- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടതുമുന്നണിക്കു ലഭിക്കുമെന്നു മറുനാടൻ സർവെയിൽ പറഞ്ഞ 79 സീറ്റുകളിൽ 73ലും വിജയിച്ചു; നഷ്ടമായത് ഇരിക്കൂറും കുറ്റ്യാടിയും മണ്ണാർക്കാടും പെരുമ്പാവൂരും ചങ്ങനാശേരിയും കോവളവും മാത്രം
തിരുവനന്തപുരം: മറുനാടൻ മലയാളി നടത്തിയ അഭിപ്രായ സർവെയിൽ ഇടതുമുന്നണിക്കു ലഭിക്കുമെന്നു കണക്കുകൂട്ടിയിരുന്ന 79 സീറ്റിൽ 73ലും എൽഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചു. ഇരിക്കൂറും കുറ്റ്യാടിയും മണ്ണാർക്കാടും പെരുമ്പാവൂരും ചങ്ങനാശേരിയും കോവളവുമാണ് സർവെയിൽ കണക്കുകൂട്ടിയിട്ടും ഇടതു മുന്നണിക്കു ലഭിക്കാത്ത സീറ്റുകൾ. യങ്ങ് മീഡിയ കോഴിക്കോടുമായി ചേർന്നു മറുനാടൻ മലയാളി തെരഞ്ഞെടുപ്പ് അഭിപ്രായ സർവേയുടെ അവസാനഘട്ടത്തിൽ പുറത്തുവന്നത് ഭരണമാറ്റത്തിന്റെ വ്യക്തമായ സൂചനകൾ തന്നെയായിരുന്നു. കേരളത്തിൽ ആകെയുള്ള 140 സീറ്റുകളിൽ 79എണ്ണം ഇടതുമുന്നണിക്കും, 57 സീറ്റുകൾ ഐക്യജനാധിപത്യമുന്നണിക്കും ലഭിക്കുമ്പോൾ 4സീറ്റുകൾനേടി എൻ.ഡി.എ ഇരുമുന്നണികളെയും ഞെട്ടിക്കുമെന്നുമായിരുന്നു പ്രവചനം. അവസാനഘട്ട സർവേ നടന്ന പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ 30 സീറ്റുകളിൽ വ്യക്തമായ ഇടതുതരംഗമാണ് പ്രവചിച്ചത്. ഇവിടെ എൽ.ഡി.എഫ് 23സീറ്റു നേടുമ്പോൾ യു.ഡി.എഫ് വെറും അഞ്ച് സീറ്റിൽ ഒതുങ്ങുമെന്നായിരുന്നു പ്രവചനം. ഫലം വന്നപ്പോൾ ഇടതുമുന്നണി 24 സീറ്റു നേടി
തിരുവനന്തപുരം: മറുനാടൻ മലയാളി നടത്തിയ അഭിപ്രായ സർവെയിൽ ഇടതുമുന്നണിക്കു ലഭിക്കുമെന്നു കണക്കുകൂട്ടിയിരുന്ന 79 സീറ്റിൽ 73ലും എൽഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചു. ഇരിക്കൂറും കുറ്റ്യാടിയും മണ്ണാർക്കാടും പെരുമ്പാവൂരും ചങ്ങനാശേരിയും കോവളവുമാണ് സർവെയിൽ കണക്കുകൂട്ടിയിട്ടും ഇടതു മുന്നണിക്കു ലഭിക്കാത്ത സീറ്റുകൾ.
യങ്ങ് മീഡിയ കോഴിക്കോടുമായി ചേർന്നു മറുനാടൻ മലയാളി തെരഞ്ഞെടുപ്പ് അഭിപ്രായ സർവേയുടെ അവസാനഘട്ടത്തിൽ പുറത്തുവന്നത് ഭരണമാറ്റത്തിന്റെ വ്യക്തമായ സൂചനകൾ തന്നെയായിരുന്നു. കേരളത്തിൽ ആകെയുള്ള 140 സീറ്റുകളിൽ 79എണ്ണം ഇടതുമുന്നണിക്കും, 57 സീറ്റുകൾ ഐക്യജനാധിപത്യമുന്നണിക്കും ലഭിക്കുമ്പോൾ 4സീറ്റുകൾനേടി എൻ.ഡി.എ ഇരുമുന്നണികളെയും ഞെട്ടിക്കുമെന്നുമായിരുന്നു പ്രവചനം.
അവസാനഘട്ട സർവേ നടന്ന പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ 30 സീറ്റുകളിൽ വ്യക്തമായ ഇടതുതരംഗമാണ് പ്രവചിച്ചത്. ഇവിടെ എൽ.ഡി.എഫ് 23സീറ്റു നേടുമ്പോൾ യു.ഡി.എഫ് വെറും അഞ്ച് സീറ്റിൽ ഒതുങ്ങുമെന്നായിരുന്നു പ്രവചനം. ഫലം വന്നപ്പോൾ ഇടതുമുന്നണി 24 സീറ്റു നേടി. കടുത്ത മൽസരം നടക്കുന്ന നേമത്ത് മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാലിനും, വട്ടിയൂർക്കാവിൽ പാർട്ടി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും ജയ സാധ്യതയുണ്ടെന്ന് സർവേ വിലയിരുത്തുന്നു. ത്രികോണ മൽസരം നടക്കുന്ന കഴക്കൂട്ടം, കാട്ടാക്കട മണ്ഡലങ്ങളിൽ എൽ.ഡി.എഫിനാണ് മുൻതൂക്കമെന്നും സർവെ പ്രവചിച്ചു. കുമ്മനം ജയപ്രതീക്ഷ ഉണർത്തി രണ്ടാം സ്ഥാനത്തേക്കു പോയപ്പോൾ മറ്റു പ്രവചനങ്ങൾ ഫലിച്ചു.
ബിജെപി പിടിക്കുന്ന വോട്ടുകൾ ഇടതുമുന്നണിയേക്കാൾ ബാധിക്കുക ഐക്യമുന്നണിയെയാണെന്ന സർവേയുടെ കണ്ടെത്തലും കൃത്യമായിരുന്നു. ഇതോടൊപ്പം മുസ്ലിം ന്യൂനപക്ഷ വോട്ടുകൾ ഇക്കുറി എൽ.ഡി.എഫിനും ക്രിസ്ത്യൻ വോട്ടുകൾ പതിവുപോലെ യു.ഡി.എഫിനുമാണ് ലഭിച്ചത്. ഇതിനുപിന്നാലെ കടുത്ത ഭരണവിരുദ്ധ വികാരവും യു.ഡി.എഫിനെ ബാധിച്ചിട്ടുണ്ടെന്ന് സർവേ കണ്ടെത്തിയിരുന്നു. യു.ഡി.എഫ് മന്ത്രിമാരിൽ ലീഗ് മന്ത്രിമാരും ഉമ്മൻ ചാണ്ടിയും ഒഴിച്ച് ആരും തന്നെ സുരക്ഷിതരല്ലെന്ന കണ്ടെത്തലും ഏറെക്കുറെ ശരിയായി. കെ.പി മോഹനൻ, പി.കെ ജയലക്ഷ്മി, ഷിബു ബേബിജോൺ, കെ ബാബു എന്നീ മന്ത്രിമാർ തോറ്റു തുന്നംപാടി.



