തിരുവനന്തപുരം: സോഷ്യൽ മീഡിയിയിൽ മാതൃഭൂമിയിലെ സ്റ്റാർ അവതാരകൻ മാർഷൽ സെബാസ്റ്റ്യനെതിരെ വീട്ടമ്മയുടെ പരാതി ചർച്ചയായിരുന്നു. ഇതിനെ തുടർന്ന് കഴിഞ്ഞയാഴ്ച ധിംതരികിട തോമിൽ നിന്ന് മാർഷൽ സെബാസ്റ്റ്യനെ ഒഴിവാക്കിയിരുന്നു. മാർഷലിന് പകരം വക്രദൃഷ്ടിയുടെ അവതാരകനായ പ്രമേഷ് കുമാറാണ് ധിംതരികിട തോം അവതരിപ്പിച്ചത്. എന്നാൽ വീട്ടമ്മയിൽ നിന്ന് പരാതി ഔദ്യോഗികമായി കിട്ടാത്ത സാഹചര്യത്തിൽ ധിംതരികിട തോം മാർഷലിന് തന്നെ മാതൃഭൂമി മടക്കി നൽകും. എന്നാൽ മാർഷൽ അവതരിപ്പിക്കുന്ന രണ്ടാമത്തെ പരിപാടിയായ ഞങ്ങൾക്കും പറയാനുണ്ട് എന്ന പരിപാടിക്ക് പുതിയ അവതാരകൻ എത്തുമെന്നാണ് സൂചന.

വിവാദത്തിന് മുമ്പ് മാതൃഭൂമി ന്യൂസിന്റെ റീജിയണൽ ബ്യൂറോ ഹെഡായിരുന്നു മാർഷൽ. ഈ പദവിയിൽ നിന്നും മാർഷലിനെ മാറ്റിയിട്ടുണ്ട്. ന്യൂസ് ഡെസ്‌കിലേക്കാണ് മാറ്റം. ഇതിനൊപ്പമാകും ധിം തരികിട തോം തുടർന്ന അവതരിപ്പിക്കാൻ മാർഷലിന് അവസരമൊരുക്കുക. രണ്ട് പരിപാടികൾ മാർഷൽ അവതരിപ്പിക്കുന്നതിൽ മാതൃഭൂമിയിലെ ജീവനക്കാരിൽ ഒരു വിഭാഗവും അതൃപ്തരായിരുന്നു. അതുകൊണ്ടാണ് ഞങ്ങൾക്കും പറയാനുണ്ട് എന്ന പരിപാടിയിൽ നിന്നും മാർഷലിനെ മാറ്റുന്നതെന്നാണ് സൂചന. മാർഷലിനെതിരെ അച്ചടക്ക നടപടികളൊന്നും പാടില്ലെന്നായിരുന്നു ചാനലിലെ മുതിർന്ന ജേർണലിസ്റ്റുകളുടെ നിലപാട്. അതു പറ്റില്ലെന്ന് ചാനൽ മേധാവി ശ്രേയംസ് കുമാർ നിലപാട് കടുപ്പിച്ചു. ഇതോടെയാണ് ഡെസ്‌കിലേക്കുള്ള മാറ്റം എത്തുന്നത്.

തിരുവനന്തപുരം ജേർണിലിസം ഇൻസ്റ്റിറ്റ്യൂട്ട് വിഷ്വൽ മീഡിയാ കോഴ്‌സ് കോ ഓഡിനേറ്റർ പദവി രാജി വച്ചതിന്റെ പിന്നാലെയാണ് ധിം തരികിട താം പരിപാടിയിൽ നിന്നും മാർഷലിനെ മാറ്റിയത്. വിദ്യാർത്ഥിനികളുടെ പരാതിക്ക് പിന്നാലെ ഒരു വീട്ടമ്മയും മാർഷലിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത് ഇതോടെ ചർച്ചയായി. മാതൃഭൂമി ചാനലിലെ മാധ്യമ പ്രവർത്തകനെതിരെ തുടർച്ചയായി ഉണ്ടാകുന്ന ആരോപണങ്ങൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാകുന്നതിൽ അസ്വസ്ഥനായ ചാനൽ ഉടമ ശ്രേയംസ്‌കുമാറിന്റെ ഇടപെടൽ മൂലമാണ് മാർഷലിനെ മാറ്റി നിർത്തിയത്. എന്നാൽ അതിന് ശേഷം ചാനലിന് പരാതിയൊന്നും ലഭിച്ചില്ല. മാർഷലിനെതിരെ പൊലീസ് കേസുകളുമില്ല. അതുകൊണ്ട് തന്നെ മാർഷലിനെ വീണ്ടും ധിംതരികിട തോം ഏൽപ്പിക്കുകയായിരുന്നു.

