- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നര ലക്ഷത്തോളം പേർ അംഗങ്ങളായ ഫേസ്‌ബുക്ക് സംവാദ വേദി; ക്രിയാത്മക ചിന്തകൾക്ക് ഇടമൊരുക്കുന്ന ഗ്രൂപ്പ്; പാവങ്ങൾക്ക് വീടും ചികിത്സാ ചിലവും നൽകിയ കാരുണ്യ കൂട്ടായ്മ: മറുനാടൻ സോഷ്യൽ മീഡിയ അവാർഡ് പട്ടികയിൽ ഇടംപിടിച്ച റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിനെ അറിയാം
തിരുവനന്തപുരം: ഫേസ്‌ബുക്ക് പലർക്കും ഒരു കുട്ടിക്കളിയാണ്. സ്വന്തം ഫോട്ടോ ഷെയർ ചെയ്യാനും വെറുതേ പരസ്പ്പരം കലഹിക്കാനും ബഢായി പറയാനുമുള്ള ഒരു വേദിയായും പുലരും ഫേസ്‌ബുക്ക് എന്ന് സാമൂഹ്യ മാദ്ധ്യമത്തെ വിലയിരുത്തുന്നു. എന്നാൽ, ഫേസ്‌ബുക്കിനെ ഉപയോഗിച്ച് സാമൂഹിക ഇടപെടിൽ എങ്ങനെ നടത്താം എന്നതിന് ഉദാഹരണമാണ് റൈറ്റ് തിങ്കേഴ്‌സ് എന്ന് ഫേസ്
തിരുവനന്തപുരം: ഫേസ്‌ബുക്ക് പലർക്കും ഒരു കുട്ടിക്കളിയാണ്. സ്വന്തം ഫോട്ടോ ഷെയർ ചെയ്യാനും വെറുതേ പരസ്പ്പരം കലഹിക്കാനും ബഢായി പറയാനുമുള്ള ഒരു വേദിയായും പുലരും ഫേസ്‌ബുക്ക് എന്ന് സാമൂഹ്യ മാദ്ധ്യമത്തെ വിലയിരുത്തുന്നു. എന്നാൽ, ഫേസ്‌ബുക്കിനെ ഉപയോഗിച്ച് സാമൂഹിക ഇടപെടിൽ എങ്ങനെ നടത്താം എന്നതിന് ഉദാഹരണമാണ് റൈറ്റ് തിങ്കേഴ്‌സ് എന്ന് ഫേസ്‌ബുക്ക് കൂട്ടായ്മ. ഫേസ്‌ബുക്ക് ഗ്രൂപ്പുകളിൽ മലയാളത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടായ്മ കൂടിയാണ് ഈ ഫേസ്ുക്ക് ഗ്രൂപ്പ്. ഒന്നര് ലക്ഷത്തോളം പേർ അംഗങ്ങളായ ഈ ഫേസ്‌ബുക്ക് വിവിധ കാരണങ്ങൾ കൊണ്ടാണ് മറുനാടൻ മലയാളിയുടെ സോഷ്യൽ മീഡിയ വിഭാഗത്തിലെ അവാർഡ് ലിസ്റ്റിൽ ഉൾപ്പെട്ടത്.
റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിന് പുറമേ ഫ്രീ തിങ്കേഴ്‌സ്, കൃഷി ഭൂമി എന്നീ ഗ്രൂപ്പുകളും, മാദ്ധ്യമപ്രവർത്തക വി പി റെജീന, കേരള വർമ്മ കേളേജിലെ അദ്ധ്യാപിക ദീപാ നിശാന്ത് എന്നിവരാണ് മറുനാടൻ അവാർഡിന്റെ ഫൈനൽ ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുന്നത്. മലയാളിയുടെ സാമൂഹിക ജീവിതത്തിന്റെ ഭാഗമാണ് സോഷ്യൽ മീഡിയ എങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്ന വ്യക്തികളെയോ ഗ്രൂപ്പുകളെയോ ഇതുവരെ ആരും ആദരിക്കുന്നത് കുറവാണ്. അതുകൊണ്ട് തന്നെയാണ് ഈ വിഭാഗത്തിൽ പുരസ്‌കാരം ഏർപ്പെടുത്തി മറുനാടൻ ഇടപെടൽ നടത്തുന്നത്. മറുനാടൻ പുരസ്‌ക്കാരത്തിനുള്ള വോട്ടിങ് ആരംഭിച്ചപ്പോൾ ഈ വിഭാഗത്തിലും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഫേസ്‌ബുക്ക് ഗ്രൂപ്പുകൾക്കും വ്യക്തികൾക്കുമായി മികച്ച വോട്ടുകൾ ലഭിച്ചിട്ടുണ്ട്.
