- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദാരിദ്ര്യത്തിലൂടെ കടന്നുപോകുന്നവരുടെ നീതിക്കായുള്ള നിലവിളികൾ എങ്ങും എത്തുന്നില്ല; കോർപറേറ്റുകൾക്ക് തീറെഴുതി കൊടുക്കുന്ന ഭരണകൂടം; കാർഷിക ബില്ലിനെ ശക്തമായി വിമർശിച്ച് മാർത്തോമ എപ്പിസ്കോപ്പ
മാരാമൺ: കേന്ദ്ര കാർഷിക ബില്ലിനെ രൂക്ഷമായി വിമർശിച്ചു മാർത്തോമ സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. യുയാക്കീം മാർ കൂറിലോസ് എപ്പിസ്കോപ്പ. മാരാമൺ കൺവെൻഷൻ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്തവേയാണ് അദ്ദേംഹ വിമർശനം ഉന്നയിച്ചത്. കർഷകരുടെ ക്ഷേമത്തിനും മികച്ച ഭാവിക്കും വേണ്ടിയാണ് കർഷക നിയമങ്ങൾ എന്നു പറയുമ്പോഴും കോർപറേറ്റുകൾക്ക് തീറെഴുതികൊടുക്കുന്ന ഭരണകൂടം ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ദാരിദ്ര്യത്തിലൂടെ കടന്നുപോകുന്നവരുടെ നീതിക്കായുള്ള നിലവിളികൾ എങ്ങും എത്തുന്നില്ലെന്നത് സമകാലിക ലോകത്തിന്റെ ദുരന്തമാണ്. സ്വതന്ത്ര ഇന്ത്യ കണ്ട ഐതിഹാസിക സമരകാലത്തുകൂടിയാണ് നമ്മൾ കടന്നുപോകുന്നത്. രാജ്യത്തെ അന്നമൂട്ടുന്നവർ മൂന്നു മാസമായി അവരുടെ അവകാശ സംരക്ഷണത്തിനായുള്ള പോരാട്ടത്തിലാണ്.
ഡൽഹിയിലെ അതിശൈത്യത്തിലും പോരാട്ടവീര്യം തണുക്കുന്നില്ല. കർഷകന്റെ സ്പന്ദനങ്ങളെയും ഹൃദയതുടിപ്പുകളെയും മനസ്സിലാക്കി അവരോടൊപ്പം നിൽക്കാൻ സഭക്ക് കഴിയുമെങ്കിൽ പുതിയ ചരിത്രം സൃഷ്ടിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.