- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൂമിയും ചൊവ്വയും ഉണ്ടായത് ഏതാണ്ട് ഒരേ സമയത്ത് ഒരേ സംഭവത്തിലൂടെ; 420 കോടി വർഷം മുമ്പ് ജീവൻ ഉണ്ടായതായി സൂചന; ഭൂമിക്കപ്പുറം ജീവനുണ്ടെന്ന് ഉറപ്പിച്ച് ശാസ്ത്രലോകം
ഭൂമിക്കപ്പുറം ജീവനുണ്ടെന്ന വിശ്വാസത്തിലാണ് ശാസ്ത്രലോകം. ചൊവ്വയുൾപ്പെടെ അന്യഗ്രഹങ്ങളിൽ മനുഷ്യർ തേടുന്നതും ജീവന്റെ പുതിയ രൂപത്തെയാണ്. ഒര് സാഹചര്യത്തിൽ പിറവിയെടുത്ത ഭൂമിയിലും ചൊവ്വയിലും സമാനമായ സാഹചര്യമാണെന്നും ഭൂമിയിലേതുപോലെ ജീവൻ ചൊവ്വയിലുമുണ്ടാകുമെന്നുമാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ. ഭൂമിയും ചൊവ്വയുമുണ്ടായത് ഒരേ സമയത്താണെന്നാണ് കണക്കുകൂട്ടുന്നത്. രണ്ട് ഗ്രഹങ്ങളുടെയും പിറവിക്ക് വഴിതെളിച്ചത്, പ്രപചഞ്ചത്തിലെ ഒരേ കൂട്ടിയിടിയാണെന്നും കരുതപ്പെടുന്നു. ഭൂമിയിൽ ആദ്യം ജീവനുണ്ടായത് 420 കോടി വർഷങ്ങൾക്കുമുമ്പാണെന്നാണ് പുതിയ കണ്ടെത്തൽ. ഇപ്പോൾ കരുതപ്പെട്ടിരിക്കുന്നതിനെക്കാൾ നൂറുകണക്കിന് ലക്ഷം വർഷങ്ങൾക്ക് മുമ്പുണ്ടായിരുന്ന ബാക്ടീരിയയുടെ ഫോസിലാണ് കണ്ടെത്തിയിട്ടുള്ളതിൽവച്ചേറ്റവും പഴയ ജീവത്സാന്നിധ്യം. മുടിനാരിഴയെക്കാൾ ചെറിയ മൈക്രോസ്‌കോപ്പിക് ബാക്ടീരിയയുടെ ഫോസിലാണ് കണ്ടെത്തിയിട്ടുള്ളത്. കാനഡയിലെ ക്യുബെക്കിൽനിന്നാണ് ശാസ്ത്രജ്ഞർക്ക് ഈ ഫോസിൽ കിട്ടിയത്. ചൂടേറിയ സമുദത്തിൽ കാണപ്പെട്ടിരു്‌ന ബാക്ടീരിയയാകും ഇതെന്നു
ഭൂമിക്കപ്പുറം ജീവനുണ്ടെന്ന വിശ്വാസത്തിലാണ് ശാസ്ത്രലോകം. ചൊവ്വയുൾപ്പെടെ അന്യഗ്രഹങ്ങളിൽ മനുഷ്യർ തേടുന്നതും ജീവന്റെ പുതിയ രൂപത്തെയാണ്. ഒര് സാഹചര്യത്തിൽ പിറവിയെടുത്ത ഭൂമിയിലും ചൊവ്വയിലും സമാനമായ സാഹചര്യമാണെന്നും ഭൂമിയിലേതുപോലെ ജീവൻ ചൊവ്വയിലുമുണ്ടാകുമെന്നുമാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.
