- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മംഗലാപുരത്തെ യാത്രക്കാർ ആറുമാസമായി ആവശ്യപ്പെട്ട കാര്യം മറുനാടൻ റിപ്പോർട്ട് ചെയ്ത നിമിഷം സഫലമായി; മംഗലാപുരത്ത് ബോർഡിങ് പോയന്റ് ആവശ്യപ്പെട്ടുള്ള വീഡിയോ സ്റ്റോറിക്ക് പിന്നാലെ രണ്ടു സ്റ്റോപ്പുകൾ അനുവദിച്ച് കെഎസ്ആർടിസി: തച്ചങ്കരി വീഡിയോ കണ്ടു കൊണ്ടിരുന്ന സമയത്തു തന്നെ തീരുമാനം; കൂടുതൽ ബോർഡിങ് പോയന്റുകൾ ഉടൻ
മംഗലാപുരം: മംഗലാപുരത്ത് ആവശ്യത്തിന് ബോർഡിങ് പോയന്റ് അനുവദിക്കാത്തത് കെഎസ്ആർടിസിക്ക് ലക്ഷങ്ങളുടെ വരുമാനനഷ്ടമുണ്ടാക്കുന്നുവെന്ന മറുനാടൻ വാർത്ത വന്ന് നിമിഷങ്ങൾക്കകം പ്രശ്നപരിഹാരം. മംഗലാപുരത്തെ യാത്രക്കാർ മാസങ്ങളായി ആവശ്യപ്പെടുന്ന കാര്യമാണ് വാർത്ത പുറത്തുവന്ന് നിമിഷങ്ങൾക്കകം സാധിച്ചത്. കർണാടക ആർടിസ് ബസുകളും സ്വകാര്യ സർവീസുകളും ആവശ്യത്തിന് ബോർഡിങ് പോയന്റുകളും റിസർവേഷൻ കൗണ്ടറുകളുമായി നിറഞ്ഞോടുമ്പോൾ ബോർഡിങ് പോയിന്റുകളില്ലാത്തതിനാൽ ഒഴിഞ്ഞസീറ്റുകളുമായാണ് ആനവണ്ടിയുടെ പോക്കെന്നായിരുന്നു റിപ്പോർട്ട്. മലയാളികൾ ഏറെയുള്ള തൂക്കൂത്ത് ബസ് സ്റ്റേഷൻ, പമ്പ് വെൽ സർക്കിൾ, കങ്കനാടി, ജ്യോതി സർക്കിൾ ബോർഡിങ് പോയിന്റ് വേണമെന്നായിരുന്നു ആവശ്യം. ഇതുസംബന്ധിച്ച യാത്രക്കാരന്റെ പ്രതികരണമടക്കം മറുനാടൻ വീഡിയോ സ്റ്റോറി നൽകി. ഇത് കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരി ഓപ്പറേഷൻസ് വിഭാഗത്തി്ന്റെ ശ്രദ്ധയിൽപ്പെടുത്തി. അദ്ദേഹം വീഡിയോ കണ്ടുകൊണ്ടിരുന്നപ്പോൾ തന്നെ ഓപ്പറേഷൻസ് വിഭാഗം രണ്ട് ബോർഡിങ് പോയിന്റ് അനുവദിച്ച് ഉത്തരവിടുകയായിരുന്നു.
മംഗലാപുരം: മംഗലാപുരത്ത് ആവശ്യത്തിന് ബോർഡിങ് പോയന്റ് അനുവദിക്കാത്തത് കെഎസ്ആർടിസിക്ക് ലക്ഷങ്ങളുടെ വരുമാനനഷ്ടമുണ്ടാക്കുന്നുവെന്ന മറുനാടൻ വാർത്ത വന്ന് നിമിഷങ്ങൾക്കകം പ്രശ്നപരിഹാരം. മംഗലാപുരത്തെ യാത്രക്കാർ മാസങ്ങളായി ആവശ്യപ്പെടുന്ന കാര്യമാണ് വാർത്ത പുറത്തുവന്ന് നിമിഷങ്ങൾക്കകം സാധിച്ചത്. കർണാടക ആർടിസ് ബസുകളും സ്വകാര്യ സർവീസുകളും ആവശ്യത്തിന് ബോർഡിങ് പോയന്റുകളും റിസർവേഷൻ കൗണ്ടറുകളുമായി നിറഞ്ഞോടുമ്പോൾ ബോർഡിങ് പോയിന്റുകളില്ലാത്തതിനാൽ ഒഴിഞ്ഞസീറ്റുകളുമായാണ് ആനവണ്ടിയുടെ പോക്കെന്നായിരുന്നു റിപ്പോർട്ട്.
