- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാർത്തോമ സഭ സെക്രട്ടറി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യം; മാർത്തോമ മെത്രാപ്പൊലീത്തക്കും സഭ നടപടികൾക്കുമെതിരെ കോടതിയിൽ പരാതി; തെരഞ്ഞെടുപ്പിലെ കൃത്രിമം തുറന്ന്കാട്ടി നൽകിയ പരാതി മെത്രാപ്പൊലീത്ത മുക്കിയെന്ന് പരാതിക്കാരൻ
തിരുവല്ല: മാർത്തോമ്മ സഭയിലെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട റവ കെ.ജി ജോസഫിനെ അസ്ഥിരപ്പെടുത്തി റവ കെ.വൈ ജേക്കബിനെ വിജയിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേസ്. തോമസ് റോയി മുട്ടത്തിലാണ് മാർത്തോമ മെത്രാപ്പൊലീത്തക്കും സഭ നടപടികൾക്കുമെതിരെ തിരുവല്ല സബ് കോടതിയെ സമീപിച്ചത്. കെ ജി ജോസഫ് സഭയുടെ ഔദ്യോഗിക ചിഹ്നവും പദവിയും പ്രചാരണത്തിനായി ഉപയോഗിച്ചെന്നും പരാതിയിൽ പറയുന്നു. തെരഞ്ഞെടുപ്പ് ദിവസം വോട്ടെണ്ണൽ കേന്ദ്രത്തിൽ എതിർ സ്ഥാനാർത്ഥിക്കോ, ഏജന്റിനോ മറ്റ് സ്ഥാനങ്ങളിലേക്ക് മത്സരിച്ച സ്ഥാനാർത്ഥികൾക്കോ അവരുടെ ഏജന്റുമാർക്കും പ്രവേശനം നിഷേധിച്ചെന്നൂം, സാമാന്യനീതി ലംഘിച്ചും തെരഞ്ഞെടുപ്പ് നടപടികളിൽ കൃത്രിമം കാണിച്ചുവെന്നും പരാതിയിൽ പറയുന്നു. തെരഞ്ഞെടുപ്പ് സംബന്ധിച്ച് രാജ്യത്ത് നിലവിലുള്ള നിയമത്തെ മറികടന്ന് നടന്ന തെരഞ്ഞെടുപ്പാണ് സഭയിൽ നടന്നതെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു. സഭാ ചിഹ്നം പ്രചാരണത്തിന് ഉപയോഗിച്ചതിന്റെ പേരിൽ ഭദ്രാസന അസംബ്ലിയിലേക്കും സഭാ പ്രതിനിധി മണ്ഡലത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ട
തിരുവല്ല: മാർത്തോമ്മ സഭയിലെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട റവ കെ.ജി ജോസഫിനെ അസ്ഥിരപ്പെടുത്തി റവ കെ.വൈ ജേക്കബിനെ വിജയിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേസ്. തോമസ് റോയി മുട്ടത്തിലാണ് മാർത്തോമ മെത്രാപ്പൊലീത്തക്കും സഭ നടപടികൾക്കുമെതിരെ തിരുവല്ല സബ് കോടതിയെ സമീപിച്ചത്. കെ ജി ജോസഫ് സഭയുടെ ഔദ്യോഗിക ചിഹ്നവും പദവിയും പ്രചാരണത്തിനായി ഉപയോഗിച്ചെന്നും പരാതിയിൽ പറയുന്നു.
തെരഞ്ഞെടുപ്പ് ദിവസം വോട്ടെണ്ണൽ കേന്ദ്രത്തിൽ എതിർ സ്ഥാനാർത്ഥിക്കോ, ഏജന്റിനോ മറ്റ് സ്ഥാനങ്ങളിലേക്ക് മത്സരിച്ച സ്ഥാനാർത്ഥികൾക്കോ അവരുടെ ഏജന്റുമാർക്കും പ്രവേശനം നിഷേധിച്ചെന്നൂം, സാമാന്യനീതി ലംഘിച്ചും തെരഞ്ഞെടുപ്പ് നടപടികളിൽ കൃത്രിമം കാണിച്ചുവെന്നും പരാതിയിൽ പറയുന്നു. തെരഞ്ഞെടുപ്പ് സംബന്ധിച്ച് രാജ്യത്ത് നിലവിലുള്ള നിയമത്തെ മറികടന്ന് നടന്ന തെരഞ്ഞെടുപ്പാണ് സഭയിൽ നടന്നതെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു.
സഭാ ചിഹ്നം പ്രചാരണത്തിന് ഉപയോഗിച്ചതിന്റെ പേരിൽ ഭദ്രാസന അസംബ്ലിയിലേക്കും സഭാ പ്രതിനിധി മണ്ഡലത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ട റഞ്ചി തോമസിന്റെയും ജേക്കബ് വർഗീസ് വടക്കേടത്തിന്റെയും തെരഞ്ഞെടുപ്പ് മാർത്തോമ മെത്രാപ്പൊലീത്തയും ഭദ്രാസന എപ്പിസ്‌കോപ്പയും റദ്ദ് ചെയ്തിരുന്നു. എന്നാൽ അതേ നിബംന്ധന ലംഘിച്ച കെ.ജി ജോസഫിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് കാട്ടി പരാതിക്കാരൻ മെത്രാപ്പൊലീത്തയെ സമീപിച്ചെങ്കിലും നടപടി ഒന്നുംതന്നെ എടുത്തിരുന്നില്ല. തുടർന്നാണ് കോടതിയെ സമീപിച്ചത്. രണ്ട് പേർക്ക് രണ്ട് നിയമമാണ് സഭയിൽ നടത്തിയതെന്നും ഒറു വിഭാഗം ആരോപിക്കുന്നു.
ഇരുവരും സഭയിലെ പട്ടക്കാരായതിനാലാണ് മറ്റ് വിവാദങ്ങൾ ഉണ്ടാകാതിരിക്കാനാണ് സഭ നേതൃത്വം പരാതി മുക്കിയതെന്നും ആക്ഷേപമുണ്ട്. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ഏ.സി ഈപ്പൻ, വർഗീസ് പി മാത്യു, എന്നിവരാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. സഭാ സെക്രട്ടറി സെക്രട്ടറി തെരഞ്ഞെടുപ്പ് കേസ് സഭയുടെ ഒബ്ജക്ഷനും വാദത്തിനുമായി നവംബർ 15ലേക്ക് മാറ്റിവെച്ചു.