ഫേസ്‌ബുക്കിൽ ഫ്രീതിങ്കേഴ്‌സ് എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിനെ പോലെ തന്നെയുള്ള സംവാദ വേദിയാണ് റൈറ്റ് തിങ്കേഴ്‌സ്. ഒരു പൊതു പ്ലാറ്റ്‌ഫോം എന്ന നിലയിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പ് ഏതെങ്കിലും സംഘടനയെയോ വിഭാഗത്തെയോ ഗ്രൂപ്പ് പ്രതിനിധീകരിക്കുന്നില്ല. ജാതി , മത , രാഷ്ട്രീയതിന്ന്! അതീതമായി ആർക്കും അംഗത്വം നേടുവാനും അവരുടെ വീക്ഷണങ്ങൾ മാന്യമായ ഭാഷയിൽ പങ്കുവെക്കാനും കഴിയുന്ന ഒരിടമാണ് റൈറ്റ് തിങ്കേഴ്‌സ്. പൊതു അഭിപ്രായ സ്വരൂപണം പോലെ തന്നെ മെമ്പർമാർക്ക് അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള വേദി എന്ന നിലയിലും ഈ ഗ്രൂപ്പ് പ്രവർത്തിച്ചു വരുന്നു.
2010ൽ ആരംഭിച്ച റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പാണ് ഏറ്റവും കൂടുതൽ പ്രവാസി മലയാളികൾ അംഗങ്ങളായ ഫേസ്‌ബുക്ക് ഗ്രൂപ്പ്. നാലുവർഷംമുമ്പ് രൂപവത്കരിച്ച റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പ് രാഷ്ട്രീയം, മതം, ശാസ്ത്രം തുടങ്ങി വിഷയങ്ങളിൽ സജീവമായ ചർച്ചനടത്താറുണ്ട്. പ്രവാസികളെ ബാധിക്കുന്ന വിഷയങ്ങൾ മാദ്ധ്യമശ്രദ്ധയിൽ കൊണ്ടുവരാനും ഈ ഫേസ്‌ബുക്ക് ഗ്രൂപ്പിന് സാധിച്ചതായി ഗ്രൂപ്പിൽ സജീവ ഇടപെടൽ നടത്തുന്നവർ മറുനാടൻ മലയാളിയോട് പറഞ്ഞു.
ഓൺലൈൻ എഴുത്തുകാരുടെ ഇടമായും മറ്റുള്ളവർക്ക് കാരുണ്യം ചൊരിയുന്ന ഗ്രൂപ്പായും പ്രവർത്തിക്കുന്ന റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിന് നിരവധി പേരുടെ കണ്ണീരൊപ്പാനും സാധിച്ചിട്ടുണ്ട്. വർഷം തോറും അംഗങ്ങളെ കണ്ട് പരിചയം പുതുക്കുന്ന വിധത്തിൽ സംഗമം സംഘടിപ്പിക്കാനും റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിന് സാധിച്ചിട്ടുണ്ട്. പാവപ്പെട്ടവർക്ക് സാഹായം എത്തിക്കാൻ കൂട്ടായ പരിശ്രമത്തിലൂടെ സാധിച്ചു എന്നത് തന്നെയാണ് ഈ ഫേസ്‌ബുക്ക് ഗ്രൂപ്പിേനെ വ്യത്യസ്തരാക്കുന്നത്.
