കോഴിക്കോട്: അന്താരാഷ്ട്ര വിപണയിൽ ഒരു കോടി രൂപയോളം വില മതിക്കുന്ന കഞ്ചാവുമായി യുവാക്കൾ പിടിയിൽ. കോഴിക്കോട് മുക്കം കൂടരഞ്ഞി സ്വദേശികളായ സ്വാലിഹ് (26) , ആബിദ് (23)എന്നിവരാണ് പിടിയിലായത്. സംസ്ഥാന എക്സൈസ് എൻഫോഴ്സമെന്റിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മുത്തങ്ങ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് നൂറ് കിലോയിലധികം കഞ്ചാവ് പിടികൂടിയത്.

അന്ധ്രയിൽ നിന്ന് വാഹനങ്ങളുടെ സ്പെയർ പാർട്ടസിന്റെ മറവിൽ ലോറിയിൽ കടത്തി കൊണ്ട് വന്ന നിലയിലായിരുന്നു കഞ്ചാവ്. സർക്കിൾ ഇൻസ്പെക്ടർ ടി അനികുമാർ, സർക്കിൾ ഇൻസ്പെക്ടർ ജി കൃഷ്ണ, എക്സൈസ് ഇൻസ്പെക്ടർമാരായ ടിആർ മുകേഷ് കുമാർ, എസ് മദുസൂദനൻ നായർ, സിവിൽ എക്സൈസ് ഓഫീസർമാരായ വിശാഖ്, സുബിൻ, രാജേഷ്, മുഹമ്മദ് അലി,പ്രഭാകരൻ പള്ളത്ത് എക്സൈസ് ഡ്രൈവറായ രാജീവ് എന്നിവർ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

കേസിന്റെ തുടർ നടപടികൾക്ക് വയനാട് എക്സൈസ് സ്പെഷ്യൽ സക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സജിത്തിനെയും സംഘത്തെയും ചുമതലപ്പെടുത്തി.