ഭൂമിയും ചൊവ്വയുമുണ്ടായത് ഒരേ സമയത്താണെന്നാണ് കണക്കുകൂട്ടുന്നത്. രണ്ട് ഗ്രഹങ്ങളുടെയും പിറവിക്ക് വഴിതെളിച്ചത്, പ്രപചഞ്ചത്തിലെ ഒരേ കൂട്ടിയിടിയാണെന്നും കരുതപ്പെടുന്നു. ഭൂമിയിൽ ആദ്യം ജീവനുണ്ടായത് 420 കോടി വർഷങ്ങൾക്കുമുമ്പാണെന്നാണ് പുതിയ കണ്ടെത്തൽ. ഇപ്പോൾ കരുതപ്പെട്ടിരിക്കുന്നതിനെക്കാൾ നൂറുകണക്കിന് ലക്ഷം വർഷങ്ങൾക്ക് മുമ്പുണ്ടായിരുന്ന ബാക്ടീരിയയുടെ ഫോസിലാണ് കണ്ടെത്തിയിട്ടുള്ളതിൽവച്ചേറ്റവും പഴയ ജീവത്സാന്നിധ്യം.
മുടിനാരിഴയെക്കാൾ ചെറിയ മൈക്രോസ്‌കോപ്പിക് ബാക്ടീരിയയുടെ ഫോസിലാണ് കണ്ടെത്തിയിട്ടുള്ളത്. കാനഡയിലെ ക്യുബെക്കിൽനിന്നാണ് ശാസ്ത്രജ്ഞർക്ക് ഈ ഫോസിൽ കിട്ടിയത്. ചൂടേറിയ സമുദത്തിൽ കാണപ്പെട്ടിരു്‌ന ബാക്ടീരിയയാകും ഇതെന്നും ശാസ്ത്രജ്ഞർ കരുതുന്നു. ഈ ഫോസിലിന്റെ കണ്ടെത്തലാണ് ചൊവ്വയിലും ജീവന്റെ കണികയുണ്ടാകുമെന്ന വാദത്തിന് ശക്തിപകരുന്നത്.
ഇതേ കാലയളവിൽ ചൊവ്വയിലും സമുദ്രങ്ങളും അന്തരീക്ഷവുമുണ്ടായിരുന്നുവെന്നാണ് കണക്കാക്കുന്നത്. അങ്ങനെയെങ്കിൽ ഭൂമിക്ക് സമാനമായ സാഹചര്യത്തിൽ ജീവനും അവിടെ ഉണ്ടായിരുന്നിരിക്കണം. ഇത്തരം ചെറിയ ഫോസിലുകൾക്കുവേണ്ടിയുള്ള പര്യവേഷണം ചൊവ്വയിൽ നടത്താനായാൽ, അത് ജീവന്റെ കണ്ടെത്തലായി മാറുമെന്ന് ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജിലെ ഗവേഷകർ പറയുന്നു.
ആദിമകാലത്ത് ഭൂമിയും ചൊവ്വയും ഒരേ പോലുള്ള ഗ്രങ്ങളായിരുന്നു. അതുകൊണ്ടുതന്നെ രണ്ടിലും ജീവനുണ്ടാകാനുണ്ടായിരുന്ന സാധ്യതയും ഒരുപോലെയാണെന്ന് ഗവേഷണത്തിന് നേതൃത്വം നൽകുന്ന മാത്യു ഡോഡ് പറഞ്ഞു. ഭൂമിയിൽ ജീവൻ വികസിച്ചതുപോലെയും പരിണാമത്തിന് പാത്രമായതുപോലെയും ചൊവ്വയിൽ സംഭവിച്ചിരിക്കണം എന്നില്ല. എന്നാൽ, ഇരു ഗ്രഹങ്ങളിലും സമുദ്രങ്ങളും അന്തരീക്ഷവുമുണ്ടായിരുന്ന സാഹചര്യത്തിൽ ജീവൻ ഉത്ഭവിച്ചിരിക്കാമെന്നുതന്നെയാണ് കരുതേണ്ടതെന്നും അദ്ദേഹം പറയുന്നു.