വീടും ചികിത്സയും ഉൾപ്പടെ 26 ലക്ഷം രൂപയിലേറെ തുകയുടെ കാരുണ്യപ്രവർത്തനം നടത്താനും ഈ ഗ്രൂപ്പിന് സാധിച്ചിട്ടുണ്ട്. ഗൾഫ് നാടുകളിൽ ഒറ്റപ്പെട്ടുപോയവർക്ക് സഹായം എത്തിക്കാനും വിവിധ രാജ്യങ്ങളിൽ പ്രവർത്തനമുള്ള ഈ കൂട്ടായ്മക്ക് സാധിച്ചിട്ടുണ്ട്. പ്രവാസി സംഘടനകൾ പ്രവർത്തിക്കുന്നത് പോലെയാണ് സൈബർ ലോകത്ത് റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പ് പ്രവർത്തിക്കുന്നതെന്നും ഗ്രൂപ്പിന്റെ അഡ്‌മിന്മാരിൽ ഒരാൾ മറുനാടനോട് വ്യക്തമാക്കി. വർഷം തോറും ഇന്ത്യയ്ക്ക് അകത്തും പുറത്തും റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിന്റെ കീഴിൽ സംഗമങ്ങൾ നടത്തിയിട്ടുണ്ട്. കാരുണ്യപ്രവർത്തനം നടത്തുന്ന കാര്യങ്ങൾ പരിഗണിച്ചും പൊതു ചർച്ചാവേദി എന്ന നിലയിലുമാണ് ഈ ഫേസ്‌ബുക്ക് ഗ്രൂപ്പ് മറുനാടന്റെ അവാർഡ് പട്ടികയിൽ ഇടംപിടിച്ചത്. ഈ ഗ്രൂപ്പിനെ അനുകൂലിക്കുന്നെങ്കിൽ നിങ്ങൾക്കും വോട്ട് രേഖപ്പെടുത്താവുന്നതാണ്.
ഈമാസം 31 വരെ സോഷ്യൽ മീഡിയ വിഭാഗത്തിലെ ഫൈനൽ ലിസ്റ്റിലേക്ക് വോട്ടു രേഖപ്പെടുത്താം. ജനുവരി നാലിനാണ് അവാർഡ് ജേതാക്കളെ പ്രഖ്യാപിക്കുന്നത്. വായനക്കാരുടെ വോട്ടിന്റെയും വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാകും പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിക്കുന്നത്. സോഷ്യൽ മീഡിയ വിഭാഗത്തിൽ അടക്കം പത്ത് വിഭാഗങ്ങളിലായാണ് മറുനാടൻ പുരസ്‌ക്കാരങ്ങൾ നൽകുന്നത്.
ഈ വാർത്തയോടൊപ്പം കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ശേഷം റൈറ്റ് തിങ്കേഴ്‌സിനായി വോട്ട് ചെയ്യാം. കൂടാതെ മറ്റ് വിഭാഗങ്ങളിലെയും ഓരോരുത്തർക്ക് വീതം ക്ലിക്ക് ചെയ്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ചെയ്യുക. നിങ്ങളുടെ കമ്പ്യൂട്ടറിൽ ജിമെയിൽ അക്കൗണ്ട് ലോഗിൻ ചെയ്തിട്ടുണ്ടെങ്കിൽ ഓട്ടോമാറ്റിക്ക് ആയി നിങ്ങൾക്ക് വോട്ട് രേഖപ്പെടുത്താം. അല്ലെങ്കിൽ ഏതെങ്കിലും ഒരു ഇ മെയിൽ അക്കൗണ്ട് ലോഗിൻ ചെയ്ത ശേഷം മാത്രമേ വോട്ട് രേഖപ്പെടുത്താനാകു. ഒരു ഇമെയിലിന് ഒരു വോട്ട് വച്ചാണ്. നിങ്ങൾ ഒരു ഇമെയിൽ വഴി വോട്ട് രേഖപ്പെടുത്തി കഴിഞ്ഞാൽ ആ ഇമെയിൽ ഉപയോഗിച്ച് വീണ്ടും വോട്ട് ചെയ്യാൻ സാധിക്കില്ല. ഒരാൾ തന്നെ നിരവധി തവണ വോട്ട് ചെയ്യുന്നത് ഒഴിവാക്കാൻ ആണിത്.