മലയാളികൾ ഏറെയുള്ള തൂക്കൂത്ത് ബസ് സ്റ്റേഷൻ, പമ്പ് വെൽ സർക്കിൾ, കങ്കനാടി, ജ്യോതി സർക്കിൾ ബോർഡിങ് പോയിന്റ് വേണമെന്നായിരുന്നു ആവശ്യം. ഇതുസംബന്ധിച്ച യാത്രക്കാരന്റെ പ്രതികരണമടക്കം മറുനാടൻ വീഡിയോ സ്റ്റോറി നൽകി. ഇത് കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരി ഓപ്പറേഷൻസ് വിഭാഗത്തി്ന്റെ ശ്രദ്ധയിൽപ്പെടുത്തി. അദ്ദേഹം വീഡിയോ കണ്ടുകൊണ്ടിരുന്നപ്പോൾ തന്നെ ഓപ്പറേഷൻസ് വിഭാഗം രണ്ട് ബോർഡിങ് പോയിന്റ് അനുവദിച്ച് ഉത്തരവിടുകയായിരുന്നു.
വളരെ പെട്ടെന്നുതന്നെ റിസർവേഷൻ സൈറ്റിലും പോയന്റുകൾ ഉൾപ്പെടുത്തി. തൂക്കൂത്ത് ബസ് സ്റ്റേഷൻ, പമ്പ് വെൽ സർക്കിൾ എന്നിവിടങ്ങളിലാണ് ബോർഡിങ് പോയന്റുകൾ അനുവദിച്ചത്. കങ്കനാടി, ജ്യോതി സർക്കിൾ എന്നിവിടങ്ങളിലെ കാര്യം ഉടൻ പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു. റിസർവേഷൻ കൗണ്ടറിന്റെ കാര്യത്തിലും ഉടൻ പരിഹാരമുണ്ടാകും.
ആയിരക്കണക്കിന് മലയാളി വിദ്യാർത്ഥികളും ജോലിക്കാരുമുള്ള മംഗലാപുരത്ത് കെഎസ്ആർടിസിയുടെ എട്ടു പ്രീമിയം സർവീസുകളാണ് എത്തുന്നത്. എന്നാൽ എല്ലാ ബസുകൾക്കും ഒരൊറ്റ ബോർഡിങ് പോയന്റ് മാത്രം. അതായത് നമ്മുടെ സ്വന്തം കെഎസ്ആർടിസിയിൽ കയറി നാട്ടിലെത്തണമെ്ന്ന് കരുതുന്നവർ, അവർ മംഗലാപുരത്തിന്റെ ഏതുഭാഗത്തുള്ളവരായാലും കയ്യിൽ നിന്ന് കാശുമുടക്കി ഇവിടെ വരണം. പക്ഷെ എവിടെ നിർത്തി ആളെക്കയറ്റാനും തയ്യാറായി സ്വകാര്യന്മാരുടെയും കർണാടക ആർടിസിയുടെയും പ്രീമിയം ക്ലാസ് ബസുകളുള്ളപ്പോൾ പിന്നെ ആരെങ്കിലും കെഎസ്ആർടിസിയെ തേടിപ്പിടിച്ച് വരുമോ.
അവർക്ക് മാസം ലക്ഷങ്ങളുടെ ലാഭം, നമുക്ക് ലക്ഷങ്ങളുടെ വരുമാന നഷ്ടം. ഇതായിരുന്നു അവസ്ഥ. ഏറെക്കാലമായി ബോർഡിങ് പോയന്റുകൾ സംബന്ധിച്ച് മംഗലാപുരം മലയാളികൾ അധികൃതർക്ക് പരാതി നൽകുന്നുണ്ടെങ്കിലും അവരിതൊന്നും ചെവിക്കൊള്ളുന്നുണ്ടായിരുന്നില്ല. ഒരു റിസർവേഷൻ കൗണ്ടർ പോലുമില്ല എന്നതും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇവിടങ്ങളിലെല്ലാം മലയാളികൾ എത്തുന്ന ആശുപത്രികളും കോളേജുകളും യൂണിവേഴ്സിറ്റിയുമുണ്ടെന്നതും പ്രസക്തമാണ്.
ടൗണിൽക്കൂടി പോകാതെ ബൈപ്പാസ് വഴി പോകുന്നതിന് സ്‌കാനിയയുടെ അടിതട്ടും ടൗണിലെ ബോർഡിങ് പോയന്റുകളിൽ നിർത്തിയാൽ വൻ ട്രാഫിക്ക് ബ്ലോക്കുണ്ടാകും തുടങ്ങിയ മുടന്തൻന്യായങ്ങളാണ് പരാതിക്കാരോട് അധികൃതർ പറഞ്ഞുകൊണ്ടിരുന്നത്. നിലവിൽ ബൈപ്പാസ് വഴി പോകുന്ന ബസുകൾ ടൗണിലൂടെ ഓടിക്കാൻ ജീവനക്കാർ മടിക്കുന്നതും സ്വകാര്യ ലോബിയെ സഹായിക്കാനുള്ള ശ്രമവുമാണ് ഇതിനു പിന്നിലെന്ന ആരോപണവുമുയർന്നിരുന്നു.