- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോക്സിങിൽ മേരി കോമിന് ചരിത്ര നേട്ടം; ലോക ചാമ്പ്യൻഷിപ്പിൽ ആറാം സ്വർണം നേടി ഇന്ത്യൻ ഇതിഹാസം; 48 കിലോഗ്രാം വിഭാഗത്തിൽ സ്വർണം നേടിയത് ഉക്രെയിൻ താരത്തെ ഇടിച്ചിട്ട്; ഏറ്റവും അധികം ലോക കിരീടമെന്ന നേട്ടവും ഇനി മേരിക്ക് സ്വന്തം
ഡൽഹി: എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ബോക്‌സർ മേരി കോമിന് ലോക വനിത ചാമ്പ്യൻഷിപ്പിൽ സ്വർണം. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ ആണ് മേരി സ്വർണം നേടിയത്. ഉക്രയിൻ താരം ഹന്ന ഒക്കോത്തയെ തോൽപ്പിച്ചാണ് മേരി സ്വർണം നേടിയത്. ഇത് ആറാം തവണയാണ് മേരി കോം സ്വർണം നേടുന്നത്. 2002ൽ ആദ്യമായി സ്വർണം നേടിയ ശേഷം 16 വർഷങ്ങളക്ക് ഇപ്പുറം ലോക ചാമ്പ്യൻഷിപ്പിൽ ഏറ്റവും അധികം സ്വർണം നേടുന്ന റെക്കോൻഡിൽ അയർലാൻഡിന്റെ ക്യാറ്റി ടെയ്‌ലറെ ആണ് മേരി കോം മറികടന്നത്. 8 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മേരി സ്വർണം നേടുന്നത്. 2010ൽ ബ്രിഡ്ജ്ടൗണിലാണ് മേരി അവസാനമായി സ്വർണം നേടിയത്. 2001ൽ 18ാം വയസ്സിൽ ആദ്യ ലോക ചാമ്പ്യൻഷിപ്പിന് ഇറങ്ങിയെങ്കിലും വെള്ളി മെഡൽ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എന്നാൽ തൊട്ടടുത്ത വർഷം സ്്വർണം ഇടിച്ചിട്ടാണ് മേരി നാ്ട്ടിലേക്ക് വിമാനം കയറിയത്. പിന്നീട് 2002,2005,2006,2008,2010 എന്നീ വർഷങ്ങളിലും മേരി ഈ ഇനത്തിൽ സ്വർണം നേടിയിരുന്നു. ഫ്‌ളൈ വെയ്റ്റ് പിൻവെയ്റ്റ് എന്നീ ഇനങ്ങളിൽ ലോക വേദിയിൽ ഇതോടെ കോമിന്റെ നേട്ടം ആറ് സ്വർ
ഡൽഹി: എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ബോക്‌സർ മേരി കോമിന് ലോക വനിത ചാമ്പ്യൻഷിപ്പിൽ സ്വർണം. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ ആണ് മേരി സ്വർണം നേടിയത്. ഉക്രയിൻ താരം ഹന്ന ഒക്കോത്തയെ തോൽപ്പിച്ചാണ് മേരി സ്വർണം നേടിയത്. ഇത് ആറാം തവണയാണ് മേരി കോം സ്വർണം നേടുന്നത്. 2002ൽ ആദ്യമായി സ്വർണം നേടിയ ശേഷം 16 വർഷങ്ങളക്ക് ഇപ്പുറം ലോക ചാമ്പ്യൻഷിപ്പിൽ ഏറ്റവും അധികം സ്വർണം നേടുന്ന റെക്കോൻഡിൽ അയർലാൻഡിന്റെ ക്യാറ്റി ടെയ്‌ലറെ ആണ് മേരി കോം മറികടന്നത്.