ചാനലിലെ ഒരു ജീവനക്കാരൻ പീഡന പരാതിയെ തുർന്ന് ഈയിടെ അറസ്റ്റിലായിരുന്നു. മറ്റു ചില പരാതികളും സജീവമായുണ്ട്. അതിനിടയിൽ ഒരു വീട്ടമ്മ ചാനലിലെ മുതിർന്ന ഒരു അവതാരകനെതിരെ ഫെയ്സ് ബുക്കിൽ എഴുതിയ കുറിപ്പ് വലിയ വിവാദങ്ങൾക്ക് ഇട നൽകിയിരുന്നു. ചാനലിന് ദുഷ്‌പേര് കേൾപ്പിക്കുന്ന ആരേയും വച്ചു പൊറുപ്പിക്കാനാവില്ലെന്നാണ് ശ്രേയംസിന്റെ പക്ഷം. പീഡന ആരോപണത്തിൽ കടുത്ത നടപടികൾ ഇനി ചാനൽ എടുക്കുമെന്ന സന്ദേശമാണ് ശ്രേയംസ് നൽകുന്നത്. ഇതിനിടെയാണ് മാർഷലിനെ ധിംതരികട തോം എന്ന പരിപാടിയിൽ നിന്നും ഒഴിവാക്കുന്നതും. നേരത്തെ ജോർജ് പുളിക്കനാണ് ധിംതരികിട തോം അവതരിപ്പിച്ചിരുന്നത്. പുളിക്കൻ മാതൃഭൂമി വിട്ടപ്പോൾ പ്രമേഷ് കുമാറായി അവതരാകൻ. ഇതിനിടെ വക്രദൃഷ്ടിയെന്ന ദിവസ പരിപാടിയുമായി പ്രമേഷ് കുമാർ മാറിയപ്പോഴാണ് മാർഷൽ ധിംതരികിട തോമിന്റെ അവതാരകനായത്. വക്രദൃഷ്ടി തുടരുന്നതിനിടയിൽ തന്നെ ഇന്നലെ പ്രമേഷ് കുമാർ ധിം തരികിടതോം അവതരിപ്പിക്കാൻ എത്തിയതാണ് അച്ചടക്ക നടപടിയെ കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടത്. എന്നാൽ പൊലീസ് പരാതി ഇല്ലാത്തതിനാൽ കൂടുതൽ കടുത്ത നടപടി വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

അപർണ്ണാ കുറുപ്പു മാതൃഭൂമി വിട്ടപ്പോൾ അപർണ്ണാ അവതരിപ്പിച്ചിരുന്ന ഞങ്ങൾക്കും പറയാനുണ്ടെന്ന പരിപാടിയും മാർഷൽ ഏറ്റെടുക്കുകയായിരുന്നു. അപ്പോൾ തന്നെ മാതൃഭൂമിയിലെ ചില കോണുകളിൽ നിന്ന് എതിർപ്പുയർന്നു. ഏതെങ്കിലും ഒരു പരിപാടിയിൽ നിന്ന് മാർഷലിനെ മാറ്റാനുള്ള ആലോചന അന്നേ തുടങ്ങിയിരുന്നു. പക്ഷേ ചാനൽ തലപ്പത്തുള്ളവർ അംഗീകരിച്ചില്ല. ഇതിനിടെയാണ് മാർഷലിനെതിരെയുള്ള പരാതികൾ ചർച്ചയാകുന്നത്. ഇതോടെ ഒരു പരിപാടി എടുത്തു മാറ്റി ഡെസ്‌കിലേക്ക് സ്ഥലം മാറ്റാൻ തീരുമാനിക്കുകയായിരുന്നു.

ഫെയ്‌സ് ബുക്കിലും മാർഷൽ ഇപ്പോൾ സജീവമല്ല. ഒരു കാലത്ത് ഫെയ്‌സ് ബുക്കിലൂടെ അഭിപ്രായ പ്രകടനം നടത്തി ശ്രദ്ധേയനായ മാധ്യമ പ്രവർത്തകനാണ് മാർഷൽ. എസ് എഫ് ഐ നേതാവായിരുന്ന മാർഷൽ ദേശാഭിമാനിയിലൂടെയാണ് പത്രപ്രവർത്തകനായത്. വി എസ് അച്യുതാനന്ദന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന മാർഷലിനെ ദേശാഭിമാനി ഒഴിവാക്കുകയായിരുന്നു. സിപിഎമ്മിൽ വിഭാഗീയത നിറഞ്ഞ സമയത്തായിരുന്നു അത്. പിന്നീട് ജീവൻ ടിവിയിലൂടേയും ഇന്ത്യാവിഷനിലൂടെയും ടെലിവഷനിൽ ശ്രദ്ധേയനായി. ഇന്ത്യാവിഷനിലെ കലൈഡോസ്‌കോപ് എന്ന പരിപാടിക്ക് ഏറെ പ്രേക്ഷക പിന്തുണയും കിട്ടി. ഇതോടെയാണ് അവതാരകനായി മാർഷൽ തിളങ്ങുന്ന താരമായത്. മാതൃഭൂമി ചാനലിന്റെ തുടക്കം മുതൽ അതിലെ പ്രധാനിയുമായി.

റീജിയണൽ ബ്യൂറോ ചീഫായിരുന്ന മാർഷലിന്റെ ധിംതരികട തോം റേറ്റിംഗിലും ശ്രദ്ധേയ സാന്നിധ്യമായി. സാമൂഹിക വിഷയങ്ങളിൽ ഞങ്ങൾ പറയാനുണ്ടെന്ന പരിപാടിയിലൂടെ നടത്തിയ ഇടെപടലും ശ്രദ്ധേയമാണ്. ഇതിനിടെയാണ് ധിംതരികിട തോമിന്റെ പരിപാടിയിൽ നിന്നും മാർഷലിനെ താൽകാലികമായി മാറ്റിയത്. എന്നാൽ മാർഷലിനെ മാറ്റുന്നത് പരിപാടിയുടെ റേറ്റിങ് കുറയ്ക്കുമോ എന്ന ഭയം ചാനലിനുണ്ട്. ഈ സാഹചര്യത്തിലാണ് ധിം തരികിട തോം മാർഷലിന് തിരിച്ചു നൽകുന്നത്.