- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനംതിട്ടയിൽ 5ൽ നാലിലും മുന്നിലെത്തും; കൊല്ലത്ത് 11ൽ ഏഴും തിരുവനന്തപുരത്തെ 14ൽ ഒമ്പതും ഇടതിന്; കോന്നിയിൽ കെ സുരേന്ദ്രൻ മൂന്നാമത്; മന്ത്രി മേഴ്സിക്കുട്ടിയമ്മ പിന്നിൽ; നേമത്ത് ഫോട്ടോ ഫിനീഷിൽ കുമ്മനം രാജശേഖരൻ; 140 മണ്ഡലങ്ങളിലെയും സർവേഫലം പുറത്തുവിടുമ്പോൾ എൽ.ഡി.എഫ് 83, യു.ഡി.എഫ് 55, എൻ.ഡി.എ-1, ട്വന്റി 20-1; ഭരണത്തുടർച്ചയുമായി ചരിത്രം കുറിക്കാൻ പിണറായി
തിരുവനന്തപുരം: മറുനാടൻ മലയാളിയും പാലാ സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനും സംയുക്തമായി സംഘടിപ്പിച്ച പ്രീ പോൾ ഇലക്ഷൻ സർവേയുടെ, 140 മണ്ഡലങ്ങളുടെയും ഫലം പുറത്തുവിടുമ്പോൾ ഭരണത്തുടർച്ച ഉറപ്പിച്ച് പിണറായി സർക്കാർ. 83 സീറ്റ് നേടി ഇടതുമുന്നണി ബഹുദൂരം മുന്നിലെത്തുമ്പോൾ, യു.ഡി.എഫിന് വെറും 55 സീറ്റുകൾ മാത്രമാണ് സർവേ പ്രവചിക്കുന്നത്. നേമത്ത് കുമ്മനം രാജശേഖരനിലൂടെ ബിജെപി താമര വീണ്ടും വിരിയും. ഇത് കൂടാതെ തിരുവനന്തപുരം മണ്ഡലത്തിലും മഞ്ചേശ്വരത്തും ഫോട്ടോ ഫിനീഷിൽ ബിജെപി പ്രതീക്ഷ വെക്കുന്നു. പുതുരാഷ്ട്രീയ രൂപമായ ട്വിന്റി 20 കുന്നത്തുനാട്ടിൽ ജയിച്ച് നിയമസഭയിൽ അക്കൗണ്ട് തുറക്കുമെന്ന പ്രത്യേകതയും മറുനാടൻ സർവേയിൽ ദൃശ്യമായി.
മറുനാടൻ സർവേയുടെ അന്തിമ ചിത്രം ഇങ്ങനെയാണ്.
എൽ.ഡി.എഫ്-83.
യു.ഡി.എഫ്-55.
എൻ.ഡി.എ-1.
ട്വന്റി 20-1.
അവസാനഘട്ടത്തിൽ മറുനാടൻ സർവേ പരിശോധിച്ച പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ മൂന്ന് ജില്ലകളിലും ഇടത് മുന്നേറ്റമാണ് കണ്ടത്. പത്തനംതിട്ടയിൽ ഒരു സീറ്റും, കൊല്ലത്ത് അഞ്ച് സീറ്റും, തിരുവനന്തപുരത്ത് നാലു സീറ്റുമാണ് യു.ഡി.എഫിന് നേടാനായത്. ജില്ലാ അടിസ്ഥാനത്തിൽ നോക്കുമ്പോൾ മലപ്പുറം, എറണാകുളം ജില്ലകൾ മാത്രമാണ് യു.ഡി.എഫിനെ തുണച്ചത്. മുസ്ലിം ലീഗ് തങ്ങളുടെ പരമ്പരാഗത കോട്ടകളിൽ നിഷ്പ്രയാസം ജയിച്ച് കയറുമ്പോൾ, കോൺഗ്രസ് പിറകോട്ട് അടിക്കുന്ന കാഴ്‌ച്ചയാണ് പൊതുവെ പ്രകടമായത്. ജോസ് കെ മാണിയുടെയും എൽ.ജെ.ഡിയുടെയും മുന്നണി മാറ്റം യു.ഡി.എഫിനെ ബാധിച്ചുവെന്ന സൂചനയാണ് സർവേയിൽ വ്യക്തമാകുന്നത്.
കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലെ 32 മണ്ഡലങ്ങളിൽ നടത്തിയ ഒന്നാംഘട്ട സർവേയിൽ എൽ.ഡി.എഫിന് 24 സീറ്റുകളും, യു.ഡി.എഫിന് 8 സീറ്റുകളുമാണ് പ്രവചിക്കപ്പെട്ടത്. മലപ്പുറം, പാലക്കാട്, തൃശൂർ എന്നീ മൂന്നു ജില്ലകളിലെ 41 മണ്ഡലങ്ങളിൽ നടത്തിയ രണ്ടാംഘട്ട സർവേയിൽ, എൽ.ഡി.എഫിന് 21 സീറ്റുകളും യു.ഡി.എഫിന് 20 സീറ്റുകളുമാണ് ലഭിച്ചത്. മൂന്നാംഘട്ടത്തിൽ 18 സീറ്റുകളുമായി ഇരുമുന്നണികളും ഒപ്പം എത്തിയപ്പോൾ, കുന്നത്തുനാട്ടിൽ ട്വന്റി 20യും ഒന്നാമതെത്തി. അവസാനഘട്ടത്തിൽ പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലെ മുപ്പത് സീറ്റുകളുടെ ഫലമാണ് പുറത്തുവിട്ടത്. ഇതിൽ എൽ.ഡി.എഫ് 20 സീറ്റും, യു.ഡി.എഫ് 9 സീറ്റും, എൻ.ഡി.എ ഒരു സീറ്റുമാണ് നേടിയത്.
കിറ്റും പിണറായിയുടെ ഇമേജും വോട്ടാകുന്നു
എൽ.ഡി.എഫിനെ മികച്ച വിജയത്തിലേക്ക് നയിച്ച ഏറ്റവും പ്രധാനപ്പെട്ട ഘടകം മുഖ്യമന്ത്രി പിണറായി വിജയന്റെ ഇമേജ് തന്നെയാണെന്ന് മറുനാടൻ സർവേയും അടിവരയിടുന്നു. സർവേയിൽ പങ്കെടുത്ത 51 ശതമാനംപേരും പിണറായി വിജയൻ മുഖ്യമന്ത്രയായി കാണാൻ ആഗ്രഹിക്കുന്നു. ഉമ്മൻ ചാണ്ടിക്ക് 28 ശതമാനവും, രമേശ് ചെന്നിത്തലക്ക് വെറും 12 ശതമാനവുമാണ് ജനപ്രീതിയുള്ളത്. ഇ ശ്രീധരൻ മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നവർ 14 ശതമാനമാണ്. അതുപോലെ കിറ്റും, പെൻഷനുകളും അടക്കമുള്ള സംസ്ഥാന സർക്കാറിന്റെ ക്ഷേമ പ്രവർത്തനങ്ങൾ വലിയ സ്വാധീനമാണ് അടിസ്ഥാന വർഗത്തിൽ ചെലുത്തുന്നത്. സ്വർണ്ണക്കടത്തും പിൻവാതിൽ നിയമനവുമൊക്കെയായി നിരവധി ആരോപണങ്ങൾ സർക്കാർ നേരിട്ടിട്ടും അതിനെയെല്ലാം അതിജീവിക്കാൻ കഴിയുന്നത് ഈ വെൽഫയർ പൊളിറ്റിക്സ് കൊണ്ടാണെന്ന്, സർവേയുടെ അനുബന്ധ ചോദ്യങ്ങൾക്ക്, ജനം നൽകിയ മറുപടി വ്യക്തമാകുന്നു.പിണറായി വിജയന്റെ ഭരണം തുടരണമെന്ന് ആഗ്രഹിക്കുന്നവർ 53 ശതമാനമാണ്.
ശബരിമല വിഷയം സജീവമായി നിലനിൽക്കുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കത്തക്ക കീ ഫാക്ടറായി അത് ഉയർന്നു വന്നിട്ടില്ല. അതുപോലെ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സിപിഎം നടത്തിയ ഇടപെടലുകൾ മുസ്ലിം ന്യൂനപക്ഷങ്ങളുടെ വോട്ട് ഇടതിനോട് അടുപ്പിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് മത്സരിക്കാത്ത ഇടങ്ങളിൽ ആ വോട്ട് ഇടതുപക്ഷത്തേക്കാണ് പോകുന്നത്. ആത്യന്തികമായി ഇതിന്റെ ക്ഷീണം സംഭവിക്കുന്നത് കോൺഗ്രസിന് തന്നെയാണ്.
