- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ലിംഗ വിവേചനമുണ്ടെന്ന് സെറീന പറയുന്നത് യാഥാർത്ഥ്യമാണ്, കോർട്ടിൽ പെരുമാറ്റം മോശമായാൽ സ്ത്രീയ്ക്ക് ശിക്ഷയുറപ്പാണെങ്കിലും പുരുഷന്മാർക്ക് അത് ബാധകമല്ല'; 'അതിരുവിട്ട് പെരുമാറിയാൽ ആരായാലും ശിക്ഷിക്കപ്പെടണം'; ടെന്നീസ് താരം സെറീന വില്യംസ് അമ്പയറോട് മോശമായി പെരുമാറിയത് തെറ്റ് തന്നെയെന്ന് മുൻ താരം മാർട്ടിന നവരത്തിലോവ
ന്യൂയോർക്ക്: ടെന്നീസ് കോർട്ടിലെ സെറീനയുടെ പെരുമാറ്റമാണ് ഇപ്പോൾ കായിക ലോകത്ത് ഏറെ ചർച്ചാ വിഷയമായിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് യുഎസ് ഓപ്പൺ ഫൈനലിനിടെ സെറീന വില്യംസ് ചെയർ അമ്പയറോട് മോശമായി പെരുമാറിയത്. ഇതിന് പിന്നാലെ സെറീനയുടെ പെരുമാറ്റം തെറ്റാണന്നും മുൻ താരം മാർട്ടിന നവരത്തിലോവ പറഞ്ഞിരുന്നു. എന്നാൽ സംഭവത്തിൽ ലിംഗ വിവേചനമുണ്ടെന്നും അത് ടെന്നീസിൽ മാത്രമല്ല ഉള്ളതെന്നും നവരത്തിലോവ വ്യക്തമാക്കി. ഗ്രാൻസ്ലാം സിംഗിൾസ് കിരീടം 18 തവണ സ്വന്തമാക്കിയ താരം കൂടിയാണ് നവരത്തിലോവ. ന്യൂയോർക്ക് ടൈംസിൽ എഴുതിയ ലേഖനത്തിലാണ് അറുപത്തിയൊന്നുകാരിയായ നവരത്തിലോവയുടെ പ്രതികരണം. ചെയർ അമ്പയർ കാർലോസ് റാമോസിനെ കള്ളനെന്ന് വിളിച്ച സെറീനയ്ക്ക് ഒരു ഗെയിം പെനാൽറ്റിയാണ് ശിക്ഷ കിട്ടിയത്. കോർട്ടിലെ സെറീനയുടെ പെരുമാറ്റം ആരും പ്രോത്സാഹിപ്പിക്കില്ലെന്നും നവരത്തിലോവ ലേഖനത്തിൽ പറയുന്നു. അതേസമയം സെറീന ഉയർത്തിയ ലിംഗവിവേചനം യാഥാർത്ഥ്യമാണെന്നും നവരത്തിലോവ വ്യക്തമാക്കുന്നു. 'ലിംഗ വിവേചനമുണ്ടെന്ന് സെറീന പറയുന്നത് യാഥാർഥ്യമാണ്. ക
ന്യൂയോർക്ക്: ടെന്നീസ് കോർട്ടിലെ സെറീനയുടെ പെരുമാറ്റമാണ് ഇപ്പോൾ കായിക ലോകത്ത് ഏറെ ചർച്ചാ വിഷയമായിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് യുഎസ് ഓപ്പൺ ഫൈനലിനിടെ സെറീന വില്യംസ് ചെയർ അമ്പയറോട് മോശമായി പെരുമാറിയത്. ഇതിന് പിന്നാലെ സെറീനയുടെ പെരുമാറ്റം തെറ്റാണന്നും മുൻ താരം മാർട്ടിന നവരത്തിലോവ പറഞ്ഞിരുന്നു. എന്നാൽ സംഭവത്തിൽ ലിംഗ വിവേചനമുണ്ടെന്നും അത് ടെന്നീസിൽ മാത്രമല്ല ഉള്ളതെന്നും നവരത്തിലോവ വ്യക്തമാക്കി. ഗ്രാൻസ്ലാം സിംഗിൾസ് കിരീടം 18 തവണ സ്വന്തമാക്കിയ താരം കൂടിയാണ് നവരത്തിലോവ.
ന്യൂയോർക്ക് ടൈംസിൽ എഴുതിയ ലേഖനത്തിലാണ് അറുപത്തിയൊന്നുകാരിയായ നവരത്തിലോവയുടെ പ്രതികരണം. ചെയർ അമ്പയർ കാർലോസ് റാമോസിനെ കള്ളനെന്ന് വിളിച്ച സെറീനയ്ക്ക് ഒരു ഗെയിം പെനാൽറ്റിയാണ് ശിക്ഷ കിട്ടിയത്. കോർട്ടിലെ സെറീനയുടെ പെരുമാറ്റം ആരും പ്രോത്സാഹിപ്പിക്കില്ലെന്നും നവരത്തിലോവ ലേഖനത്തിൽ പറയുന്നു.
അതേസമയം സെറീന ഉയർത്തിയ ലിംഗവിവേചനം യാഥാർത്ഥ്യമാണെന്നും നവരത്തിലോവ വ്യക്തമാക്കുന്നു. 'ലിംഗ വിവേചനമുണ്ടെന്ന് സെറീന പറയുന്നത് യാഥാർഥ്യമാണ്. കോർട്ടിലെ പെരുമാറ്റം മോശമായാൽ അത് സ്ത്രീയാണെങ്കിൽ ശിക്ഷയുറപ്പാണ്. അതേസമയം പുരുഷതാരങ്ങൾക്ക് പലപ്പോഴും ഇത് ബാധകമല്ല. അതിരുവിട്ട് പെരുമാറിയാൽ ആരായാലും ശിക്ഷിക്കണം. ഈ വിവേചനം ടെന്നിസിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ലെന്നും മാർട്ടിന പറയുന്നു.