- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം ഒപ്പിയെടുത്ത സെൽഫിയിൽ ജലാംശമില്ലാത്ത മണ്ണും വരണ്ടുണങ്ങിയ പാറക്കഷണങ്ങളും അതിവിശാലമായ ആകാശവും മാത്രം; ചൊവ്വയിലെ ആദ്യ ദൃശ്യങ്ങൾ സെൽഫിയായി എടുത്ത് അയച്ച് ഇൻസൈറ്റ്; ലോകം നിറഞ്ഞ പ്രതീക്ഷയിൽ
കേപ് കനാവൽ: ഏഴു മാസത്തെ ബഹിരാകാശ യാത്രയ്ക്കു ശേഷം ചൊവ്വയിൽ നിലംതൊട്ട നാസയുടെ ഇൻസൈറ്റ് പേടകം ഫോട്ടോകൾ അയച്ചു തുടങ്ങി. ചൊവ്വയിലെ രഹസ്യങ്ങൾ ഒപ്പിയെടുക്കുന്നതിന് അയച്ച പേടകം സെൽഫിയോടെ അതിന്റെ ദൗത്യങ്ങൾ ആരംഭിച്ചു കഴിഞ്ഞു. പേടകത്തിന്റെ പുറത്ത് ഫിറ്റ് ചെയ്തിരുന്ന ക്യാമറ ഉപയോഗിച്ച് ആദ്യം ഒപ്പിയെടുത്ത് അയച്ച സെൽഫിയിൽ പതിഞ്ഞത് ജലാംശമില്ലാത്ത മണ്ണും വരണ്ടുണങ്ങിയ പാറക്കഷണങ്ങളും മാത്രമാണ്. ചൊവ്വയിൽ നിന്നുള്ള ആദ്യസന്ദേശമെത്തിയതിനെ തുടർന്ന് നാസാ കേന്ദ്രത്തിൽ സന്തോഷം അണപൊട്ടിയൊഴുകയായിരുന്നു. സുരക്ഷിതമായി ചുവന്ന ഗ്രഹത്തിലിറങ്ങിയതിന് ശേഷം ഉടൻ തന്നെ ഫോട്ടോകൾ അയയ്ക്കാൻ തുടങ്ങിയിരുന്നു. എന്നാൽ 365 കിലോ തൂക്കമുള്ള ഇൻസൈറ്റ് ചൊവ്വയിൽ ലാൻഡ് ചെയ്തപ്പോൾ ഉയർന്ന പൊടിപടലം മൂലം ആദ്യം അയച്ച ചിത്രങ്ങളിൽ വ്യക്തതയുണ്ടായിരുന്നില്ല. ഇനിയുള്ള ദിവസങ്ങളിൽ കൂടിതൽ വ്യക്തതയുള്ള ചിത്രങ്ങൾ എത്തുമെന്ന പ്രതീക്ഷയിലാണ് നാസയിലെ ശാസ്ത്രജ്ഞർ. എലിസിയം പ്ലാനീഷ്യ എന്നറിയപ്പെടുന്ന ചൊവ്വയുടെ പൊടിനിറഞ്ഞ പ്രതലത്തിലാണ് പേടകം ലാൻഡ് ചെയ്തത്. ചൊവ്വയ
കേപ് കനാവൽ: ഏഴു മാസത്തെ ബഹിരാകാശ യാത്രയ്ക്കു ശേഷം ചൊവ്വയിൽ നിലംതൊട്ട നാസയുടെ ഇൻസൈറ്റ് പേടകം ഫോട്ടോകൾ അയച്ചു തുടങ്ങി. ചൊവ്വയിലെ രഹസ്യങ്ങൾ ഒപ്പിയെടുക്കുന്നതിന് അയച്ച പേടകം സെൽഫിയോടെ അതിന്റെ ദൗത്യങ്ങൾ ആരംഭിച്ചു കഴിഞ്ഞു. പേടകത്തിന്റെ പുറത്ത് ഫിറ്റ് ചെയ്തിരുന്ന ക്യാമറ ഉപയോഗിച്ച് ആദ്യം ഒപ്പിയെടുത്ത് അയച്ച സെൽഫിയിൽ പതിഞ്ഞത് ജലാംശമില്ലാത്ത മണ്ണും വരണ്ടുണങ്ങിയ പാറക്കഷണങ്ങളും മാത്രമാണ്. ചൊവ്വയിൽ നിന്നുള്ള ആദ്യസന്ദേശമെത്തിയതിനെ തുടർന്ന് നാസാ കേന്ദ്രത്തിൽ സന്തോഷം അണപൊട്ടിയൊഴുകയായിരുന്നു.
സുരക്ഷിതമായി ചുവന്ന ഗ്രഹത്തിലിറങ്ങിയതിന് ശേഷം ഉടൻ തന്നെ ഫോട്ടോകൾ അയയ്ക്കാൻ തുടങ്ങിയിരുന്നു. എന്നാൽ 365 കിലോ തൂക്കമുള്ള ഇൻസൈറ്റ് ചൊവ്വയിൽ ലാൻഡ് ചെയ്തപ്പോൾ ഉയർന്ന പൊടിപടലം മൂലം ആദ്യം അയച്ച ചിത്രങ്ങളിൽ വ്യക്തതയുണ്ടായിരുന്നില്ല. ഇനിയുള്ള ദിവസങ്ങളിൽ കൂടിതൽ വ്യക്തതയുള്ള ചിത്രങ്ങൾ എത്തുമെന്ന പ്രതീക്ഷയിലാണ് നാസയിലെ ശാസ്ത്രജ്ഞർ.
