- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ ശാസ്ത്രലോകത്തിന് ഇത് ഉറക്കമില്ലാത്ത ആഴ്ച; നിർണായക പാത തിരുത്തൽ തുടങ്ങി; 21-ലെ നാലു മിനിറ്റുകൾ അതിനിർണായകം; മംഗൾയാൻ ഒരുങ്ങുന്നത് ലോക ചരിത്രത്തിന്റെ ഭാഗമാകാൻ
ചെന്നൈ: ചൊവ്വയെ ലക്ഷ്യം വച്ച് വിക്ഷേപിച്ച ഇന്ത്യയുടെ പ്രഥമ ഗ്രഹാന്തര പേടകമായ മംഗൾയാന്റെ സൂദീർഘ സഞ്ചാരത്തിലെ നിർണായക പാത തിരുത്തൽ നടപടികൾ ആരംഭിച്ചു. ഇതിന്റെ ആദ്യഘട്ടമായ പേടകത്തിന്റെ പ്രധാന യന്ത്രം പ്രവർത്തിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് ഞായറാഴ്ച ഐഎസ്ആർഒയിലെ ബഹിരാകാശ ഗവേഷകർ തുടക്കം കുറിച്ചത്. സെപ്റ്റംബർ 21-ന് നാലു സെക്കന്റ്
ചെന്നൈ: ചൊവ്വയെ ലക്ഷ്യം വച്ച് വിക്ഷേപിച്ച ഇന്ത്യയുടെ പ്രഥമ ഗ്രഹാന്തര പേടകമായ മംഗൾയാന്റെ സൂദീർഘ സഞ്ചാരത്തിലെ നിർണായക പാത തിരുത്തൽ നടപടികൾ ആരംഭിച്ചു. ഇതിന്റെ ആദ്യഘട്ടമായ പേടകത്തിന്റെ പ്രധാന യന്ത്രം പ്രവർത്തിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് ഞായറാഴ്ച ഐഎസ്ആർഒയിലെ ബഹിരാകാശ ഗവേഷകർ തുടക്കം കുറിച്ചത്. സെപ്റ്റംബർ 21-ന് നാലു സെക്കന്റ് മാത്രം ദൈർഘ്യമുള്ള ഒരു പരീക്ഷണം നടത്തും. പിന്നീട് 24-നാണ് സൂര്യന്റെ ആകർഷണ വലയത്തിൽ നിന്ന് ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് മാർസ് ഓർബിറ്റർ മിഷൻ എന്ന മംഗൾയാൻ പേടകം പ്രവേശിക്കുക. ചൊവ്വയുടെ ഭ്രമണ പഥത്തിലേക്ക് തള്ളിവിടാനുള്ള ശ്രമം വിജയിച്ചാൽ കന്നിശ്രമത്തിൽ തന്നെ ഈ നേട്ടം കൈവരിക്കുന്ന പ്രഥമ രാജ്യമെന്ന ഖ്യാതി ഇന്ത്യയ്ക്ക് സ്വന്തമാകും. അമേരിക്കയും റഷ്യയും യൂറോപ്യൻ സ്‌പേജ് ഏജൻസിയും തുടർച്ചയായ ശ്രമങ്ങളിലൂടെയാണ് ഈ ലക്ഷ്യം നേടിയെടുത്തത്.
മംഗൾയാൻ ഭൂമിയുടെ സ്വാധീന വലയം വിട്ടുപോയിട്ട് 300 ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു. കഴിഞ്ഞ വർഷം നവംബറിനു ശേഷം പിന്നീട് പ്രധാന യന്ത്രം പ്രവർത്തിപ്പിച്ചിട്ട എന്നതിനാലാണ് ചൊവ്വാ ഭ്രമണ പഥത്തിലേക്ക് തള്ളിവിടുന്നതിനു മുമ്പായി ഈ മാസം 21-ന് യത്രം നാലു സെക്കന്റ് പ്രവർത്തിപ്പിച്ച് പരീക്ഷിക്കുന്നത്. 'യന്ത്രത്തിന് തകരാറുണ്ടോ എന്നറിയണം. അതിനാണ് പരീക്ഷണം' ഐഎസ്ആർഒ ചെയർമാൻ കെ രാധാകൃഷ്ണൻ പറഞ്ഞു.
ബാംഗ്ലൂരിലെ ഐഎസ്ആർഒയുടെ ടെലിമെട്രി ട്രാക്കിങ് ആന്റ് ക്മാൻഡ് നെറ്റ്‌വർക്കിലെ ശാസ്ത്രജ്ഞർ ഈ നാലു സെക്കന്റ് പരീക്ഷണത്തിനായുള്ള സന്ദേശങ്ങൾ (കമാൻഡുകൾ) അയച്ചു. ഇതു പൂർണമായും മംഗൾയാനിൽ എത്താൻ 13 മണിക്കൂറെടുക്കുമെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. സെക്കന്റിൽ 22 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന പേടകത്തെ ഈ യന്ത്ര പരീക്ഷണം സഞ്ചാരപഥത്തിൽ നിന്ന് 100 കിലോമീറ്ററോളം തള്ളുമെന്നും ഇത് ചൊവ്വാ ഭ്രമണപഥത്തിലേക്ക് പേടകത്തെ തള്ളിവിടുന്നതിന് സഹായകമാകുമെന്നും മംഗൾയാൻ ഡയറക്ടർ എസ് അരുണൻ പറഞ്ഞു.
450 കോടി രൂപയാണ് ഇന്ത്യയുടെ മംഗൾയാൻ പദ്ധതിയുടെ ചെലവ്. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയ്ക്ക് ചൊവ്വാ പേടകം അയക്കാൻ ഇതിന്റെ പത്തിരിട്ടിയാണ് ചെലവ് വന്നത്. ഹോളിവുഡ് ചിത്രമായ ഗ്രാവിറ്റി നിർമ്മിച്ച ചെലവിന് ഇന്ത്യയ്ക്ക് ഈ ദൗത്യം സാധ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് വിജയകരമായി മംഗൾയാൻ എത്തിയാൽ ചന്ദ്രോപരിതലത്തെക്കുറിച്ചും അവിടുത്തെ ധാതുസമ്പത്തിനെ കുറിച്ചുമെല്ലാം അത് പഠിക്കും. ശാസ്ത്ര പഠനങ്ങൾക്കുപരിയായി മംഗൾയാൻ കൊണ്ട് ഇന്ത്യ ലക്ഷ്യമിടുന്നത് ഗ്രഹാന്തര പര്യവേക്ഷണങ്ങൾക്ക് നല്ല തുടക്കമിടുക എന്നതാണ്.