ജില്ലാ അവലോകനം- പത്തനംതിട്ട
അഞ്ചിൽ നാലും ഇടത്തോട്ട്
ആകെ സീറ്റ്- 5. എൽ.ഡി.എഫ്-4, യു.ഡി.എഫ്-1
എൽ.ഡി.എഫ്- തിരുവല്ല, അടൂർ, ആറന്മ്മുള, കോന്നി
യു.ഡി.എഫ്- റാന്നി ( ബലാബലം)
മറുനാടൻ മലയാളി പ്രീപോൾ ഇലക്ഷൻ സർവേയിൽ പത്തനംതിട്ട ജില്ലയിലും ഇടത് തരംഗം. അഞ്ചിൽ നാല് മണ്ഡലങ്ങളും മുന്നിലെത്തുന്ന എൽ.ഡി.എഫ് സിറ്റിങ്ങ് സീറ്റായ റാന്നിയിൽ മാത്രമാണ് നേരിയ വോട്ടിന് പിന്നിൽ നിൽക്കുന്നത്. രാജു എബ്രഹാം ഇത്തവണ മത്സരിക്കാൻ ഇല്ലാത്തത് ഇടതിന്റെ സാധ്യതകളെ ഇവിടെ ബാധിക്കുന്നുണ്ട്. സർവേ സൂചകങ്ങൾ അനുസരിച്ച് യു.ഡി.എഫിലെ റിങ്കു ചെറിയാൻ ഇവിടെ 2 ശതമാനം വോട്ടിന് മുന്നിലാണ്്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ മത്സരിക്കുന്ന കോന്നിയിൽ ത്രികോണ പ്രതീതി ഉയരുന്നുണ്ടെങ്കിലും ജയ സാധ്യത ഇടതിനാണെന്ന് സർവേ സൂചകങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഇവിടെ യു.ഡി.എഫാണ് രണ്ടാമത് എത്തുന്നത്. തിരുവല്ലയിൽ മാത്യു ടി തോമസും, ആറന്മ്മുളയിൽ വീണാജോർജും, മോശമല്ലാത്ത ഭൂരിപക്ഷത്തിന് ജയിക്കാൻ സാധ്യതയുണ്ട്. ആറന്മുളയിൽ ബിജെപി വൻ തോതിൽ വോട്ട് ഉയർത്തുന്നുണ്ട്.
തിരുവല്ലയിൽ മാത്യു ടി തോമസ് തന്നെ
എൽ.ഡി.എഫ്- 47
യു.ഡി.എഫ്- 37
എൻ.ഡി.എ- 13
മറ്റുള്ളവർ/ 'നോട്ട- 3
അടൂർ എൽ.ഡി.എഫ് നിലനിർത്തുന്നു
എൽ.ഡി.എഫ്- 47
യു.ഡി.എഫ്- 37
എൻ.ഡി.എ- 10
മറ്റുള്ളവർ/നോട്ട- 6
റാന്നിയിൽ യു.ഡി.എഫിന് നേരിയ മേൽക്കൈ
യു.ഡി.എഫ്- 42
എൽ.ഡി.എഫ്- 40
എൻ.ഡി.എ- 13
മറ്റുള്ളവർ/ നോട്ട- 5
കോന്നി ഇടതിനൊപ്പം; കെ സുരേന്ദ്രൻ മൂന്നാമത്
എൽ.ഡി.എഫ്- 38
യു.ഡി.എഫ്- 31
എൻ.ഡി.എ- 29
മറ്റുള്ളവർ/നോട്ട- 2
ആറന്മ്മുളയും ഇടതിന്
എൽ.ഡി.എഫ്- 35
യു.ഡി.എഫ്- 31
എൻ.ഡി.എ- 30
മറ്റുള്ളവർ/ നോട്ട- 4
ജില്ലാ അവലോകനം- കൊല്ലം
കാറ്റുമാറാതെ കൊല്ലവും; ഇടതിന് 7 സീറ്റ്
ആകെ സീറ്റ്-11. എൽ.ഡി.എഫ്-7, യു.ഡി.എഫ്-4
യു.ഡി.എഫ്- ചവറ, കുണ്ടറ ( ബലാബലം), കൊല്ലം, കരുനാഗപ്പള്ളി
എൽ.ഡി.എഫ്- കൊട്ടാരക്കര, പുനലൂർ, പത്തനാപുരം ( ബലാബലം) ചടയമംഗലം, കുന്നത്തൂർ, ചാത്തന്നൂർ, ഇരവിപുരം.
