- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഞ്ജു വാര്യരും ശ്രീകുമാർ മേനോനും ചേർന്ന് നടത്തിയ ഗൂഢാലോചന; രമ്യാ നമ്പീശനും കെണിയൊരുക്കാൻ പങ്കാളിയായി; എല്ലാം ദിലീപിനെ കുടുക്കാനുള്ള തന്ത്രം; നിരപരാധികളെ ചതിച്ചതിന് മഞ്ജു വാര്യർക്ക് ലഭിച്ച പ്രതിഫലമാണ് മുംബൈയിലെ ഫ്ളാറ്റും ഒടിയനിലെ വേഷവുമെന്നും രണ്ടാം പ്രതിയുടെ വെളിപ്പെടുത്തൽ; മാർട്ടിന്റെ ആരോപണങ്ങൾ സാക്ഷികളെ വിചാരണയിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള ഗൂഡനീക്കമായി കണ്ട് പ്രോസിക്യൂഷൻ; നടിയെ ആക്രമിച്ച കേസിൽ പ്രതികളെല്ലാം ഒറ്റക്കെട്ട്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ കുടുക്കിയത് മുൻ ഭാര്യയും നടിയുമായ മഞ്ജുവാര്യവും സംവിധായകൻ ശ്രീകുമാർ മേനോനും ചേർന്നാണെന്ന് രണ്ടാം പ്രതി മാർട്ടിന്റെ വെളിപ്പെടുത്തൽ. നടി രമ്യാ നമ്പീശനും ദിലീപിനെ കുടുക്കാനുള്ള കെണിയുണ്ടാക്കിയതിൽ പങ്കാളിയാണെന്നും മാർട്ടിൻ പറയുന്നു. താനുൾപ്പെടെയുള്ള നിരപരാധികളെ ചതിച്ചതിന് മഞ്ജു വാര്യർക്ക് ലഭിച്ച പ്രതിഫലമാണ് മുംബൈയിലെ ഫ്ളാറ്റും ഒടിയനിലെ വേഷവുമെന്നും മാർട്ടിൻ ആരോപിച്ചു. കൊച്ചിയിൽ നടി അക്രമിക്കുന്നതിന് ഉപയോഗിച്ച വാഹനത്തിന്റെ ഡ്രൈവറായിരുന്നു മാർട്ടിൻ. വിചാരണയുടെ ഭാഗമായി ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ എത്തിച്ചപ്പോഴാണ് മാർട്ടിൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. കോടതിയിൽ പൂർണ്ണമായ വിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്നും മാർട്ടിൻ പ്രതീക്ഷ പ്രകടിപ്പിച്ചു. കേസിൽ ദിലീപ് എടുത്തതിന് സമാനമായ നിലപാടാണ് മാർട്ടിൻ ഇപ്പോഴെടുക്കുന്നത്. നേരത്തെ മാർട്ടിനെ കേസിൽ മാപ്പുസാക്ഷിയാക്കുന്നത് പോലും പൊലീസ് പരിഗണിച്ചിരുന്നു. പിന്നീട് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഏതായാ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ കുടുക്കിയത് മുൻ ഭാര്യയും നടിയുമായ മഞ്ജുവാര്യവും സംവിധായകൻ ശ്രീകുമാർ മേനോനും ചേർന്നാണെന്ന് രണ്ടാം പ്രതി മാർട്ടിന്റെ വെളിപ്പെടുത്തൽ. നടി രമ്യാ നമ്പീശനും ദിലീപിനെ കുടുക്കാനുള്ള കെണിയുണ്ടാക്കിയതിൽ പങ്കാളിയാണെന്നും മാർട്ടിൻ പറയുന്നു. താനുൾപ്പെടെയുള്ള നിരപരാധികളെ ചതിച്ചതിന് മഞ്ജു വാര്യർക്ക് ലഭിച്ച പ്രതിഫലമാണ് മുംബൈയിലെ ഫ്ളാറ്റും ഒടിയനിലെ വേഷവുമെന്നും മാർട്ടിൻ ആരോപിച്ചു. കൊച്ചിയിൽ നടി അക്രമിക്കുന്നതിന് ഉപയോഗിച്ച വാഹനത്തിന്റെ ഡ്രൈവറായിരുന്നു മാർട്ടിൻ.
