യങ്ങൾ ഇങ്ങനെയാണ്. ഞാൻ അദ്ധ്യാപിക. അവൻ വിദ്യാർത്ഥി. നിയമത്തിന്റെ മുന്നിൽ ഞാനാണ് തെറ്റുകാരി. എന്നാൽ സംഭവിച്ചത് നേരെ വിപരീതമാണ്. എന്നെ ഈ ബന്ധത്തിലേക്ക് അവ
ന്യൂയോർക്ക്: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട അദ്ധ്യാപിക ഇപ്പോൾ കളംമാറ്റി ചവിട്ടുന്നു. താൻ വിദ്യാർത്ഥിയായ ആൺകുട്ടിയെ ലൈംഗിക ബന്ധത്തിന് ഉപയോഗിച്ചിട്ടില്ല എന്നാണ് ഇവർ പറയുന്നത്. യൂട്യൂബിലെ ഡോക്ടർ ഫിൽ എന്ന ഷോയിലാണ് സബ്സ്റ്റിറ്റിയൂട്ട് ടീച്ചറായിരുന്ന മേരി ബേത്ത് ഹാഗ്ലിൻ നടന്ന കാര്യങ്ങൾ തുറന്ന് പറയുന്നത്.
സത്യത്തിൽ താൻ വിദ്യാർത്ഥിയെ വശീകരിക്കുകയായിരുന്നില്ല. അവൻ എന്നെ പ്രേമിക്കുകയും ലൈംഗികബന്ധത്തിന് പ്രേരിപ്പിക്കുകയുമായിരുന്നു. മേരി ബേത്ത് പറയുന്നു..
സോഷ്യൽ മീഡിയ വെബ്സൈറ്റായ ഫേസ്‌ബുക്കിലൂടെ കുട്ടിയാണ് തനിക്ക് ആദ്യമായി മെസേജ് അയച്ചത്. ആദ്യമൊന്നും താൻ മറുപടി അയച്ചില്ല. എന്നാൽ തന്റെ ബോയ് ഫ്രണ്ടുമായി പിണങ്ങിനിൽക്കുന്ന കാലത്തായിരുന്നു ഈ സംഭവം. അതുകൊണ്ട് ക്രമേണ താൻ കുട്ടിയുമായി അടുത്തു.
നിയമപരമായി നോക്കുകയാണെങ്കിൽ കാര്യങ്ങൾ ഇങ്ങനെയാണ്. ഞാൻ അദ്ധ്യാപിക. അവൻ വിദ്യാർത്ഥി. നിയമത്തിന്റെ മുന്നിൽ ഞാനാണ് തെറ്റുകാരി. എന്നാൽ സംഭവിച്ചത് നേരെ വിപരീതമാണ്. എന്നെ ഈ ബന്ധത്തിലേക്ക് അവൻ വലിച്ചിഴക്കുകയായിരുന്നു. വിദ്യാർത്ഥിയുമായി മിക്കവാറും എല്ലാ ദിവസവും സെക്സ് ചെയ്തിട്ടുണ്ട് എന്ന് മേരി ബേത്ത് സമ്മതിക്കുന്നു. എല്ലാ തവണയും ലൈംഗികബന്ധത്തിന് മുൻകൈ എടുത്തിരുന്നത് അവനായിരുന്നു. അവൻ എനിക്ക് പ്രണയ ലേഖനങ്ങൾ തരുമായിരുന്നു. മേരി ബേത്ത് പറയുന്നു.
തന്നെ സ്വാധീനിച്ച് തന്റെ ഒരുപാട് നഗ്‌നചിത്രങ്ങൾ അവൻ കൈക്കലാക്കിയിരുന്നു. എന്നാൽ അതെല്ലാം കൂട്ടുകാർക്ക് കാണിക്കുമെന്ന് ഒരിക്കലും താൻ കരുതിയിരുന്നില്ല. ചിത്രങ്ങൾ പലരും കണ്ടതോടെയാണ് തങ്ങളുടെ ബന്ധം പുറത്തായതും സ്‌കൂൾ അധികൃതർ പിടികൂടിയതും. തനിക്ക് പറ്റിയ അബദ്ധം എന്താണെന്ന് വച്ചാൽ കുട്ടിയുടെ പ്രായം താൻ മറന്നുപോയി. എന്താണ് ചെയ്യുന്നതെന്ന് പോലും ഓർത്തില്ല. ഇപ്പോൾ നോക്കുമ്പോൾ അതിശയം തോന്നുന്നു എന്തൊക്കെയാണ് താൻ ചെയ്തത്. എന്തൊക്കെയാണ് താൻ ചിന്തിച്ചിരുന്നത്. മേരി ബേത്ത് പറയുന്നു.
വാഷിങ്ടൺ ഹൈ സ്‌കൂളിലെ വിദ്യാർത്ഥിയായ 17കാരനുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട സബ്സ്റ്റിറ്റിയൂട്ട് ടീച്ചറായിരുന്ന 24 കാരി മേരി ബേത്ത് ഹാഗ്ലിനെ കഴിഞ്ഞ ജൂലൈ മാസത്തിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥിയുമായി സെക്സ് ചെയ്തു എന്ന കാര്യം മേരി ഹേത്ത് നിഷേധിച്ചിരുന്നില്ല. എല്ലാം സത്യമാണ്. ഞാൻ എവിടേക്കും ഒളിച്ചോടാനില്ല. തല ഉയർത്തിപ്പിടിച്ച് തന്നെ അന്വേഷണത്തെ നേരിടുമെന്നാണ് മേരി ബേത്ത് അന്ന് പറഞ്ഞത്.
വിദ്യാർത്ഥിയുമായി സെക്സ് ചെയ്തു എന്ന കാര്യം ശരിയാണ് എന്ന് മേരി ബേത്ത് ഇപ്പോഴും പറയുന്നു. എന്നാൽ താൻ കുട്ടിയെ വശീകരിച്ചു എന്ന കാര്യം ശരിയല്ല. സത്യത്തിൽ അവൻ മുൻകൈയെടുത്ത് എന്നെ ഈ ബന്ധത്തിലേക്ക് വലിച്ചിഴക്കുകയായിരുന്നു. മേരി ബേത്ത് ഇപ്പോൾ പറയുന്നത് ഇങ്ങനെയാണ്.
മേരി ബേത്ത് കുട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ.. വീഡിയോ കാണാം