ഇടതുപക്ഷത്തിന്റെ പരമ്പരാഗത ശക്തികേന്ദ്രങ്ങൾ ഉൾപ്പെടുന്ന കൊല്ലം ജില്ലയിൽ ഇത്തവണയും യുഡിഎഫ് നില മെച്ചപ്പെടുത്തുമെന്നാണ് മറുനാടൻ സർവേ റിപ്പോർട്ട് പറയുന്നത്. കുണ്ടറിയിൽ മന്ത്രി മേഴ്സിക്കുട്ടിയമ്മ, യു.ഡി.എഫ് സ്ഥാനാർത്ഥി പി സി വിഷ്ണുനാഥിന് പിറകിലാണ്. കരുനാഗപ്പള്ളിയിൽ യൂത്ത് കോൺഗ്രസ് നേതാവ് സി ആർ മഹേഷ് മണ്ഡലം വലത്തോട്ട് അടുപ്പിക്കാൻ സാധ്യതയുണ്ടെന്നും സർവേ വ്യക്തമാക്കുന്നു. കൊല്ലത്ത് ബിന്ദുകൃഷ്ണ മുകേഷിനെ അട്ടിമറിക്കുമെന്നതാണ് ജില്ലയിലെ വലിയ നേട്ടം. ചവറയാണ് യു.ഡി.ഫിന് സാധ്യതയുള്ള മറ്റൊരു മണ്ഡലം. ഇവിടെ ഷിബു ബേബി ജോൺ, വ്യക്തമായ ഭൂരിപക്ഷത്തിന് മുന്നിലാണ്. അതുപോലെ ഈസി വാക്കോവർപോലെ ഗണേശ് കുമാർ ജയിക്കാറുള്ള പത്താനപുരത്ത്, ഇത്തവണ അതിശക്തമായ മത്സരമാണ് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല കാഴ്‌ച്ചവെക്കുന്നത്. വെറും രണ്ട് ശതമാനം വോട്ടിനാണ് ഇവിടെ ഗണേശ് മുന്നിൽ നിൽക്കുന്നത്. മണ്ഡലം ഏത് സമയവും മറിയാമെന്ന് ചുരുക്കം. കൊട്ടാരക്കരയിൽ കെ എൻ ബാലഗോപാലും മറ്റ് പ്രമുഖ ഇടത് സ്ഥാനാർത്ഥികൾക്കും സുരക്ഷിതമായ ലീഡ് ഉണ്ടെന്ന് സർവേ ഫലങ്ങൾ വ്യക്തമാക്കുന്നു.
പുനലൂരിൽ ഇടത് തന്നെ
എൽ.ഡി.എഫ്- 45
യു.ഡി.എഫ്- 35
എൻ.ഡി.എ-18
മറ്റുള്ളവർ/നോട്ട- 2
ചവറയിൽ ഷിബു ബേബി ജോൺ
യു.ഡി.എഫ്- 46
എൽ.ഡി.എഫ് -40
എൻ.ഡി.എ- 12
മറ്റുള്ളവർ/ നോട്ട-2
കൊട്ടാരക്കരയിൽ എൽ.ഡി.എഫ്
എൽ.ഡി.എഫ്- 45
യു.ഡി.എഫ്- 30
എൻ.ഡി.എ- 18
മറ്റുള്ളവർ/നോട്ട- 7
കുണ്ടറയിൽ മന്ത്രി മേഴ്സിക്കുട്ടിയമ്മ പിന്നിൽ
യു.ഡി.എഫ് -44
എൽ.ഡി.എഫ് -42
എൻ.ഡി.എ-12
മറ്റുള്ളവർ/ നോട്ട-2
ചടയമംഗലം ഇടതിന് തന്നെ
എൽ.ഡി.എഫ്-49
യു.ഡി.എഫ്- 41
എൻ.ഡി.എ- 8
മറ്റുള്ളവർ/ നോട്ട-2
കൊല്ലത്ത് ബിന്ദു കൃഷ്ണ അട്ടിമറിക്കും
യു.ഡി.എഫ്- 40
എൽ.ഡി.എഫ്-39
എൻ.ഡി.എ -13
മറ്റുള്ളവർ/ നോട്ട- 8