വിചാരണയുടെ ഭാഗമായി ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ എത്തിച്ചപ്പോഴാണ് മാർട്ടിൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. കോടതിയിൽ പൂർണ്ണമായ വിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്നും മാർട്ടിൻ പ്രതീക്ഷ പ്രകടിപ്പിച്ചു. കേസിൽ ദിലീപ് എടുത്തതിന് സമാനമായ നിലപാടാണ് മാർട്ടിൻ ഇപ്പോഴെടുക്കുന്നത്. നേരത്തെ മാർട്ടിനെ കേസിൽ മാപ്പുസാക്ഷിയാക്കുന്നത് പോലും പൊലീസ് പരിഗണിച്ചിരുന്നു. പിന്നീട് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഏതായാലും കേസിൽ മാർട്ടിന്റെ നിലപാട് വിചാരണയെ ബാധിക്കില്ലെന്നാണ് പ്രോസിക്യൂഷൻ പക്ഷം. ശ്രീകുമാർ മേനോനും മഞ്ജുവാര്യർക്കുമെതിരെ പലവിധ ആരോപണങ്ങൾ നേരത്തേയും ഉയർന്നിരുന്നു. ജാമ്യാപേക്ഷയിൽ ദിലീപും മഞ്ജുവിനും ശ്രീകുമാർ മേനോനുമെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു.
ആക്രമിക്കപ്പെട്ട നടിക്കൊപ്പം ഉറച്ചു നിന്ന നടിയാണ് രമ്യാ നമ്പീശൻ. ദിലീപിനെ വെട്ടിലാക്കി വിമൻ ഇൻ സിനിമാ കളക്ടീവ് തുടങ്ങിയതിന് പിന്നിലും രമ്യാനമ്പീശൻ ഉണ്ടായിരുന്നു. അമ്മയിൽ നിന്ന് ദിലീപിനെ പുറത്താക്കിയതും രമ്യാ നമ്പീശന്റെ ഇടപെടലിന്റെ ഭാഗമാണ്. അത്തരത്തിലൊരു നടിക്കെതിരെയാണ് മാർട്ടിൻ ആരോപണം ഉന്നയിക്കുന്നത്. ഇന്ന് കോടതിയിൽ ദിലീപ് ഹാജരായില്ല. മാർട്ടിന്റെ ആരോപണത്തോടെ ഈ വിഷയം സിനിമാ ലോകത്ത് വീണ്ടും ചർച്ചയാവുകയാണ്. ദിലീപും മഞ്ജുവാര്യരും തമ്മിലെ വിവാഹ മോചനവുമായി ബന്ധപ്പെട്ട വിഷയമാണ് നടിയെ ആക്രമിച്ച കേസിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണ് പ്രോസിക്യൂഷൻ കേസ്. മഞ്ജുവും രമ്യാ നമ്പീശനും അടക്കമുള്ളവർ കേസിലെ പ്രധാന സാക്ഷികളുമാണ്. ഇവരെ സാക്ഷി പറയാനെത്തിക്കാതിരിക്കാനുള്ള തന്ത്രമാണ് ഇത്തരം വെളിപ്പെടുത്തലെന്നാണ് പ്രോസിക്യൂഷൻ വിലയിരുത്തൽ.
സിനിമാ മേഖലയിലെ നിരവധി പേർ കേസിൽ സാക്ഷികളാണ്. ഇവരെല്ലാം കോടതിയിൽ എത്തിയാൽ പ്രതികൾ ശിക്ഷിക്കപ്പെടും. സാക്ഷിക്കൂട്ടിലെത്തുമ്പോൾ രൂക്ഷമായ ചോദ്യങ്ങൾ നേരിടേണ്ടി വരുമെന്ന സാഹചര്യമെത്തിയാൽ പല സാക്ഷികളും കേസിൽ നിന്ന് പിന്മാറും. ഇത് വിചാരണയെ പ്രതികൂലമായി ബാധിക്കും. ഇതിനുള്ള നീക്കത്തിന്റെ ഭാഗമാണ് മാർട്ടിന്റെ വെളിപ്പെടുത്തലെന്നാണ് വിലയിരുത്തൽ. നടി ആക്രമിക്കപ്പെട്ട കേസ് പരിഗണിക്കുന്നത് വിചാരണ കോടതി ഏപ്രിൽ 11 ലേക്ക് മാറ്റിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട ഏതൊക്കെ രേഖകൾ പ്രതിഭാഗത്തിന് നൽകാമെന്ന കാര്യത്തിൽ നിലപാട് അറിയിക്കണമെന്ന് കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു.
നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങൾ ഒഴികെയുള്ള ഏതൊക്കെ രേഖകൾ പ്രതിഭാഗത്തിന് നൽകാമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കണം. ഏതെങ്കിലും രേഖകൾ നൽകാനാവില്ലെങ്കിൽ അത് എന്തുകൊണ്ടെന്ന് ബോധ്യപ്പെടുത്തണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കേസ് വീണ്ടും പരിഗണിക്കുന്ന ഏപ്രിൽ 11 ന് ഇതുസംബന്ധിച്ച നിലപാട് വ്യക്തമാക്കണമെന്നാണ് കോടതി നിർദ്ദേശിച്ചിട്ടുള്ളത്. നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങൾ നൽകണമെന്ന നടൻ ദിലീപിന്റെ ആവശ്യം ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തിൽ ദൃശ്യങ്ങൾ ഒഴികെയുള്ള രേഖകൾ പ്രതിഭാഗത്തിന് നൽകുന്നകാര്യത്തിൽ നിലപാട് വ്യക്തമാക്കാനാണ് പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിനിടെയാണ് ദിലീപിനെ കുറ്റവിമുക്തനാക്കുന്ന തരത്തിൽ മാർട്ടിൻ മഞ്ജുവിനെതിരെ ആരോപണം ഉന്നയിക്കുന്നത്. കേസിൽ സാക്ഷികളെ കോടതിയിൽ നിന്ന് അകറ്റാനുള്ള തന്ത്രമാണ് ഇതിന് പിന്നിലെന്നാണ് വിലയിരുത്തൽ.