എലിസിയം പ്ലാനീഷ്യ എന്നറിയപ്പെടുന്ന ചൊവ്വയുടെ പൊടിനിറഞ്ഞ പ്രതലത്തിലാണ് പേടകം ലാൻഡ് ചെയ്തത്. ചൊവ്വയിലെ ജീവസാന്നിധ്യം അന്വേഷിക്കുക എന്നതാണ് ഇൻസൈറ്റിന്റെ പ്രധാന ദൗത്യം. ലാൻഡ് ചെയ്തിട്ട് ഒരു ദിവസം പിന്നിട്ടുവെങ്കിലും ഇതിന്റെ പ്രവർത്തനങ്ങൾ പൂർണതോതിൽ സജ്ജമാകാൻ മാസങ്ങളെടുക്കും. പേടകത്തിൽ ഘടിപ്പിച്ചിരിക്കുന്ന ഉപകരണങ്ങൾ ഓരോ ഘട്ടത്തിലായിരിക്കും പ്രവർത്തനക്ഷമമായി വരിക. അതുകൊണ്ടു തന്നെ ആദ്യമയച്ച ചിത്രത്തിൽ നിന്നു വ്യത്യസ്തമായി വരും ദിനങ്ങളിൽ കൂടുതൽ വ്യക്തയുള്ള ചിത്രങ്ങളും ലഭിക്കുമെന്ന് പ്രധാന ശാസ്ത്രജ്ഞരിലൊരാളായ ബ്രൂസ് ബനർഡിക്ട് പറയുന്നു.
നിലവിൽ ലാൻഡ് ചെയ്ത അതേ സ്ഥലത്തു തന്നെ നിന്നുകൊണ്ടായിരിക്കും അടുത്ത രണ്ടു വർഷത്തേക്ക് ഇൻസൈറ്റ് പ്രവർത്തിക്കുക. അതുകൊണ്ടു തന്നെ ഇനിയുള്ള നാളുകൾ ബഹിരാകാശ ചരിത്രത്തിൽ നാഴികക്കല്ലുകളായിരിക്കും രചിക്കുകയെന്നും ജെപിഎൽ ഡയറക്ടർ മൈക്കിൾ വാട്ട്കിൻസ് വ്യക്തമാക്കി. ചൊവ്വയുടെ അകത്തളങ്ങളിൽ നടക്കുന്ന കാര്യങ്ങൾ ഇനി ഭൂമിയിൽ നമ്മുടെ കൺമുന്നിൽ തെളിയും.
ചൊവ്വയുടെ അന്തരീക്ഷം അതീവ ചൂടേറിയതിനാൽ ചൊവ്വയിൽ ബഹിരാകാശ പേടകങ്ങൾ ഇറക്കുകയെന്നത് ശ്രമകരമായ ദൗത്യമാണ്. അതീവ സൂക്ഷ്മത പുലർത്തിവേണം പേടകങ്ങളുടെ ലാൻഡിങ് നിയന്ത്രിക്കാൻ. പേടകം ലാൻഡ് ചെയ്യുമ്പോൾ പൊട്ടിത്തെറി ഉണ്ടാകാനും പ്രതലത്തിൽ നിന്ന് ഉയർന്നുപൊങ്ങി തിരിച്ചു ഭൂമിയിലേക്ക് വരാനുള്ള സാധ്യതയും ഏറെയാണ്. മുമ്പും അമേരിക്ക, റഷ്യ പോലെയുള്ള രാജ്യങ്ങൾ ചൊവ്വയിൽ ബഹിരാകാശ പേടകങ്ങൾ അയയ്ക്കാൻ ശ്രമിച്ചുവെങ്കിലും അവയിൽ 40 ശതമാനം മാത്രമേ വിജയശതമാനം ഉണ്ടായിരുന്നുള്ളൂ.
ഇൻസൈറ്റിന്റെ വിജയകരമായ ലാൻഡിങ് 2030-ൽ മനുഷ്യനെ ചൊവ്വാ ഗ്രഹത്തിലെത്തിക്കാനുള്ള നാസയുടെ സുപ്രധാന ദൗത്യത്തിലേക്കുള്ള നിർണായക ചുവടുവയ്‌പ്പാണെന്നാണ് വിലയിരുത്തുന്നത്. 993 മില്യൺ ഡോളർ ചെലവിട്ട് വിവിധ രാജ്യങ്ങളുടെ സഹകരണത്തോടെ നാസ വിക്ഷേപിച്ച ഇൻസൈറ്റ് ചൊവ്വയെക്കുറിച്ച് ഇതുുവരെ നടത്തിയിട്ടുള്ളതിൽ വച്ചേറ്റം ഗഹനമായ പരീക്ഷങ്ങളാകും നടത്തുക. ചൊവ്വയുടെ അന്തരീക്ഷം, പ്രതലത്തിന്റെ ഘടന, മണ്ണ് കുഴിച്ച് ആഴത്തിലുള്ള അവസ്ഥകൾ എല്ലാം തന്നെ ഇൻസൈറ്റ് പഠിക്കുകയും വിവരങ്ങൾ ഭൂമിയിലേക്ക് എത്തിക്കുകയും ചെയ്യും.