പത്തനാപുരത്ത് ഗണേശ് നേരിയ വോട്ടിന് മുന്നിൽ
എൽ.ഡി.എഫ്-42
യു.ഡി.എഫ്- 40
എൻ.ഡി.എ- 17
മറ്റുള്ളവർ/ നോട്ട- 1
കുന്നത്തൂർ ഇടതിന് തന്നെ
എൽ.ഡി.എഫ്- 41
യു.ഡി.എഫ്- 39
എൻ.ഡി.എ- 18
മറ്റുള്ളവർ/നോട്ട- 2
കരുനാഗപ്പള്ളിയിൽ അട്ടിമറി; യു.ഡി.എഫ് മുന്നിൽ
യു.ഡി.എഫ് - 42
എൽ.ഡി.എഫ് -39
എൻ.ഡി.എ-15
മറ്റുള്ളവർ/ നോട്ട-4
ഇരവിപുരം ഇടതിന്
എൽ.ഡി.എഫ്- 45
യു.ഡി.എഫ്- 39
എൻ.ഡി.എ- 15
മറ്റുള്ളവർ/നോട്ട-1
ചാത്തന്നൂരിലും എൽ.ഡി.എഫ്
എൽ.ഡി.എഫ്-36
യു.ഡി.എഫ്- 28
എൻ.ഡി.എ-30
മറ്റുള്ളവർ/നോട്ട-6
ജില്ലാ അവലോകനം- തിരുവനന്തപുരം
14ൽ ഒമ്പത് ഇടതിന്; എൻ.ഡി.എക്ക് 1
ആകെ സീറ്റ്- 14. എൽ.ഡി.എഫ്- 9, യു.ഡി.എഫ്-4, എൻ.ഡി.എ-1
എൽ.ഡി.എഫ്- ചിറയിൽകീഴ്, ആറ്റിങ്ങൽ, വാമനപുരം, കാട്ടാക്കട, വട്ടിയൂർക്കാവ്, കഴക്കൂട്ടം, നെയ്യാറ്റിൻകര, പാറശ്ശാല, തിരുവനന്തപുരം
യു.ഡി.എഫ്- അരുവിക്കര, നെടുമങ്ങാട് (ബാലാബലം), വർക്കല (ബലാബലം), കോവളം
എൻ.ഡി.എ- നേമം (ബലാബലം)
സംസ്ഥാന വ്യാപകമായി അലയടിക്കുന്ന ഇടതു മുന്നേറ്റം മറുനാടൻ സർവേയിൽ തിരുവനന്തപുരത്തും പ്രകടമാണ്. എൽ.ഡി.എഫിന് 9 സീറ്റുകളും യു.ഡി.എഫിന് 4 സീറ്റുകളും, എൻ.ഡി.എക്ക് ഒരു സീറ്റുമാണ് സർവേ പ്രവചിക്കുന്നത്. ഇതിൽ എൻ.ഡി.എ മുന്നിട്ട് നിൽക്കുന്നത് അവരുടെ സിറ്റിങ് സീറ്റായ നേമത്താണ്. യു.ഡി.എഫിലെ കെ മുരളീധരൻ രണ്ടാം സ്ഥാനത്തും ശിവൻകുട്ടി മൂന്നാം സ്ഥാനത്തുമാണ്. ഇതെല്ലാം നേരിയ വ്യത്യാസത്തിനാണ് എന്നതിനാൽ തന്നെ പ്രവചനം അസാധ്യമാകുകയാണ്. തിരുവനന്തപുരമാണ് ശക്തമായ ത്രികോണ മത്സരം നടക്കുന്ന മറ്റൊരു മണ്ഡലം. ഇവിടെ എൽഡിഎഫ് വിജയിക്കുമെന്നാണ് സർവേ സൂചിപ്പിക്കുന്നത്. എൻഡിഎയിലെ കൃഷ്ണകുാർ രണ്ടാം സ്ഥാനത്ത് എത്തുമ്പോൾ സിറ്റിങ്ങ് എം എൽ എയായ കോൺഗ്രസ് നേതാവ് വി എസ് ശിവകുമാർ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയാണ്.