നടിയെ ആക്രമിച്ച കേസിൽ കുറ്റം തെളിയിക്കാൻ ദൃശ്യങ്ങൾ ആവശ്യമില്ലെന്നും ഇത്തരം തെളിവുകൾ പ്രതിക്ക് നൽകരുതെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിലെ നിർണായ തെളിവായ ദൃശ്യങ്ങളുടെ പകർപ്പ് നൽകണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജിയിലാണ് സർക്കാർ ഇക്കാര്യം ബോധിപ്പിച്ചത്. പ്രതിക്കെതിരായ കുറ്റം തെളിയിക്കാൻ ഇര നൽകിയ തെളിവുകൾ മതിയെന്നും സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞൂ. ഹർജി പരിഗണിക്കവെ ദിലീപിനെന്തിനാണെന്ന് ദൃശങ്ങളെന്ന് കോടതി ആരാഞ്ഞു. ദൃശ്യങ്ങളിലെ സ്ത്രീ പുരുഷ ശബ്ദങ്ങളുടെ തീവ്രത വ്യത്യസ്തമാണെന്നും ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതാണെന്ന് സംശയമുണ്ടെന്നുമായിരുന്നു ദിലീപിന്റെ അഭിഭാഷകൻ പറഞ്ഞത്. ഇതു തെളിയിക്കാൻ പരിശോധന അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ശബ്ദം പരിശോധിക്കേണ്ടത് പ്രോസിക്യൂഷനല്ലേയെന്ന് കോടതി വാക്കാൽ ചോദിച്ചു.
പ്രതിക്ക് ദൃശ്യങ്ങൾ കാണാൻ അവസരം നൽകിയിരുന്നു. പകർപ്പ് നൽകാനാവില്ല. ഇത് ഭരണഘടന ഉറപ്പു നൽകുന്ന വ്യക്തി സ്വാതന്ത്ര്യത്തിനെതിരാണ്. ദൃശ്യങ്ങൾ നൽകിയാൽ അവ പുറത്തു വരും. ഇത്തരം കേസുകളിലെ ഇരകളുടെ സംരക്ഷണത്തിന് നിയമങ്ങളും കൊണ്ടു വന്നിട്ടുണ്ട്. നടിയെ ആക്രമിച്ച സംഭവം വേറിട്ടൊരു കേസാണ്. ഇതിൽ ദൃശ്യങ്ങൾ തൊണ്ടിമുതലാണ്. ദൃശ്യങ്ങൾക്കു വേണ്ടിയാണ് ദിലീപ് ക്വട്ടേഷൻ നൽകിയതെന്നും സർക്കാർ അഭിഭാഷകൻ വാദിച്ചു. ഇരയുടെ സ്വകാര്യതയ്ക്ക് വിധേയമായാണ് കേസിലെ വിചാരണ വേണ്ടതെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേസിലെ സാക്ഷികളെ പ്രതിസ്ഥാനത്ത് നിർത്തി മാർട്ടിന്റെ വെളിപ്പെടുത്തലെത്തുന്നത്. കേസ് അട്ടിമറിക്കാൻ ദിലീപ് ഗൂഡോലചന നടത്തുന്നുവെന്ന ആക്ഷേപം പ്രോസിക്യൂഷൻ നേരത്തെ ഉന്നയിച്ചിരുന്നു. പല സാക്ഷികളേയും കൂറുമാറ്റാൻ ഇടപെടൽ നടത്തിയെന്നും കോടതിയെ പ്രോസിക്യൂഷൻ അറിയിച്ചിരുന്നു. ഇപ്പോൾ പ്രതിയായ മാർട്ടിനും ദിലീപിനെ രക്ഷിക്കാനായി രംഗത്ത് വരുന്നു.
നടിയെ കാറിൽ കൊണ്ടു വന്ന് പൾസർ സുനിക്ക് കൈമാറിയത് മാർട്ടിനായിരുന്നു. മാർട്ടിനെ ചോദ്യം ചെയ്തതിൽ നിന്നാണ് നേരത്തെ അന്വേഷണം പൾസർ സുനിയിലേക്കും ദിലീപിലേക്കുമെല്ലാം എത്തിയത്. അത്തരത്തിലൊരു പ്രതിയാണ് ദിലീപിന് അനുകൂല നിലപാടിലേക്ക് മാറുന്നത്.