ഒക്‌ലഹോമ: നോർത്ത് അമേരിക്കാ-യൂറോപ്പ് മാർത്തോമ ഭദ്രാസനം സൗത്ത് വെസ്റ്റ് റീജൺ സന്നധ സുവിശേഷക സംഘം സേവികാസംഘം, യുവജനസഖ്യം സംയുക്ത ദ്വിദിന സമ്മേളനം മാർച്ച് 18, 19 തീയതികളിൽ ഒക്‌ലഹോമ ബഥനിയിൽ നടക്കും.

നോട്ട് വിത്ത് ഔട്ട് മൈ നെയ്ബർ (Not With Out My Neighbour) എന്നതാണ് കോൺഫറൻസ് മുഖ്യചർച്ചാവിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത്. ഒക്‌ലഹോമ മാർത്തോമ ചർച്ച് സന്നദ്ധസുവിശേഷ സംഘമാണു സമ്മേളനത്തിനു ആതിഥേയത്വം വഹിക്കുന്നത്. കരോൾട്ടൺ മാർത്തോമ ഇടവക വികാരിയും ബൈബിൾ പണ്ഡിതനും വാഗ്മിയുമായ റവ. സാം മാത്യുവാണു കോൺഫറൻസിലെ മുഖ്യ വിഷയാവതാരകൻ.

ഡാളസ്, ഹൂസ്റ്റൺ, ഒക്‌ലഹോമ, ഓസ്റ്റിൻ തുടങ്ങിയ ഇടവകകളിൽ നിന്നുള്ള വികാരിമാരും അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കും. ഒക്‌ലഹോമ വികാരി റവ.തോമസ് കുര്യന്റെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റിയാണ് സമ്മേളനത്തിനു നേതൃത്വം നൽകുന്നത്. പങ്കെടുക്കുവാൻ താത്പര്യപ്പെടുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.

വിവരങ്ങൾക്ക്: റവ.തോമസ് കുര്യൻ 405 361 8738, ചാക്കോ തോമസ് 405 627 8101