8 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മേരി സ്വർണം നേടുന്നത്. 2010ൽ ബ്രിഡ്ജ്ടൗണിലാണ് മേരി അവസാനമായി സ്വർണം നേടിയത്. 2001ൽ 18ാം വയസ്സിൽ ആദ്യ ലോക ചാമ്പ്യൻഷിപ്പിന് ഇറങ്ങിയെങ്കിലും വെള്ളി മെഡൽ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എന്നാൽ തൊട്ടടുത്ത വർഷം സ്്വർണം ഇടിച്ചിട്ടാണ് മേരി നാ്ട്ടിലേക്ക് വിമാനം കയറിയത്. പിന്നീട് 2002,2005,2006,2008,2010 എന്നീ വർഷങ്ങളിലും മേരി ഈ ഇനത്തിൽ സ്വർണം നേടിയിരുന്നു. ഫ്‌ളൈ വെയ്റ്റ് പിൻവെയ്റ്റ് എന്നീ ഇനങ്ങളിൽ ലോക വേദിയിൽ ഇതോടെ കോമിന്റെ നേട്ടം ആറ് സ്വർണവും ഒരു വെള്ളിയുമാണ്. ഏഷ്യൻ ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ അഞ്ച് സ്വർമവും ഒരു വെള്ളിയുമാണ് കോമിന്റെ നേട്ടം
മൂന്ന് കുട്ടികളുടെ അമ്മയായെങ്കിലും മേരി കോം രാവിലെയും വൈകിട്ടുമുള്ള പരിശീലനം മുടക്കാറില്ല. എന്നാൽ, ഇതിനിടെ, വീട്ടിലെ കാര്യങ്ങൾക്കും അവർ കുറവുവരുത്താറില്ല. ഇതിനുപുറമെയാണ് രാജ്യസഭാ എംപിയെന്ന നിലയിലുള്ള പ്രവർത്തനം. ഈ പ്രായത്തിലും കൂടുതൽ കടുത്ത എതിരാളികളെയും നേരിടാൻ താനൊരുക്കമാണെന്ന് തെളിയിച്ചുകൊണ്ടാണ് മേരി തന്റെ കരിയർ മുന്നോട്ട് കൊണ്ട് പോകുന്നത്. 35ാം വയസ്സിൽ നേടിയ ലോക കിരീടം അവരുടെ പരിശ്രമത്തിന്റെ തെളിവാണ്. ഒപ്പം പ്രായം തളർത്താത്ത പോരാട്ട വീര്യത്തിന്റേയും.
ശാരീരികക്ഷമത നിലനിർത്തുന്നതിന് നൽകുന്ന പ്രാധാന്യമാണ് തന്റെ വിജയത്തിന് അടിത്തറയെന്ന് മേരി പലതവണ പറഞ്ഞിട്ടുണ്ട്. മറ്റൊന്ന് പരിചയസമ്പത്താണ്. ഏഷ്യയിലും ബോക്സിങ് മത്സരങ്ങൾ കൂടുതൽ കടുപ്പമേറി വരികയാണെന്ന് അവർ പറഞ്ഞു. പ്രത്യേകിച്ചും 48 കിലോ വിഭാഗത്തിൽ. എതിരാളികളെല്ലാം ഏറെക്കുറെ ഒരേ നിലവാരത്തിലുള്ളവരായിരിക്കും. എന്നാൽ, 17 വർഷത്തെ അനുഭവ സമ്പത്തുള്ള മേരിക്ക് മുന്നിൽ പലപ്പോഴും എതിരാളികൾ നിലംപരിശാവുകയാണ്.2016-ലെ റിയോ ഒളിമ്പിക്സിന് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടതോടെ, മേരി കോമിന്റെ കാലം കഴിഞ്ഞുവെന്ന് എഴുതിത്ത്തതള്ളിവർ ഏറെയായിരുന്നു. അവരെയൊക്കെ നിശബ്ദരാക്കുന്നതാണ് ഇപ്പോഴത്തെ കിരീടനേട്ടം.