- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതുശേരിക്കെതിരേ പ്രസ്താവന നടത്തി മാർത്തോമ്മാ മെത്രാപ്പൊലീത്ത പുലിവാല് പിടിച്ചു; വിവാദമായപ്പോൾ തിരുത്തി; ആർക്ക് വോട്ടു ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് സഭയോ സമുദായമോ അല്ലെന്ന് പുതിയ നിലപാട്
പത്തനംതിട്ട: തിരുവല്ലയിൽ മാർത്തോമ്മാക്കാരുടെ അപ്രീതിക്ക് പാത്രമായ യു.ഡി.എഫ് സ്ഥാനാർത്ഥി ജോസഫ് എം. പുതുശേരിക്കെതിരേ വിവാദ പ്രസ്താവന നടത്തി മാർത്തോമ്മാ മെത്രാപ്പൊലീത്ത ഡോ. ജോസഫ് മാർത്തോമ്മ പുലിവാല് പിടിച്ചു. സംഗതി പുലിവാലായതോടെ ചാനലുകാർ വാർത്ത വളച്ചൊടിച്ചെന്ന് തിരുത്തിയ മെത്രാപ്പൊലീത്ത സഭകളല്ല തെരഞ്ഞെടുപ്പിൽ വിജയപരാജയം നിശ്ചയിക്കേണ്ടതെന്ന് പറയുകയും ചെയ്തു. തിരുവല്ലയിലെ സ്ഥാനാർത്ഥി നിർണയത്തിന്റെ അസ്വാരസ്യങ്ങൾ കെട്ടടങ്ങുന്നതിനു മുമ്പാണ് കേരളാ കോൺഗ്രസി(എം)നെ കൂടുതൽ പ്രതിസന്ധിയിലാക്കി മെത്രാപ്പൊലീത്ത വിമർശനം നടത്തിയത്. കഴിഞ്ഞ തവണ വിമതനായി രംഗത്തു വന്നവരെ ആരാധിക്കുന്നത് ശരിയല്ല. പാർട്ടി നോക്കിയല്ല വ്യക്തിയെ നോക്കിയാണ് വോട്ടു ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതു വിവാദമായതോടെയാണ് തിരുത്തുണ്ടായത്.ഒരു രാഷ്ട്രീയ പാർട്ടിയോടും മാർത്തോമ്മാ സഭ സ്ഥാനാർത്ഥിത്വം ആവശ്യപ്പെട്ടിട്ടില്ലെന്ന് പരമാദ്ധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്ത. ഒരു സ്ഥാനാർത്ഥിക്കും സഭ എതിരല്ല. അത്തരത്തിൽ വന്ന വാർത്തകൾ നിഷേധി
പത്തനംതിട്ട: തിരുവല്ലയിൽ മാർത്തോമ്മാക്കാരുടെ അപ്രീതിക്ക് പാത്രമായ യു.ഡി.എഫ് സ്ഥാനാർത്ഥി ജോസഫ് എം. പുതുശേരിക്കെതിരേ വിവാദ പ്രസ്താവന നടത്തി മാർത്തോമ്മാ മെത്രാപ്പൊലീത്ത ഡോ. ജോസഫ് മാർത്തോമ്മ പുലിവാല് പിടിച്ചു. സംഗതി പുലിവാലായതോടെ ചാനലുകാർ വാർത്ത വളച്ചൊടിച്ചെന്ന് തിരുത്തിയ മെത്രാപ്പൊലീത്ത സഭകളല്ല തെരഞ്ഞെടുപ്പിൽ വിജയപരാജയം നിശ്ചയിക്കേണ്ടതെന്ന് പറയുകയും ചെയ്തു.
തിരുവല്ലയിലെ സ്ഥാനാർത്ഥി നിർണയത്തിന്റെ അസ്വാരസ്യങ്ങൾ കെട്ടടങ്ങുന്നതിനു മുമ്പാണ് കേരളാ കോൺഗ്രസി(എം)നെ കൂടുതൽ പ്രതിസന്ധിയിലാക്കി മെത്രാപ്പൊലീത്ത വിമർശനം നടത്തിയത്. കഴിഞ്ഞ തവണ വിമതനായി രംഗത്തു വന്നവരെ ആരാധിക്കുന്നത് ശരിയല്ല. പാർട്ടി നോക്കിയല്ല വ്യക്തിയെ നോക്കിയാണ് വോട്ടു ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതു വിവാദമായതോടെയാണ് തിരുത്തുണ്ടായത്.
ഒരു രാഷ്ട്രീയ പാർട്ടിയോടും മാർത്തോമ്മാ സഭ സ്ഥാനാർത്ഥിത്വം ആവശ്യപ്പെട്ടിട്ടില്ലെന്ന് പരമാദ്ധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്ത.
ഒരു സ്ഥാനാർത്ഥിക്കും സഭ എതിരല്ല. അത്തരത്തിൽ വന്ന വാർത്തകൾ നിഷേധിക്കുന്നു. മാർത്തോമ്മാ സഭയ്ക്ക് സ്ഥാനാർത്ഥികളില്ല. സഭാംഗങ്ങൾക്ക് സ്ഥാനാർത്ഥിത്വം ലഭിച്ചതിൽ സന്തോഷമോ ലഭിക്കാത്തതിൽ ദുഃഖമോ ഇല്ല. സഭയോ സമുദായമോ ഇവയുടെ നേതാക്കളോ അല്ല ആർക്ക് വോട്ടുചെയ്യണമെന്ന് തീരുമാനിക്കുന്നത്. അത് ജനഹിതമാണ്. മലയാളി ചിഹ്‌നം നോക്കിയല്ല, സ്ഥാനാർത്ഥിയെ നോക്കിയാണ് വോട്ട് ചെയ്യുന്നത്. മാർത്തോമ്മ സഭയ്ക്ക് ഒരു മണ്ഡലത്തിൽ മാത്രമല്ല, സ്വാധീനമുള്ളത്. ഒരു മുന്നണിയോടും പ്രത്യേക മമതയോ വിദ്വേഷമോ സഭയ്ക്കില്ലെന്നും മെത്രാപ്പൊലീത്ത അറിയിച്ചു.
ഓർത്തഡോക്‌സ് സമുദായക്കാരനായ ജോസഫ് എം. പുതുശേരിക്കെതിരേ മാർത്തോമ്മ സമുദായത്തിൽപ്പെട്ട പി.ജെ. കുര്യനും വിക്ടർ ടി. തോമസും രംഗത്തു വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാകാം മെത്രാപ്പൊലീത്ത പ്രസ്താവന നടത്തിയതെന്നു വേണം കരുതാൻ.