അതുപോലെ കാട്ടക്കടയിൽ ബിജെപി നേതാവ് കൃഷ്ണദാസും, കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രനും എൽ.ഡി.എഫിന് പിന്നിൽ രണ്ടാമത് എത്തുകയാണ്. വർക്കലയിലും നെടുമങ്ങാട്ടുമാണ് യു.ഡി.എഫ് ഗംഭീര പ്രകടനം കാഴ്ചവെക്കുന്നത്. ഇവിടെ എൽ.ഡി.എഫിനേക്കാൾ നേരിയ ഭൂരിപക്ഷം യു.ഡി.എഫിനാണ്. ഇടതിന്റെ പരമ്പരാഗത ശക്തികേന്ദ്രങ്ങളിൽ ഇത്തവണയും മാറ്റം ഉണ്ടാകാൻ ഇടയില്ല എന്ന് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു.
അരുവിക്കരയിൽ വീണ്ടും ശബരീനാഥ്
യു.ഡി.എഫ്- 44
എൽ.ഡി.എഫ്-40
എൻ.ഡി.എ-12
മറ്റുള്ളവർ-4
ആറ്റിങ്ങൽ ഇടത്തോട്ട് തന്നെ
എൽ.ഡി.എഫ്- 41
യു.ഡി.എഫ്- 34
എൻ.ഡി.എ-23
മറ്റുള്ളവർ/നോട്ട- 2
വാമനപുരത്ത് ഡി. കെ മുരളി തന്നെ
എൽ.ഡി.എഫ്-45
യു.ഡി.എഫ്- 38
എൻ.ഡി.എ-15
മറ്റുള്ളവർ/നോട്ട- 2
നെടുമങ്ങാട് അട്ടിമറി; യു.ഡി.എഫിന് നേരിയ മുൻതൂക്കം
യു.ഡി.എഫ്-39
എൽ.ഡി.എഫ്- 38
എൻ.ഡി.എ-21
മറ്റുള്ളവർ/ നോട്ട -2
ചിറയിൽകീഴ് ഇടതിന്
എൽ.ഡി.എഫ്-42
യു.ഡി.എഫ്- 36
എൻ.ഡി.എ-15
മറ്റുള്ളവർ/നോട്ട-7
വർക്കലയിൽ യു.ഡി.എഫിന് മുൻതൂക്കം
യു.ഡി.എഫ്-35
എൽ.ഡി.എഫ്- 34
എൻ.ഡി.എ-25
മറ്റുള്ളവർ/ നോട്ട-6
കോവളത്ത് യുഡിഎഫ്
യു.ഡി.എഫ്-40
എൽ.ഡി.എഫ്- 38
എൻ.ഡി.എ-21
മറ്റുള്ളവർന നോട്ട- 4
കാട്ടാക്കടയിൽ ഇടത്; എൻ.ഡി.എ രണ്ടാമത്
എൽ.ഡി.എഫ്- 36
എൻ.ഡി.എ- 31
യു.ഡി.എഫ്- 30
മറ്റുള്ളവർന നോട്ട- 3
വട്ടിയൂർക്കാവിൽ വീണ്ടും വി കെ പ്രശാന്ത്
എൽ.ഡി.എഫ്- 37
യു.ഡി.എഫ്- 31
എൻ.ഡി.എ- 30
മറ്റുള്ളവർ- 2
കഴക്കൂട്ടത്ത് കടകംപള്ളി; എൻ.ഡി.എ രണ്ടാമത്
എൽ.ഡി.എഫ്- 37
എൻ.ഡി.എ- 33
യു.ഡി.എഫ്-27
മറ്റുള്ളവർ / നോട്ട-3
തിരുവനന്തപുരത്ത് അട്ടിമറി, എൽഡിഎഫ്
എൽ.ഡി.എഫ്- 34
എൻ.ഡി.എ- 33
യു.ഡി.എഫ്- 31
മറ്റുള്ളവർ/നോട്ട- 2
നേമത്ത് ഫോട്ടോഫിനീഷിൽ കുമ്മനം
എൻ.ഡി.എ - 34
യു.ഡി.എഫ് - 33
എൽ.ഡി.എഫ് - 30
മറ്റുള്ളവർ/നോട്ട- 3
നെയ്യാറ്റിൻകരയിൽ എൽ.ഡി.എഫ്
എൽ.ഡി.എഫ്- 43
യു.ഡി.എഫ്- 35
എൻ.ഡി.എ- 20
മറ്റുള്ളവർ/ നോട്ട-2
പാറശ്ശാല ഇടതിന്
എൽ.ഡി.എഫ്- 39
യു.ഡി.എഫ്- 37
എൻ.ഡി.എ-21
മറ്റുള്ളവർ/ നോട്ട-3