- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
സാൻഫ്രാൻസിസ്‌കോ മാർത്തോമ ഫാമിലി റിട്രീറ്റ് ഓഗസ്റ്റ് 28 ന് ആരംഭിക്കും
കാലിഫോർണിയ: സാൻഫ്രാൻസിസ്‌കോ മാർത്തോമ ഇടവകയുടെ ഈ വർഷത്തെ കുടുംബ സമ്മേളനം ഓഗസ്റ്റ് 28 മുതൽ 30 വരെ ലോസ് ഗാറ്റോസ് പ്രസന്റേഷൻ സെന്ററിൽ വച്ച് നടത്തപ്പെടും.മാനസിക, ആത്മീക ഉണർവിനൊപ്പം ഇടവകയിലെ കുടുംബങ്ങൾ തമ്മിൽ അറിയുവാനും കൂടുതൽ മനസിലാക്കുവാനും ഈ റിട്രീറ്റ് മൂലം സാധിക്കുമെന്ന് ഇടവക വികാരി റവ. ബിജു പി. സൈമൻ പറഞ്ഞു. ഗോഡ്‌സ് ഡിസൈൻ ഫോർ ഫാമിലി (Go
കാലിഫോർണിയ: സാൻഫ്രാൻസിസ്‌കോ മാർത്തോമ ഇടവകയുടെ ഈ വർഷത്തെ കുടുംബ സമ്മേളനം ഓഗസ്റ്റ് 28 മുതൽ 30 വരെ ലോസ് ഗാറ്റോസ് പ്രസന്റേഷൻ സെന്ററിൽ വച്ച് നടത്തപ്പെടും.
മാനസിക, ആത്മീക ഉണർവിനൊപ്പം ഇടവകയിലെ കുടുംബങ്ങൾ തമ്മിൽ അറിയുവാനും കൂടുതൽ മനസിലാക്കുവാനും ഈ റിട്രീറ്റ് മൂലം സാധിക്കുമെന്ന് ഇടവക വികാരി റവ. ബിജു പി. സൈമൻ പറഞ്ഞു. ഗോഡ്‌സ് ഡിസൈൻ ഫോർ ഫാമിലി (God design for family)എന്ന-താണ് ചിന്താവിഷയം ഇടവകയിലെ ഭൂരിപക്ഷം ആളുകളും ജോലി ചെയ്യുന്ന സിലിക്കൺ വാലിയിൽ നിന്നും കേവലം 20 മിനിറ്റ് മാത്രമേ റിട്രീറ്റ് സെന്ററിലേക്ക് ദൂരമുള്ളു എന്നത് കൂടുതൽ ഇടവക ജനങ്ങൾക്ക് ഫാമിലി റിട്രീറ്റിൽ പങ്കെടുക്കുന്നതിന് സാധിക്കും. കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും വെവ്വേറെ യോഗങ്ങൾ ഇതിന്റെ ഭാഗമായി തയ്യാറാക്കുന്നു. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത വിധം മാനസിക സന്തോഷവും ആത്മീക ഉണർവ്വും ഈ റിട്രീറ്റിലൂടെ സാധിക്കുമെന്ന് സംഘാടക സമിതി ഒന്നടങ്കം അഭിപ്രായപ്പെട്ടു. സൂത്രണം ചെയ്തിട്ടുണ്ട്.
അംഗങ്ങൾ ഒരുമിച്ച് താമസിച്ച് പങ്കെടുക്കുന്നുവെന്നത് കൂടുതൽ അനുഗ്രഹമാണ്. ആത്മീയ നിറവിൽ അനുഗ്രഹീതമായ നിമിഷങ്ങളെ ദൈവവുമായുള്ള ബന്ധത്തിൽ ചിലവഴിക്കുന്നതിന് ഈ വർഷത്തെ കുടുംബ സംഗമം സഹായകരമായി തീരും. സ്വാദിഷ്ടമായ ഭക്ഷണം മൂന്നു ദിവസവും അംഗങ്ങൾക്ക് നൽകും. ഞായറാഴ്ച രാവിലെ വിശുദ്ധ കുർബാനയോടെയാണ് റിട്രീറ്റ് പരിയവസാനിക്കുന്നത്.



